സ്ത്രീസൗന്തര്യത്തിന് മാറ്റ് കൂട്ടുന്ന ഒന്നാണ് തലമുടി . എന്നാല്‍ മുടിയുടെ അളവും ഭംഗി നഷ്ടപ്പെടുന്നു എന്ന പരാതി കേള്‍ക്കാത്തവരായി ആരും തന്നെ ഇല്ല . എന്നാല്‍ തലമുടിയുടെ വളര്‍ച്ചയ്ക്ക് വില്ലനായി പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട് . മുടികൊഴിച്ചില്‍ തടയുന്നതിനായി ചികിത്സകളെ ആശ്രയിക്കുന്നവരും ഏറെയാണ് . അതിന് ചില നാട്ടുവൈദ്യങ്ങള്‍ സഹായകരമാകാറുണ്ട് . മുടികൊഴിച്ചില്‍ തടയാനുള്ള ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയാം .
വൃത്തിഹീമനായ ചീപ്പ് ഉപയോഗിക്കുന്നത് മുടികൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നു . അതുകൊണ്ട് തന്നെ വൃത്തിയുള്ള ചീപ്പ് ഉപയോഗിക്കുക
പ്രക്യതിദത്തമായ വെളിച്ചെണ്ണ ചൂടാക്കി ഉപയോഗിക്കുക . ഇത് മുടിയില്‍ മസാജ് ചെയ്യുന്നതിലൂടെ മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു .
മുട്ടയുടെ വെളള തലയോടില്‍ തേച്ചു പിടിപ്പിച്ച് കുറച്ച് നേരം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുടികൊഴിച്ചില്‍ തടയും
മുടിയില്‍ കളര്‍ ചെയ്യുന്നത് മുടികൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കും. ഇതിലെ കെമിക്കലുകള്‍ മുടി കൊഴിയുന്നതിന് കാരണമാകും .
ഗ്രീന്‍ ടീ തയ്യാറാക്കി ഇത് തണുത്ത ശേഷം മുടിയില്‍ തേയ്ച്ച് പിടിപ്പിക്കാം
നെല്ലിക്കാനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തിയ മിശ്രതം തലയില്‍ തേയ്ച്ച്് പിടിപ്പിക്കുന്നതിലൂടെ ഇത് മുടികൊഴിച്ചില്‍ തടയുകയും അതോടൊപ്പം തലയ്ക്ക് നല്ല കുളിര്‍മ്മയുമേകുന്നു .
ഉലുവയരച്ചു തലയില്‍ തേയ്ക്കുന്നതും മുടി കൊഴിച്ചിലിന് പരിഹാരമാകും .