Latest News

സുന്ദരമായ പാദങ്ങൾ സ്വന്തമാക്കാം; ഇക്കാര്യങ്ങൾ ശീലമാക്കൂ

Malayalilife
സുന്ദരമായ പാദങ്ങൾ  സ്വന്തമാക്കാം; ഇക്കാര്യങ്ങൾ ശീലമാക്കൂ

രു വ്യക്തിയുടെ സൗന്ദര്യം പൂർണമാകണമെങ്കിൽ സുന്ദരമായ പാദങ്ങളും കൂടി ചേരുന്ന ഘട്ടത്തിലാണ്. എന്നാൽ പലർക്കും പാദങ്ങളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്താൻ സാധിക്കുന്നില്ല. പാദങ്ങളെ അനാകർഷമാക്കുന്ന ഒന്നാണ് വരൾച്ചയും വിണ്ടു കീറലും നഖത്തിന്റെ പൊട്ടലുമൊക്കെ. എന്നാൽ ഇതിനെല്ലാം ചില മാർഗ്ഗങ്ങൾ പരീക്ഷിക്കാം. 

പാദങ്ങളുടെ ഭംഗി വർധിപ്പിക്കുന്ന കാര്യത്തിൽ ആദ്യമേ ശ്രദ്ധിക്കേണ്ടത് ശുചിത്വമാണ്. ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്തതിന് പിന്നാലെ മൂന്നു നാലു തുള്ളി നാരങ്ങാ നീര് ചേർത്തിളക്കി, പത്ത് മിനിറ്റ് നേരം പാദങ്ങൾ  ആ വെള്ളത്തിലേക്ക് മുക്കി വയ്ക്കുക. ഇതിലൂടെ നല്ല ഉന്മേഷം കിട്ടുന്നതോടെ  പഴയ ടൂത്ത് ബ്രഷ് കൊണ്ട് നഖത്തിനിടയിലെ ചെളി എന്നിവ കഴുകി വൃത്തിയാക്കാവുന്നതാണ്.  ഇളം ചൂടുള്ള വെളിച്ചെണ്ണ  വരണ്ടുണങ്ങി നിറം മങ്ങിയ നഖങ്ങളിൽ പുരട്ടാവുന്നതാണ്.

രണ്ടു സ്‌പൂൺ ചെറുപയർ പൊടിയിൽ ഒരു സ്‌പൂൺ കസ്‌തൂരി മഞ്ഞൾ, അരക്കപ്പ് തൈര് എന്നിവ നാണായി യോജിപ്പിച്ച് കുഴമ്പാക്കിയ ശേഷം ഒരു മണിക്കൂർ നേരം കാലിൽ പുരട്ടി വയ്ക്കുക. അതിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് പതിവായി ചെയ്യുന്നതിലൂടെ കാലിന്റെ സൗന്ദര്യം വർധിക്കുന്നതാണ്. അതേസമയം പാദങ്ങളിൽ ഉപയോഗിക്കുന്ന ചെരുപ്പുകൾ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ ചെലുത്തേണ്ടത്. 

വലുതോ ചെറുതോ ആയ ചെരുപ്പുകൾ കാൽപാദത്തേക്കാൾ ഉപയോഗിക്കരുത്. രാത്രി കിടക്കുന്നതിനു മുമ്പ്  ഹൈഹീൽഡ് ചെരുപ്പുകൾ ധരിക്കുന്നവർ ഇളം ചൂടുള്ള ഉപ്പുവെള്ളത്തിൽ അൽപനേരം കാൽ മുക്കി വായിക്കേണ്ടതാണ്. കാൽ കഴുകി തുടച്ച ശേഷം ഏതെങ്കിലും മോയ്‌സ്‌ചറൈസർ വരണ്ട കാൽപാദമുള്ളവർ തേച്ചു പിടിപ്പിക്കേണ്ടതാണ്.

Read more topics: # how to get beautiful feet
how to get beautiful feet

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES