കഴുത്തിലെ കറുപ്പ് മാറ്റാന്‍ പലതരത്തിലുള്ള ക്രീമുകള്‍ വേണ്ട; വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

Malayalilife
topbanner
 കഴുത്തിലെ കറുപ്പ് മാറ്റാന്‍ പലതരത്തിലുള്ള ക്രീമുകള്‍ വേണ്ട; വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

മിതമായി രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന് കാരണമാകും. ചില സ്ത്രീകളില്‍ കണ്ട് വരുന്ന പ്രശ്‌നങ്ങളിലൊന്നാണ് കഴുത്തിലെ കറുപ്പ്. കഴുത്തിലെ കറുപ്പ് മാറ്റാന്‍ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിച്ച് കാണും. പക്ഷേ വലിയ മാറ്റമൊന്നും ഉണ്ടായി കാണില്ല.മുഖം സംരക്ഷിക്കുന്നത് പോലെ തന്നെ കഴുത്തും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. 

സൗന്ദര്യസംരക്ഷണത്തിന് മിക്ക സ്ത്രീകളും ഉപയോഗിച്ച് വരുന്ന ഒന്നാണ് കറ്റാര്‍വാഴ ജെല്‍. ചര്‍മ്മസംരക്ഷണത്തിന് നല്ലൊരു മരുന്നാണ് കറ്റാര്‍വാഴ ജെല്‍. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ്  കഴുത്തിന് ചുറ്റും അല്‍പം കറ്റാര്‍വാഴ ജെല്‍ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം.

ആപ്പിളില്‍ നിന്നുള്ള വിനാഗിരി ചര്‍മത്തിന്റെ പി.എച്ച് ലെവല്‍ ക്രമീകരിച്ചുനിര്‍ത്താനും സ്വാഭാവിക തിളക്കം നല്‍കാനും സഹായിക്കും. ഇവ ചര്‍മത്തിലെ നിര്‍ജീവ കോശങ്ങളെ നീക്കാനും സഹായിക്കുന്നു. മാലിക് ആസിഡിന്റെ സാന്നിധ്യം ഇതിന് സഹായിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ വിനാഗിരിയില്‍ നാല് ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ക്കുക. ശേഷം പത്ത് മിനിറ്റ് കഴുത്തില്‍ പുരട്ടുക. വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇത് തുടര്‍ച്ചയായ ദിവങ്ങളില്‍ ആവര്‍ത്തിക്കുക. ഇതിന്? ശേഷം കഴുത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായകമായ ക്രീം പുരട്ടുന്നത് ഗുണകരമായിരിക്കും.

ചര്‍മത്തിലെ നിര്‍ജീവ കോശങ്ങളെയും അഴുക്കിനെയും നീക്കാന്‍ ബേക്കിംഗ് സോഡ സഹായകരമാണ്. ഇവ ചര്‍മത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴമ്ബുരൂപത്തിലാക്കുക. കഴുത്തില്‍ തേച്ചുപിടിപ്പിക്കുകയും ഉണങ്ങുമ്പോള്‍ വെള്ളം നന്നായി കഴുകി കളയുകയും ചെയ്യുക.
ചര്‍മത്തെ വെളുപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇരുണ്ട പാടുകള്‍ നീക്കി ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കാന്‍ ഇവ സഹായിക്കുന്നു. രണ്ട് സ്പൂണ്‍ തൈരില്‍ അല്‍പം റോസ് വാട്ടര്‍ ചേര്‍ത്ത് കഴുത്തിലിടുക. ഉണങ്ങിയ ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകി കളയുകയും ചെയ്യുക. എല്ലാദിവസവും ഇത് പുരട്ടാം.

how-to-get-rid-of-dark-skin-on-your-neck

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES