വരണ്ട് ചുരുണ്ട് മുടി പലര്‍ക്കും കൈകാര്യം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാകും. അത് പറന്ന് കിടക്കാനും പൊട്ടിപ്പോകാനും വരണ്ടുപോകാനുമെല്ലാം ഏറെ ബുദ്ധിമുട്ടുമാണ്. പലരും ഹെയര്‍ സ്ട്രെയ്റ്റനിംഗ് പോലുള്ള വഴികള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതുമല്ല. കാരണം ഇത് കെമിക്കലുകളാല്‍ നിറഞ്ഞതായതിനാല്‍ തന്നെ മുടിയുടെ ആരോഗ്യത്തിന് ദോഷം വരുത്തും. ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. ഇതില്‍ ഒന്നാണ് വെണ്ടയ്ക്ക ഉപയോഗിച്ചുള്ളത്.
വെണ്ടയ്ക്ക മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.മുടിയ്ക്ക് സ്വാഭാവിക തിളക്കവും മിനുസവും നല്‍കാനുള്ള വഴിയാണിത്. ഇത് പച്ചക്കറി മാത്രമല്ല, നല്ലൊരു ഹെയര്‍ കണ്ടീഷര്‍ കൂടിയായി ഉപയോഗിയ്ക്കാം. യാതൊരു ദോഷവും വരുത്താത്ത, തികച്ചും പ്രകൃതിദത്തമായ ഒന്നാണിത്. തലയില്‍ മാത്രമല്ല, ചര്‍മത്തിലും പുരട്ടാന്‍ സാധിയ്ക്കുന്ന ഒന്നാണിത്
ഇത് തയ്യാറാക്കാന്‍ കോണ്‍ഫ്ളോര്‍ കൂടി വേണം. വെണ്ടയ്ക്ക നല്ലതുപോലെ കഴുകി കഷ്ണങ്ങളാക്കി വേവിയ്ക്കണം. പിന്നീട് തണുത്ത ശേഷം ഇത് അരച്ചെടുക്കണം. ഇത് വേണമെങ്കില്‍ അരിച്ചെടുക്കാം. മറ്റൊരു പാത്രത്തില്‍ അല്‍പം ഇളംചൂടുള്ള വെള്ളത്തില്‍ കോണ്‍ഫ്ളോര്‍ അല്‍പം ചേര്‍ത്തിളക്കാം. വെണ്ടയ്ക്കയിലേയ്ക്ക് ഈ കോണ്‍ഫ്ളോര്‍ മിശ്രിതം ചേര്‍ത്തിളക്കി നല്ലതുപോലെ ചെറിയ ചൂടില്‍ ഇളക്കി മുടിയില്‍ തേയ്ക്കാവുന്ന കട്ടിയിലാക്കണം.
ഇത് തണുത്ത ശേഷം മുടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിയ്ക്കണം. ഇത് ഒരു മണിക്കൂര്‍ ശേഷം കഴുകാം. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കി മുടി ഒതുങ്ങാനും ചുരുണ്ട മുടി നീളത്തിലാകാനും ഇത് സഹായിക്കും. മുടിയ്ക്ക് നല്ലൊരു കണ്ടീഷണര്‍ ഗുണം നല്‍കുന്ന ഒന്നാണ് വെണ്ടയ്ക്ക. ഇത് വെറുതെ തലയില്‍ അരച്ചു പുരട്ടുന്നതും ഗുണം നല്‍കും.