തലമുടി കൊഴിയുന്നതു തടയാനുള്ള ഒരു പ്രധാന വഴിയാണ് ഹെയര്‍ മാസ്‌കുകള്‍. മുഖത്തു ഇടുന്ന മാസ്ക് പോലെ തന്നെ മുടിക്കും മാസ്ക് ഉള്ളതാണ്. ഇത് മുടിക്ക് ശക്തി കൂട്ടുക മാത്രമല്ല പൊട്ടിപ്പോകാതെ സഹായിക്കുന്നു. വിട്ടില്‍ തന്നെ ലഭ്യമായ സാധനങ്ങള്‍ കൊണ്ടുണ്ടാക്കാവുന്ന ഹെയര്‍ മാസ്‌കുകളുണ്ട്. അതുകൊണ്ടു തന്നെ എളുപ്പത്തിലും എന്നും ചെയ്യാം. മടി ആണ് പ്രധാനമായും നമ്മൾ ചെയ്യാത്ത കാരണം. അത് ഒഴിവാക്കാൻ പല എളുപ്പ വിദ്യകൾ ഉണ്ട്.
കറ്റാര്‍ വാഴയും നാരങ്ങയും ചേര്‍ന്ന ഹെയര്‍ മാസ്‌ക് മുടി കൊഴിയല്‍ തടയാന്‍ വളരെ നല്‌ളതാണ്. ഒരു കപ്പ് കറ്റാര്‍ വാഴ ജെല്ലിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. ഇത് മുടിയിലും തലയോടിലും പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടി കൊഴിച്ചില്‍ കുറയുകയും മുടി മൃദുവാകുകയും ചെയ്യുന്നു. മുട്ട വെള്ളയും തൈരും ചേര്‍ത്തും ഹെയര്‍ മാസ്‌കുണ്ടാക്കാം. രണ്ട് മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് അരകപ്പ് തൈരില്‍ ചേര്‍ക്കുക. ഇത് തലയിലും മുടിയിലും നല്‌ളപോലെ പുരട്ടി മസാജ് ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. മുകളില്‍ പറഞ്ഞ ഹെയര്‍ മാസ്‌കുകള്‍ ആഴ്ചയില്‍ ഓരോ തവണയെങ്കിലും ചെയ്താല്‍ മുടിയുടെ ആരോഗ്യം നന്നാവും. ഇതൊക്കെ മുടി കൊഴിച്ചിലിൽ നിന്നും സഹായിക്കും.
എണ്ണ എന്ന് പറയുന്നത് മുടിക്ക് വളരെ നല്ലതാണു. എങ്ങനെ തേയ്ക്കണം. എപ്പോൾ തേയ്ക്കണം എന്നൊക്കെ അറിഞ്ഞു ചെയ്യണം. ചൂടുള്ള എണ്ണ തലയോടില്‍ പുരട്ടി മസാജ് ചെയ്യുക. വെളിച്ചെണ്ണ, ബദാം, ഒലീവ് ഓയിലുകള്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം മുടി കൊഴിച്ചില്‍ തടയാനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കും. എന്നാല്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. മുടി അടുപ്പിച്ച് ഷാമ്പൂ ചെയ്യുന്നതും മുടി കൊഴിയുന്നതിനുള്ള ഒരു കാരണമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാം. ഷാമ്പൂ ചെയ്ത ശേഷം മുടിയില്‍ കണ്ടീഷണര്‍ പുരട്ടുകയും വേണം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഒന്നു പരീക്ഷിച്ചുനോക്കൂ, മുടി കൊഴിച്ചില്‍ തടയാന്‍ കഴിയും. ഇതൊക്കെ ഒന്നും പരീക്ഷിച്ചു നോക്കിയാൽ മുടിയുടെ ശക്തി കൂട്ടാം.