സിനിമാ അഭിനയത്തോട് ഒപ്പം തന്നെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായും സജീവമാണ് ദേവന്‍.ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന അദ്ദേഹ ദീലീപ് കേസില്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ള ആളാണ്. ഇപ്പോളിതാ ദീലിപ് തെറ്റുകാരനല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് നടന്‍.
ദിലീപിന്റെ പേരിലുണ്ടായ സംഭവ വികാസങ്ങള്‍ എല്ലാം ബുള്‍ഷിറ്റാണെന്നും ആ കേസില്‍ ദിലീപ് ഉത്തരവാദിയല്ലെന്നുമാണ് ദേവന്‍ പറയുന്നത്. സിനിമാക്കാരെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതല്ല. അവര്‍ സ്വമേധയ വരുന്നതാണ്. ദിലീപ് വന്നാലും സ്വാ?ഗതം ചെയ്യും. പിന്നെ അദ്ദേഹത്തിന്റെ പേരിലുണ്ടായ സംഭവ വികാസങ്ങള്‍ എല്ലാം ബുള്‍ഷിറ്റാണ്. നടിയെ ആക്രമിച്ച കേസ് നൂറ് ശതമാനം ബുള്‍ഷിറ്റാണ്. ആ കേസില്‍ ദിലീപ് ഉത്തരവാദിയല്ല. അങ്ങനൊരു സംഭവം നടന്നിട്ടുണ്ടാകാം. പക്ഷെ ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടില്ല.
അദ്ദേഹം ബുദ്ധിമാനായ ബിസിനസ് മാനാണ്. അങ്ങനൊരാള്‍ ഒരു ഡ്രൈവര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കേണ്ട കാര്യമുണ്ടോ? സിനിമയില്‍ പ്രവര്‍ത്തിക്കുന്ന തൊണ്ണൂറ് ശതമാനം ആളുകളും അതൊന്നും വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്ന പത്ത് ശതമാനമുണ്ട്. അവരാണ് ഇതിന് പിന്നിലും. ഇഷ്ടംപോലെ പണമുള്ളയാളാണ്. നടിയെ ആക്രമിക്കണമെങ്കില്‍ അയാള്‍ക്ക് ബോംബെയില്‍ നിന്നും ആളെയിറക്കാം.
അല്ലാതെ പള്‍സര്‍ സുനിയെ ഏല്‍പ്പിക്കേണ്ട കാര്യമില്ല. പോലീസുകാര്‍ ഈ കേസിനെ കുറിച്ച് എന്നോട് പറഞ്ഞതും ബുള്‍ഷിറ്റ് എന്ന് തന്നെയാണ്. സ്ത്രീകളായിട്ടുള്ള സിനിമാ പ്രേമികളോട് സംസാരിച്ചിട്ടുണ്ട്. അവര്‍ ഇന്നും ദിലീപിനെ പൂജിക്കുന്നവരാണ്. ഞാന്‍ പരീക്ഷിച്ച ചോദിച്ച് അറിഞ്ഞ കാര്യമാണ് പറയുന്നത്. ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത്...'' ദേവന്‍ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്റെ തുറന്നു പറച്ചില്‍. ?ഈ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ ദിലീപിനെ പിന്തുണച്ചും ചിലര്‍ ദേവന്റെ വാക്കുകളെ നിശിതമായി വിമര്‍ശിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്.
താന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതിനെക്കുറിച്ചും ദേവന്‍ സംസാരിക്കുന്നുണ്ട്. പെട്ടെന്നൊരു ദിവസം ഒരു തോന്നലിന്റെ പുറത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതല്ല താനെന്നും സ്‌കൂള്‍ കാലം മുതല്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ ഭാ?ഗമാണ് താനെന്നും അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു.
'എന്റെ രാഷ്ട്രീയം തുടങ്ങുന്നത് സ്റ്റുഡന്റ്‌സ് പൊളിറ്റിക്‌സില്‍ നിന്നാണ്. രാഷ്ട്രീയക്കാരനായശേഷം നടനായ ആളാണ് ഞാന്‍. സ്‌കൂള്‍ കാലത്ത് സജീവമായി രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. കെഎസ്യുവില്‍ ആയിരുന്നു. സ്വന്തം പാര്‍ട്ടി ഉണ്ടാക്കാന്‍ വേണ്ടി പഠനം നടത്തിയിരുന്നു. മുമ്പ് കോണ്‍?ഗ്രസില്‍ എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. രാഷ്ട്രീയത്തിലേക്ക് വരാന്‍ എന്നില്‍ തോന്നലുണ്ടാക്കിയത് വി. എം സുധീരനാണ്. അദ്ദേഹത്തിന്റെ ജീവിതമാണ് എന്നെ സ്പര്‍ശിച്ചത്.
അദ്ദേഹത്തിന്റെ രാഷ്ട്രീയം ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. അതുപോലെ ആര്‍മിയില്‍ ചേരാനും ഞാന്‍ ഒരുപാട് ആ?ഗ്രഹിച്ചിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഞാന്‍ ട്രൈ ചെയ്തിരുന്നു. പക്ഷെ തോറ്റു. പ്രീഡി?ഗ്രി കാലത്ത് ആംഫോര്‍സ് മെഡിക്കല്‍ കോളേജില്‍ ട്രൈ ചെയ്തു. അതും തോറ്റു. ?ഗ്രാജുവേഷന്‍ കഴിഞ്ഞപ്പോള്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷനില്‍ ചേരാന്‍ നോക്കി. അതിലും തോറ്റു.
അതോടെ എന്റെ പാത ആര്‍മിയല്ലെന്ന തോന്നലുണ്ടായി. അങ്ങനെ ജീവിക്കാനുള്ള മറ്റ് വഴികള്‍ നോക്കി. ഒരിക്കലും സിനിമ നടനാകാന്‍ ആ?ഗ്രഹിച്ചിരുന്നില്ല. ചെന്നൈയില്‍ നിന്നും എംബിഎ എടുത്തിരുന്നു. ഇന്റസ്ട്രി തുടങ്ങാമെന്ന ഐഡിയ ആയിരുന്നു. ഒരുപാട് വായിക്കുന്ന ആളുമായിരുന്നു ഞാന്‍.
അച്ഛന്‍ കാരണമാണ് വായന ശീലം വന്നത്. പത്രം അരിച്ച് പെറുക്കി വായിക്കുമായിരുന്നു. വായനയും എന്നിലെ രാഷ്ട്രീയക്കാരന്‍ രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്. ഒരിക്കല്‍ ഒരു സന്ദര്‍ഭത്തില്‍ ചെന്നൈയില്‍ വെച്ച് പോലീസ് സ്റ്റേഷന് അകത്തി കയറി എസ്‌ഐയെ ഞാന്‍ അടിച്ചു. അന്ന് ആ സംഭവത്തിന് സാക്ഷിയായ സുഹൃത്തുക്കള്‍ പറഞ്ഞു...നീ ഒറ്റയ്ക്ക് നില്‍ക്കരുത് പാര്‍ട്ടിയോ അസോയേഷനോ ഉണ്ടാക്കി അതിന്റെ ചുവട് പിടിച്ച് പോകാനും കാര്യങ്ങള്‍ ചെയ്യാനും പറഞ്ഞു.
ഒറ്റയ്ക്ക് ചെയ്യുന്നത് ക്രൈമാണെന്നും ഓര്‍മിപ്പിച്ചു. എന്റെ വികാരത്തിനും വികാര ക്ഷോഭത്തിനും ഒരു ഔട്ട്‌ലെറ്റ് എന്ന രീതിയിലാണ് ഞാന്‍ സ്വന്തമായി പാര്‍ട്ടി ആരംഭിക്കാന്‍ തീരുമാനിച്ചത്. അതാണ് കേരള പീപ്പിള്‍സ് പാര്‍ട്ടി. പതിനാലായിരം പേര്‍ മാത്രമുള്ള പാര്‍ട്ടിയാണ്. ബിജെപിയില്‍ ലയിച്ചുവെങ്കിലും ഇപ്പോഴും അവര്‍ എനിക്കൊപ്പമുണ്ട്. അടുത്ത ടേമില്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരും...'' ദേവന്‍ പറയുന്നു.