അടിവസ്ത്രം ധരിക്കുന്ന കാര്യത്തില്‍ ശ്രദ്ധയില്ലെങ്കില്‍ സ്ത്രീകളില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സ്ത്രീകള്‍ കറുത്ത നിറമുള്ള അടിവസ്ത്രങ്ങള്‍ ധരിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
തണുത്ത കാലവസ്ഥയില്‍ കറുത്ത നിറത്തിലുള്ള ഉള്‍വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചെറിയ ചൂടുള്ളപ്പോള്‍ പോലും കറുത്ത നിറമുള്ള അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് സ്ത്രീകളില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മെറ്റീരിയലും വളരെ പ്രധാനമാണ്. നൈലോണ്‍ സ്പാഡക്‌സ് പോലുള്ള പ്ലാസ്റ്റിക് ഘടകങ്ങള്‍ കൂടുതലയി അടങ്ങിയ അടിവസ്ത്രങ്ങള്‍ സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. മൃദുത്വമുള്ള കോട്ടണ്‍ അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം
അതുപോലെ കൂടുതല്‍ ഇടുങ്ങിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും സ്ത്രീകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഗര്‍ഭാശയത്തിന്റെ ആരോഗ്യത്തെ പോലും ഇത് സാരമായി ബാധിച്ചേക്കാം. മൂന്നു മാസത്തില്‍ കൂടുതല്‍ അടിവത്രങ്ങള്‍ ഉപയോഗിക്കരുത് എന്നതും പ്രധാനമാണ് കൃത്യമായ ഇടവേളകളില്‍ അടിവസ്ത്രങ്ങള്‍ മാറ്റിയില്ലെങ്കില്‍ യോനിയിലെ അണുബാധക്ക് കാരണമാകും.