സംഭോഗത്തിന് ഒരു നിശ്ചിത സമയമില്ല. പങ്കാളികളെ ആശ്രയിച്ച് സമയം കൂട്ടുകയും കുറയുകയും ചെയ്യാം. രണ്ടുപേരുടെയും താത്പര്യമനുസരിച്ച് സംഭോഗം നീട്ടിക്കൊണ്ടുപോകാം. പക്ഷേ, കൂടുതല്‍ സമയം നീണ്ടുനില്ക്കുന്ന സംഭോഗം കൂടുതല്‍ സുഖം തരുമെന്നു കരുതുന്നത് ശരിയല്ല. എത്രസമയം എന്നല്ല എത്ര സംതൃപ്തം എന്നതാണ് പ്രധാനം.
ഫോര്‍പ്‌ളേ പോലെ തന്നെ പ്രധാനപ്പെട്ടതാണ് സംഭോഗത്തിനു ശേഷമുള്ള പരിലാളനങ്ങളും. സംഭോഗം കഴിയുമ്പോള്‍ പങ്കാളിയുടെ ഭാഗത്തു നിന്ന് ഒരു ചെറിയ സ്‌നേഹപ്രകടനമെങ്കിലും വേണമെന്നു പറയുന്ന എത്രയോ സ്ത്രീകളുണ്ട്. കാമസൂത്രയില്‍ വാത്സ്യായനന്‍ ഇത്തരം സ്‌നേഹപ്രകടനങ്ങള്‍ക്ക് വലിയ പ്രാധാന്യം പറഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ‘ഫോര്‍പ്‌ളേ’യ്‌ക്കൊപ്പമോ, അതിലും കൂടുതലോ പ്രാധാന്യം ആഫ്റ്റര്‍പ്‌ളേയ്ക്കുണ്ട്.
പല പുരുഷന്മാര്‍ക്കും ലിംഗോത്തേജനം ലഭിക്കാതെ വരുന്ന സമയത്ത് ഭാര്യമാര്‍ സംതൃപ്തരാണെന്നു പറയുന്നു. ഇതിന്റെ കാരണം തന്നെ ഫോര്‍പ്‌ളേയും ആഫ്റ്റര്‍പ്‌ളേയുമാണ്. ഇതിന് കൂടുതല്‍ സമയം മാറ്റിവയ്ക്കാന്‍ പുരുഷന്മാര്‍ നിര്‍ബന്ധിതരായതു കൊണ്ടാണ് ഇത് സാധിക്കുന്നത്. സംഭോഗത്തില്‍ പൂര്‍ണ്ണമായും പങ്കുചേരാനാകില്ലെങ്കിലും അതിന്റെ ഊഷ്മളതയും സ്‌നേഹവും ഫോര്‍പ്‌ളേയിലൂടെ ലഭിക്കും. ഏറ്റവും സംതൃപ്തമായ ലൈംഗിക പ്രക്രിയ സംഭോഗമാണെന്ന ചിന്ത തീര്‍ത്തുംശരിയല്ല. ഫോര്‍പ്‌ളേയും ആഫ്റ്റര്‍ പ്‌ളേയും ഇതില്‍ തുല്യപങ്ക് വഹിക്കുന്നു.