പല ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഏറെ പ്രശനങ്ങള്‍ നേരിടുന്നവരാണ് നമ്മളില്‍ പലരും. ജോലിയിലെ സമ്മര്‍ദ്ദം, പഠനം, പരീക്ഷകള്‍, എന്നീ വിവിധ പ്രശ്‌നങ്ങള്‍ കാരണങ്ങള്‍മൂഡ് ഓഫിന് ആകുന്നതും പതിവാണ്.മൂഡ് ഓഫ് ആയാല്‍ പിന്നെ പറയേണ്ടാ അന്നത്തെ ആദിവസം തന്നെ നഷ്ടമാകും കാരണം പിന്നെ നിസ്സാര പ്രശ്‌നങ്ങള്‍ പോലും വലിയ കുരുക്കുകളായിത്തോന്നും. മൂഡ് ഓഫിനെ മാറ്റി നല്ല ഉന്മേഷവും ഉത്സാഹവും തരാന്‍ കഴിയുന്ന ചില ഭക്ഷണ വസ്തുക്കളുണ്ട്.
1.മുട്ട :മുട്ടയിലുള്ള വിറ്റാമിന്‍ ഡി നമ്മുടെ മൂഡ് മാറ്റാന്‍ സായിക്കും.അതുകൊണ്ടു തന്നെ പാരിച്ചോ ബുള്‍സൈയോ പുഴുങ്ങിയോ മുട്ട കഴിക്കാവുന്നതാണ്.ചുമ, തുമ്മല്‍ എന്നിവയില്‍ നിന്ന് പോലും ആശ്വാസമേകാന്‍ മുട്ട കഴിക്കുന്നത് സഹായിക്കും.
2.ചോക്ലേറ്റ് :.ചോക്ലേറ്റ് ഇഷ്ടമല്ലാത്തവര്‍ വളരെ കുറവായിരിക്കും.ശുഭ കാര്യത്തിനു മുമ്പായി അല്പം ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്നുളള ചെല്ല് വെറുതെയല്ല
കാരണം ഒരാളുടെ മൂഡിനെ നന്നാക്കാന്‍ ചോക്ലേറ്റിന് കഴിയുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.മഗ്‌നീഷ്യം പോലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് മനസ്സിന് സന്തോഷം നല്‍കാന്‍ സഹായിക്കും.
3.കോഫി :തലച്ചോറിലെ പുക മാറ്റാന്‍ കോഫിയ്ക്ക് കഴിയുമെന്നാണ്.അലസതയേയും ക്ഷീണത്തേയും മാറ്റി ഉന്മേഷം പകരാന്‍ ഒരു കപ്പ് കാപ്പിയ്ക്ക് കഴിയും.
4.ബെറി : ബെറി വിഭാഗത്തില്‍പ്പെട്ട സ്‌ട്രോബെറി, റാസ്പ്‌ബെറി, ബ്ലൂബെറി എന്നിവയ്‌ക്കെല്ലാം മൂഡിനെ ഉയര്‍ത്താന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.