ഒരു പെണ്ണിന്റെ അഴക് എന്ന് പൊതുവെ പറയുന്നത് മുടിയെ പറ്റിയാണ്. മുടിയുടെ കട്ടിയും നീളവും തിളക്കവുമൊക്കെ മുടിയുടെ ഭംഗി കൂട്ടും. സസ്തനികളിൽ മാത്രം കാണപ്പെടുന്ന, പ്രോട്ടീന്റെ പുറത്തേക്കുള്ള വളർച്ചയെ രോമം, മുടി എന്നു പറയുന്നു. തലമുടി വൃത്തിയായും ആകർഷകമായും സൂക്ഷിക്കുന്നത് സർവ സാധാരണമാണ്. മുടി കൊഴിച്ചിലാണ് പലരേലും അലട്ടുന്ന പ്രധാന പ്രശ്‌നം. സ്വാഭാവികമായി നീളം കൂടിയ മുടിയായതിനാല്‍ സ്ത്രീകളെ പ്രത്യേകിച്ചും ഇത് അലട്ടുന്നു. കാരണങ്ങള്‍ പലതുമുണ്ട്. മുടിയ്ക്ക് മുടി മേലുള്ള സംരക്ഷണം മാത്രം പോരാ, നല്ല ഭക്ഷണം, വേണം, നല്ല വെള്ളവും നല്ല അന്തരീക്ഷവും വേണം, അതായത് അന്തരീക്ഷ മലിനീകരണം തീരെ വേണ്ടെന്നര്‍ത്ഥം.
കറ്റാർവാഴ മുടിക്കും മുഖത്തിനും വളരെ നല്ലതാണു. ഇതിന്റെ ജെൽ തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകി കളയണം. ഒരു ആഴ്ചയിൽ രണ്ടു തവണ ഇത് തേയ്ക്കാവുന്നതാണ്. വേറെ ഒരു കാര്യമാണ് ഒരു ബൗളിൽ ഒരു മുട്ടയും ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിലും ചേർത്ത് നല്ലവണ്ണം അടിച്ചുചേർക്കണം. എന്നിട് ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ചതിന് ശേഷം ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ മുടി കഴുകണം. ഇനി ഉലുവ ഒരു കപ്പ് രാത്രി വെള്ളത്തിൽ കുതിർത്ത് വച്ചിട്ട് പിറ്റെന്നു അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കി മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. കുറച്ചുനേരം ഇങ്ങനെ വച്ചിട്ട് കഴുകി കളയണം. ഇതൊക്കെയാണ് മുടി സൂക്ഷിക്കാനുള്ള മാർഗങ്ങൾ.
സ്‌ട്രെസ്, ഉറക്കക്കുറവ്, ചില രോഗങ്ങള്‍, ചില മരുന്നുകള്‍, മുടിയിലെ പരീക്ഷണങ്ങളും മുടിയില്‍ പെടുന്ന കെമിക്കലുകളും തുടങ്ങി മുടി കൊഴിച്ചിലിന് ആക്കം കൂട്ടുന്ന കാര്യങ്ങൾ നിരവധിയാണ്. ഈ പ്രശ്നങ്ങൾ അകറ്റി മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പ്രകൃതിദത്തമായ ചില മാർഗങ്ങൾ ഉണ്ട്. അവയിൽ ചിലതാണ് മുകളിൽ പറഞ്ഞത്.