Latest News

വൈദ്യശാസ്ത്രത്തില്‍ അനന്ത സാധ്യതകളുമായി കഞ്ചാവ് ചെടികള്‍

Malayalilife
വൈദ്യശാസ്ത്രത്തില്‍ അനന്ത സാധ്യതകളുമായി കഞ്ചാവ് ചെടികള്‍


ഞ്ചാവ് ചെടിയില്‍ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ്  കാന്‍സര്‍, അല്‍ഷിമേഴ്സ് നാഡീ രോഗങ്ങള്‍ എന്നിവയുടെ ചികിത്സക്ക് ഫലപ്രദമാണെന്ന് ദേശീയ സസ്യശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ഡോ.സരോജ്കാന്ത് ബാരിക്കും ഡോ.സുധീര്‍ ശുക്ലയും അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ദേശീയ സസ്യശാസ്ത്ര സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു എന്‍.ബി.ആര്‍.ഐ (നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) യിലെ ഈ ശാസ്ത്രജ്ഞര്‍. കഞ്ചാവ് ചെടിയില്‍ നിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ സൗന്ദര്യവര്‍ധക ഉല്‍പ്പന്ന വ്യവസായത്തിന് ഏറെ സഹായകമാണ് എന്നും അവര്‍ പറഞ്ഞു.


കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അമിതമായ ഉപയോഗം പരാഗജീവികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഭക്ഷ്യോല്‍പാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസറും ബാംഗ്ലൂര്‍ അശോക് ട്രസ്റ്റിലെ ശാസ്ത്രജ്ഞനുമായ ഡോ.കെ.ആര്‍.ശിവണ്ണ അഭിപ്രായപ്പെട്ടു. പരാഗകാരികളുടെ കുറവ് പരിഹരിച്ചാല്‍ കാര്‍ഷികോല്‍പാദനം 70 ശതമാനം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല്‍ക്കത്ത ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ പ്രൊഫസര്‍ അമിതാപല്‍, ലക്നൗവിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞന്‍ രാജേഷ് അറോറ, ഗൊരക്പൂര്‍ സര്‍വകലാശാലയിലെ സയന്റിസ്റ്റ് എന്‍.എന്‍.ത്രിവേദി, ഇന്‍സയിലെ മുതിര്‍ന്ന ഗവേഷകന്‍ ഉമേഷ് സി. ലവാനിയ, പ്രൊഫ.കൃഷ്ണേന്തു ആചാര്യ (കല്‍ക്കത്ത സര്‍വകലാശാല), പ്രൊഫ.എ.എസ്.രാഘവേന്ദ്ര (ഹൈദ്രാബാദ് സര്‍വകലാശാല) തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നൂറോളം പോസ്റ്ററുകളുടെ പ്രദര്‍ശനവും നടന്നു. സമ്മേളനം എട്ടിന് സമാപിക്കും.


 

Read more topics: # kanjav good medince ,# in cancer
kanjav good medince in cancer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES