തെലുങ്ക് നടി കാവ്യ കല്യാണ്‍റാം വിവാഹിതയാകുന്നു. ഗായകനും സംഗീത സംവിധായകനുമായ കാലഭൈരവയാണ് വരന്‍.ഇരുവരും ഏറെനാളായി പ്രണയത്തിലാണ്.പ്രണയം കുടുംബത്തെ അറിയിച്ചെന്നും അവര്‍ക്ക് സമ്മതമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചതായും വിവരമുണ്ട്. ഉടന്‍ വിവാഹനിശ്ചയമുണ്ടായേക്കും. വിഖ്യാതസംഗീത സംവിധായകന്‍ എം.എം. കീരവാണിയുടെ മകനാണ് കാലഭൈരവ. സഹോദരന്‍ ശ്രീസിംഹ നടനാണ്. സംവിധായകന്‍ എസ്.എസ്. രാജമൗലി അടുത്ത ബന്ധുവാണ്.
ബാഹുബലി, ഡിയര്‍ കോമ്രേഡ്, ആര്‍ആര്‍ആര്‍, ദേവര ഉള്‍പ്പെടെ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ പിന്നണിഗായകനാണ്. കാര്‍ത്തികേയ 2, യൂഫോറിയ ഉള്‍പ്പെടെ ചിത്രങ്ങള്‍ക്ക് സംഗീതം സംവിധാനം നിര്‍വഹിച്ചു.
തെലങ്കാനയില്‍ ജനിച്ച കാവ്യ, ബാലതാരമായാണ് സിനിമയിലെത്തിയത്. 2011-ല്‍ നാഗാര്‍ജുന നായകനായ 'സ്നേഹമന്റേ ഇഡേര' എന്ന ചിത്രത്തിലൂടേയായിരുന്നു അരങ്ങേറ്റം. 'ഗംഗോത്രി', 'ടാഗോര്‍', 'ബണ്ണി' എന്നീ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു. 2022-ല്‍ പുറത്തിറങ്ങിയ 'മസൂദ' എന്ന ചിത്രത്തിലൂടെ നായികയായി. 'വാട്സ് അപ് നരേഷ്' ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.