കേശസംരക്ഷണകാര്യത്തില്‍ ഏവരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. എന്നാൽ പ്രകൃതിദത്തമായ മ്രഗത്തിലൂടെ തലമുടി തഴച്ചു വളരാന്‍ സഹായിക്കുന്ന മാർഗംങ്ങളെ കുറിച്ച് അറിയാം...
ആര്യവേപ്പില: കുറച്ച് ആര്യവേപ്പിലെ വെള്ളത്തിലിട്ട് ആദ്യം തിളപ്പിക്കുക. വെള്ളം നന്നായി തണുത്തതിന് ശേഷം കുളിക്കുന്നതോടൊപ്പം ഈ വെള്ളം ഉപയോഗിച്ച് തലകഴുകാവുന്നതാണ്. ഈ വെള്ളം കൊണ്ട് തലമുടി കഴുകിയ ശേഷം വേറെ വെള്ളം കൊണ്ട് തല കഴുകാൻ പാടുള്ളതല്ല.ആര്യവേപ്പില അരച്ച് തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ സഹായകമാകും.
അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി: അശ്വഗന്ധ പൗഡര്‍, നെല്ലിക്കാപ്പൊടി എന്നിവ സമമായി എടുത്ത ശേഷം വെള്ളത്തില്‍ കലക്കി തലയിൽ നന്നായി തേച്ചു പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂറിന് ശേഷം തല നന്നായി കഴുകാവുന്നതാണ്. ഇതിലൂടെ തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താനും കൊഴിച്ചിൽ തടയാനും സാധിക്കുന്നു.
ഉലുവ: ഉലുവ വർത്ത് പിടിച്ചെടുത്ത ശേഷം വെള്ളത്തില്‍ കലക്കി മുടിയില്‍ നന്നായി തേച്ചു പിടിപ്പെണ്ടതാണ്. ഇതിലൂടെ മുടി വളരാൻ സഹായകമാണ്. തലമുടിയുടെ വളര്‍ച്ചയെ ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്തി തേയ്ക്കുന്നതും തൈരില്‍ കലക്കി തേയ്ക്കുന്നതുമെല്ലാം സഹായിക്കും.
കറ്റാര്‍വാഴ ജെല്‍: അരകപ്പ് കറ്റാര്‍വാഴ ജെല്ലിൽ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ ന്നായി മിക്‌സ് ചെയ്‌ത ശേഷം മുടിയില്‍ തേയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞ ശേഷം കഴുകി കളയുക. ഇത് മുടിയുടെ കൊഴിച്ചിൽ അകറ്റി സമൃദ്ധമായി വളരാനും സഹായിക്കും.