സൗന്ദര്യത്തിന്റെ കാര്യത്തിൽ തലമുടിക്കും ഏറെ പ്രാധാന്യമാണ് നൽകാറുള്ളത്. അതിന് വേണ്ടി പലതരം മാർഗ്ഗങ്ങളാണ് നാം പരീക്ഷയ്ക്കാറുള്ളത്. നല്ല നീളൻ തലമുടി ആരാണ് ആഗ്രഹിക്കാത്തവർ. എന്നാൽ ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശനമാണ് വരണ്ട മുടി. ഇവ എങ്ങനെയെല്ലാം തരണം ചെയ്യാം എന്ന് നോക്കാം.
വേനലില്‍ മുടി അമിതമായി വരണ്ട് പൊട്ടിപ്പോകുന്നത് ഒഴിവാക്കാന്‍ ഇതാ വീട്ടില്‍ കൊടുക്കേണ്ട പ്രോട്ടീന്‍ ട്രീറ്റ്മെന്റ്. ഒരു ടേബിള്‍ സ്പൂണ്‍ ഹെയര്‍ കണ്ടീഷണര്‍, ഒരു ടീസ്പൂണ്‍ ബീറ്റ്റൂട്ട് അരച്ചത്, ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ ആവണക്കെണ്ണ, രണ്ടു ടീസ്പൂണ്‍ വീര്യം കുറഞ്ഞ ഷാംപൂ ഇവ നന്നായി മിക്സ് ചെയ്ത് മുടിയില്‍ പുരട്ടി പതിനഞ്ചു മിനിറ്റ് ഇരിക്കുക. ഇനി അല്‍പം ആവി കൊള്ളിച്ച ശേഷം അര മണിക്കൂര്‍ വിശ്രമിക്കാം. മുടി കഴുകി ഉണക്കുമ്പോള്‍ തിളക്കവും മൃദുത്വവും കൂടുന്നത് അറിയാന്‍ കഴിയും.
ഉറങ്ങും മുമ്പ് പല്ലകലമുള്ള ചീപ്പോ ഹെയര്‍ ബ്രഷോ ഉപയോഗിച്ച് മുടി നന്നായി ചീകി കെട്ടിവയ്ക്കാം. രാത്രികാലത്ത് മുടി കൂടുതല്‍ വളരും. ചീകുന്നത് രക്തയോട്ടം കൂട്ടി മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തും. എന്നാല്‍ നനഞ്ഞ മുടി ചീകുന്നത് വിപരീതഫലം ചെയ്യും.