അടുത്ത കാലത്ത് സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലായിട്ടുള്ളതും ചര്‍ച്ചയായിട്ടുള്ളതുമായ ഒരു സൗഹൃദമാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും സംവിധായകനും നടനും അവതാരകനുമായ രമേഷ് പിഷാരടിയും തമ്മിലുള്ളത്. കേരളത്തില്‍ എത്തുമ്പോള്‍ മമ്മൂട്ടി നടത്തുന്ന യാത്രകളിലും ചടങ്ങുകളിലുമെല്ലാം രമേഷ് പിഷാരടിയും ഒപ്പമുണ്ടാകും. മമ്മൂട്ടി-പിഷാരടി സൗഹൃദം ഒരു ട്രോള്‍ കണ്ടന്റായി പോലും സോഷ്യല്‍മീഡിയയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള സൗഹൃദത്തിന് പിന്നിലെ കാരണമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയ പിഷാരടിക്ക് പതിവ് പോലെ മമ്മൂട്ടിയോടുള്ള അടുപ്പത്തെക്കുറിച്ച് ചോദ്യം നേരിടേണ്ടതായി വന്നു. താന്‍ വലിഞ്ഞ് കയറിപോകുന്നതല്ലെന്നാണ് നടന്‍ പ്രതികരിച്ച് പറഞ്ഞത്. അത്തരത്തില്‍ വലിഞ്ഞ് കയറി ചെല്ലാന്‍ പറ്റുന്ന ഒരു സ്ഥലമല്ല അതെന്നും പിഷാരടി പറയുന്നു.
വലിഞ്ഞ് കയറിപോകാന്‍ പറ്റുമോ?. ഒന്ന് പോയി കാണിക്കൂ... ഒരാള്‍ ഒരാളോട് നന്നായിട്ട് പെരുമാറിയാല്‍ സംശയത്തോടെ നോക്കുന്ന കാലമാണിത്. നമ്മള്‍ കാണുന്ന പല സൗഹൃദങ്ങളിലും ഇതില്‍ എന്താണ് ലാഭം എന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. ആളുകള്‍ക്ക് ചിലപ്പോള്‍ എന്റെ ഭാ?ഗത്ത് നിന്ന് ഒരു ഉത്തരം കിട്ടുന്നുണ്ടാകും. പലരും കരുതുന്നത് ഞാന്‍ വേഷം കിട്ടാനോ ജീവിക്കാനോ നടക്കുന്നതാകും എന്നാണ്
അത്തരത്തില്‍ എന്റെ ഭാ?ഗത്ത് നിന്ന് ചിന്തിക്കുന്നവര്‍ക്ക് ഉത്തരങ്ങള്‍ കിട്ടുന്നുണ്ടാകും. എന്നാല്‍ അ?ദ്ദേഹത്തിന്റെ ഭാ??ഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ഇവര്‍ക്ക് ഒരു ഉത്തരം കിട്ടുന്നതുമില്ല. ഞങ്ങളുടെ പ്രൊഫൈലുകള്‍ തമ്മില്‍ മാച്ചാകാത്തതുകൊണ്ടാകും ഇതിനെ ഒരു സംശയത്തോടെ നോക്കി കാണുന്നത്. ഇങ്ങനെ സംഭവിക്കുമെന്ന് പതിനഞ്ച് കൊല്ലം മുമ്പ് എനിക്കും അറിയില്ലല്ലോ. ഇപ്പോള്‍ എട്ട് കൊല്ലമായി.
സത്യത്തില്‍ ചോദ്യത്തിന് പ്രസക്തിയുള്ള ഒരു കാര്യം പോലും അവിടെ സംഭവിക്കുന്നില്ല. ഞാന്‍ അദ്ദേഹത്തിന്റെ ബിനാമിയാണെന്ന് പോലും പറയുന്ന ചിലരുണ്ട്. പക്ഷെ ഞാന്‍ മമ്മൂട്ടി കമ്പനിയുടെ ഒരു സിനിമയില്‍ പോലും ഇല്ല. എല്ലാ ഷെഡ്യൂളിലും ലൊക്കേഷനില്‍ പോയിട്ടുള്ളയാളാണ്. ഞാന്‍ അദ്ദേഹത്തെ വെച്ച് സംവിധാനം ചെയ്ത രണ്ട് സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടില്ല.?ഗാന?ഗന്ധര്‍വനില്‍ ഒരു വേഷം ഉണ്ടായിരുന്നു. വേറെ ആരെയും വിളിക്കാതെ നിനക്ക് തന്നെ ചെയ്തൂടേയെന്ന് മമ്മൂക്ക തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ ചെയ്തിട്ടില്ല. വെറുതെ എന്തെങ്കിലുമൊക്കെ പറയാന്‍ വേണ്ടി ചോദിക്കുന്നതല്ല ആളുകള്‍... അവര്‍ ചോദിക്കട്ടെ. ഞാനും ധര്‍മനും ഇരുപത് വര്‍ഷം ഒന്നിച്ച് നടന്നിട്ടും ആരും ചോദിച്ചിട്ടില്ലാ നിങ്ങള്‍ എന്താണ് എപ്പോഴും ഒന്നിച്ച് നടക്കുന്നതെന്ന്.
നമ്മുടെയൊക്കെ ഓര്‍മ തുടങ്ങുന്ന സ്ഥലത്ത് മമ്മൂക്ക അടക്കമുള്ളവര്‍ പര്‍വ്വതം പോലെ നില്‍ക്കുന്നുണ്ട്. അങ്ങനെ ഓര്‍മകള്‍ തുടങ്ങുന്ന ഇടത്ത് കണ്ടയാളിനെ കാണാന്‍ പോകാന്‍ അവസരം കിട്ടി. പഴയ സിനിമ അനുഭവങ്ങള്‍ എല്ലാം അടുത്ത് നിന്ന് കേട്ടും ചോ?ദിച്ചും മനസിലാക്കാന്‍ പറ്റുന്നു. ഞാന്‍ എന്റെ ഇഷ്ടം ചെയ്യുന്നതെയുള്ളു. ഭരണഘടന വിരുദ്ധമല്ലല്ലോ. കുട്ടികാലത്ത് ദൂരെ നിന്ന് കണ്ട മമ്മൂട്ടിയെ കാണാനും കൂടെ നടക്കാനും കഴിഞ്ഞത് വലിയ കാര്യമാണ്. അദ്ദേഹം ഒരു ടൂറിസ്റ്റ് സ്‌പോട്ടാണ്. ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം സമയം ചിലവഴിക്കാന്‍ പറ്റുന്നത് വലിയ കാര്യമാണ്. മമ്മൂട്ടിയെ വെച്ച് ഞാന്‍ ഇനിയും സിനിമ ചെയ്യുന്നുണ്ടെന്നുമാണ് രമേഷ് പിഷാരടി പറഞ്ഞത്.