ഉണക്ക നെല്ലികയുടെ കഷണങ്ങള വെളിച്ചെണ്ണയില്‍ തിളപ്പിച്ചാറ്റി തലയില്‍ തേക്കാനുപയോഗിക്കം.
നെല്ലിക ജൂസും ചെറുനാരങ്ങ ജൂസും സമാസമം കൂട്ടി ചേര്‍ത്ത് താളിയായി തലയില്‍ തേക്കുക . മുടി കൊഴിച്ചില്‍ മാറും.
പാലക് ചീരയുടെയും സലാഡ് ഇല എന്നറിയപ്പെടുന്ന ലെറ്റിയൂസ് ഇലയുടെയും ചാറുകള്‍ കൂട്ടി കലര്‍ത്തി അര ലിറ്ററോളം നിത്യേന കഴിച്ചാല്‍ മുടി വളരും.
വെളിച്ചണ്ണയും ചെറുനാരങ്ങ നീരും ചേര്‍ത്തിളക്കി തലയില്‍ തേച്ചാല്‍ മുടി കൊഴിച്ചില്‍ നില്‍ക്കും , തരാന്‍ മാറും
കടുകെണ്ണയില്‍ മയലഞ്ചി ഇട്ടു തിളപ്പിച് തണുത്തു കഴിഞ്ഞ് തലയില്‍ പുരട്ടിയാല്‍ മുടി വളര്‍ച്ചയ്ക്ക് നന്ന്. ഒരു ലിറ്റര്‍ കടുകെണ്ണ ചീനച്ചട്ടിയില്‍ തിളച്ചു കഴിയുമ്പോള്‍ 250 ഗ്രാം മൈലാഞ്ചി ഇല നുള്ളി അതിലിട്ട് കൊണ്ടിരിക്കുക . പത്തു മിനിട്ട് കൊണ്ട് ഇലകളൊക്കെ തവിട്ടു നിറമായി കഴിഞ്ഞ് വാങ്ങി വച്ചു് തണുപ്പിച് അരിച്ചെടുത് കുപ്പികളില്‍ സൂക്ഷിക്കുക .ഈ എണ്ണ തലയില്‍ തേച്ചിട്ട് മുന്‍പ് പറഞ്ഞ രീതിയില്‍ മസാജ് കൂടി ചെയ്താല്‍ കൂടുതല്‍ ഉത്തമം.
മുടി കൊഴിച്ചില്‍ തടയാന്‍ മറ്റൊരു എളുപ്പ മാര്‍ഗം തലയോട്ടിയില്‍ കൊഴുപ്പുള്ള തേങ്ങാപ്പാല്‍ ഒഴിച് നന്നായി തിരുമ്മി മുടി നാരുകളുടെ കടയ്ക്കല്‍ അതെത്തിക്കുക എന്നതാണ് അത് മുടിക്ക് വേണ്ട പോഷകങ്ങളെ സമൃധമാക്കും
മുടി വളര്‍ച്ചക്കും മുറിഞ്ഞു പോകാതെ നീളം നില നിര്‍ത്തുന്നതിനും വേവിച്ച ഉഴുന്നും ഉലുവയും കൂടി അരച് കുഴമ്പാക്കി തലയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം