Latest News

പുരികക്കൊടികൾക്ക് കട്ടി കൂട്ടം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
  പുരികക്കൊടികൾക്ക് കട്ടി കൂട്ടം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മിക്ക പെണ്‍കുട്ടികളുടെയും ഒരു  സ്വപ്നമാണ് കട്ടി കൂടിയ പുരികം.  പുരികം കട്ടിയുള്ളതു പോലെ തോന്നിക്കണമെന്ന്  ഷെയ്പ്പ് ചെയ്യാന്‍ പോകുമ്ബോള്‍ ബ്യൂട്ടീഷ്യനോട് പറയാറുമുണ്ട്. എന്നാല്‍ ഇനി  പുരികം കട്ടിയാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല. പുരികം വരയ്ക്കാതെ തന്നെ  കട്ടിയുള്ലതാക്കി മാറ്റാം.  ദിവസേന ഒന്ന് ഇനി പറയുന്നവ ചെയ്താല്‍ മതി വെറും മൂന്ന് ദിവസത്തിനുള്ളില്‍ പുരികം നല്ല കട്ടിയോടെ വളരും.

ആവണക്കെണ്ണ

രണ്ട് പുരികത്തിലും ഒരു കോട്ടണ്‍ തുണി ആവണക്കെണ്ണയില്‍ മുക്കി  നന്നായി തേച്ച്‌ പിടിപ്പിക്കുക. ശേഷം  കൈവിരല്‍ കൊണ്ട് രണ്ടോ മൂന്നോ മിനിറ്റ് നന്നായി മസാജ് ചെയ്യുക. 30 മിനിറ്റ് അങ്ങനെ തന്നെ വയ്ക്കുക. ശേഷം ചെറു ചൂട് വെള്ളത്തില്‍ കഴുകാം.

വെളിച്ചെണ്ണ

 വിരല്‍ തുമ്ബില്‍ നന്നായി ചൂടാക്കിയ വെളിച്ചെണ്ണ എടുത്ത് പുരികത്തില്‍ തേച്ചുപിടിപ്പിക്കുക. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനായി നന്നായി മസാജ് ചെയ്യുക. ഇങ്ങനെ രാത്രി ചെയ്തതിന് ശേഷം പിറ്റേന്ന് രാവിലെ കഴുകി കളഞ്ഞാല്‍ മതി.

സവാള

 സവാള ജ്യൂസ് പുരികം പെട്ടെന്ന് വളരാന്‍ നല്ലതാണ്. ഒരു സവാള എടുത്ത് അതില്‍ നിന്ന് ജ്യൂസ് എടുക്കുക. ഈ ജ്യൂസ് ഉപയോഗിച്ച്‌ അഞ്ച് മിനിറ്റ് നേരത്തേക്ക്  പുരികം നന്നായി മസാജ് ചെയ്യുക. ഇത് നന്നായി ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക.

മുട്ട

കഴിക്കാന്‍ മാത്രമല്ല പുരികം വളര്‍ത്താനും പ്രോട്ടീന്‍ റിച്ചായ മുട്ട  ഉപയോഗിക്കാം. മുട്ടയില്‍ നിന്നു മഞ്ഞയും വെള്ളയും വേര്‍തിരിക്കുക. ഇതിലെ മഞ്ഞ നന്നായി അടിച്ചു പതപ്പിക്കുക. ഒരു കോട്ടണ്‍ തുണി മഞ്ഞയില്‍ മുക്കി പുരികത്തില്‍ തേച്ചു കൊടുക്കാം. 20 മിനിറ്റിനു ശേഷം ഇത് കഴുകി കളയണം. പുരികത്തിന് വേണ്ടിയുള്ള ഒരു പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് കൂടിയാണിത്.

ഒലിവ് ഓയില്‍

പുരികത്തില്‍ നന്നായി ഇളം ചൂടുള്ള ഒലിവ് ഓയില്‍ ഉപയോഗിച്ച്‌  മസാജ് ചെയ്യുക. ഈ ഒലിവ് ഓയിലില്‍ ഇടവിട്ട ദിവസങ്ങളില്‍  കുറച്ച്‌ തേനും ചേര്‍ത്ത് തേക്കുന്നതും നല്ലതാണ്. എണ്ണ മാത്രമേ ഉള്ളൂ എങ്കില്‍ രാത്രി മുഴുവന്‍ വച്ചതിനു ശേഷം പിറ്റേ ദിവസം രാവിലെ കഴുകി കളഞ്ഞാല്‍ മതിയാകും. തേന്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ 30 മിനിട്ടിനു ശേഷം കഴുകി കളയാം.
 

Read more topics: # how to thick eye brows
how to thick eye brows

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES