അഴകുള്ള ചുണ്ടുകൾ ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. അതിനായി ലിപ്സ്റ്റിക് മാത്രമായി ചിലർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ഉപയോഗിക്കുന്നതിലൂടെ ഭംഗി ഉണ്ടാകണം എന്നില്ല. ചുണ്ടുകൾ പരിചരിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
ചുണ്ടുകളിൽ ബദാം എണ്ണ പുരട്ടുന്നതിലൂടെ അത്ഭുതകരമായ മാറ്റം ഉണ്ടാകുന്നു. ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഒരു തുള്ളി ബദാം എണ്ണ ചുണ്ടുകളിൽ പുരട്ടുന്നത് ഗുണകരമാണ്. എന്നാൽ ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശനമാണ് ൾ തൊലി അടർന്ന ചുണ്ടുകൾ കാരണം ഉണ്ടാകുന്ന വേദന. അതുകൊണ്ട് തന്നെ ഇതിനായുള്ള ഏറ്റവും നല്ല ഒരു പരിഹാര മാർഗ്ഗം രാത്രി കിടക്കുന്നതിന് മുൻപായി, മായമില്ലാത്ത ശുദ്ധമായ വെണ്ണ എടുത്ത് ചുണ്ടുകളിൽ പുരട്ടുക. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നതിലൂടെ ചുണ്ടുകളിൽ നല്ല മാറ്റം ലഭിക്കും.
സാധാരണയായി ചുണ്ടുകളിൽ കാണുന്ന ഒന്നാണ് ചുണ്ടുകളുടെ ചുറ്റും ഇരുണ്ട നിറം ഉണ്ടാകുന്നത്. ഇതിന് ഏതെല്ലാമാണ് പരിഹാര മാർഗ്ഗങ്ങൾ എന്ന് പലർക്കും അറിയില്ല. അത് കൊണ്ട് തന്നെ ആദ്യമേ തന്നെ ചെയ്യേണ്ടേ ഒന്നാണ് നാക്ക് ഉപയോഗിച്ച് ഇടക്കിടക്ക് നനയ്ക്കാതിരിക്കുക എന്നത്. വിള്ളലുള്ള ചുണ്ടുകൾ ഒക്കെ ഉണ്ടെങ്കിൽ അതിന് ചുണ്ടുകളിലെ ജലാംശം വർദ്ധിപ്പിക്കുകയാണ് വേണ്ടത്.