Latest News

ചർമ്മത്തിന്റെ മൃദുത്വത്തിന് ഇനി നെയ്യ്

Malayalilife
ചർമ്മത്തിന്റെ  മൃദുത്വത്തിന് ഇനി നെയ്യ്

രോഗ്യ ഗുണങ്ങൾ ഏറെ ഉള്ള ഒന്നാണ് നെയ്യ്. ഇവ ആരോഗ്യത്തിന് പുറമെ സൗന്ദര്യം സംരക്ഷിക്കുന്നതിനായും ഉപയോഗിച്ച് വരുന്നു.  ചർമ്മത്തിന്റെ വരൾച്ചയെല്ലാം നെയ്യ് കഴിക്കുന്നതും പുറമേ പുരട്ടുന്നതും ഗുണം ചെയ്യുന്നു. വരണ്ട ചർമ്മമുള്ളവരാണ് നിങ്ങൾ എങ്കിൽ  ഒന്നു രണ്ടു തുള്ളി നെയ്യ് പുരട്ടി നന്നായി   അത് മസാജ് ചെയ്യുക.  ഒരു തരത്തിൽ ഇത് ശരീരത്തില്‍ സംരക്ഷണ കവചം പോലെ പ്രവര്‍ത്തിക്കുകയും  വരള്‍ച്ചയില്‍ നിന്നും ചര്‍മത്തെ രക്ഷിക്കുകയും ചെയ്യുന്നു. 

കുളിക്കുന്നതിനു മുന്‍പ് എണ്ണ ശരീരത്തില്‍  പുരട്ടുന്ന ശീലം പലരിലും ഉണ്ട്. അങ്ങനെ ഉള്ളവർ   അഞ്ച് ടേബിള്‍ സ്പൂണ്‍ നെയ്യെടുത്ത് അതില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഫ്ലേവറിലുള്ള എസന്‍ഷ്യല്‍ ഓയില്‍ പത്തുതുള്ളി ഒഴിക്കുക. അത് നന്നായി യോജിപ്പിച്ച്‌ ശരീരത്തില്‍ പുരട്ടുക. അതിനു ശേഷം കുളിച്ചാല്‍  തന്നെ ചർമ്മം കൂടുതൽ മൃദുത്വം ഉള്ളതായി മാറുന്നു. 

 നെയ്യ് എന്ന് പറയുന്നത് പ്രകൃതിദത്തമായ ഒരു ലൂബ്രിക്കന്റാണ്.  ചുണ്ടിന്റെ വരള്‍ച്ച മാറ്റാനും തിളക്കം നല്‍കാനും മൃദുവായിരിക്കാനും അതുകൊണ്ടുതന്നെ നെയ്യ് സഹായിക്കും.  കണ്ണുകള്‍ക്ക് വല്ലാത്ത ക്ഷീണമനുഭവിക്കുണ്ടെങ്കിൽ  നെയ്യുകൊണ്ട് തന്നെ പരിഹരിക്കാവുന്നതാണ്.  കണ്ണിനു ചുറ്റും ഒന്നോ രണ്ടോ തുള്ളി നെയ്യെടുത്ത് തേച്ചു പിടിപ്പിക്കുക.  അല്‍പം പോലും കണ്ണിനകത്തേക്കു വീഴാൻ പാടുള്ളതല്ല.  നെയ്യ് ഉപയോഗിച്ച് ദിവസവും കണ്ണിനു ചുറ്റും‌ മസാജ് ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

Read more topics: # ghee for soft skin
ghee for soft skin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES