ലോക്ഡൗണ്‍ ആയതോടെ ബ്യൂട്ടി പാര്‍ലറുകളിലൊന്നും പോകാനാകാത്ത സാഹചര്യമാണ്. അതിനാല്‍ സൗന്ദര്യ പരീക്ഷണങ്ങളൊക്കെ എല്ലാവരും സ്വന്തം വീടുകളില്‍ തന്നെയാണ് നടത്താറുളളതും. സ്ത്രീകള്‍ പ്രധാനമായും ചെയ്യുന്ന ചര്‍മ്മ സംരക്ഷണങ്ങളാണ് ത്രഡ്ഡിങ്ങും ക്ലീനപ്പും
മാസത്തിലൊരിക്കലെങ്കിലും ക്ലീനപ്പ് ചെയ്യണം. അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും വളരെ നല്ലതാണ്. ലോക്ഡൗണില്‍ ക്ലീനപ്പ് ഈസിയായി വീട്ടില്‍ തന്നെ ചെയ്യാം.ക്ലീനപ്പ് രാത്രികാലങ്ങളില്‍ ചെയ്യുന്നതാണ് ഉത്തമം. രാവിലെ ചര്‍മ്മം ഫ്രഷായിരിക്കാന്‍ അത് സഹായിക്കും.
ക്ലെന്‍സിങ്
മുഖം വൃത്തിയായി കഴുകുകയാണ് ആദ്യപടി. ക്ലെന്‍സര്‍ കൊണ്ടോ ഫെയ്‌സ് വാഷ് കൊണ്ടോ തണുത്തവെള്ളത്തില്‍ കഴുകി ഉണങ്ങിയ ടവല്‍ കൊണ്ട് ഒപ്പുക. സോപ്പ് ഉപയോഗിക്കരുത്. ഇനി ക്ലെന്‍സിങ് മില്‍ക്ക് പഞ്ഞിയില്‍ എടുത്ത് മുഖമാകെ തുടയ്ക്കുക. മുഖത്തെ സുഷിരങ്ങള്‍ തുറന്ന് അഴുക്കു പൂര്‍ണമായും നീക്കുന്നതിനാണിത്.
ആവി കൊള്ളുക
ക്ലെന്‍സിങ് മില്‍ക്ക് പുരട്ടിയ ശേഷം അഞ്ചു മിനിറ്റ് സമയം മുഖത്ത് ആവി കൊള്ളിച്ചു നനുത്ത തുണികൊണ്ടോ ടിഷ്യു കൊണ്ടോ ഒപ്പുക. എണ്ണമയം പൂര്‍ണമായും നീങ്ങും. ഇനി ഐസ് ക്യൂബ് മുഖത്ത് ഉരസുക. തുറന്ന സുഷിരങ്ങള്‍ അടയാനാണിത്. ു>
സ്‌ക്രബ്
ഏതെങ്കിലും സ്‌ക്രബ് പുരട്ടി വട്ടത്തില്‍ മസാജ് ചെയ്യുക. മുഖത്തെ മൃതകോശങ്ങള്‍ പൂര്‍ണമായും നീങ്ങാനാണ് സ്‌ക്രബ്. പൊടിച്ച പഞ്ചസാരയും തേനും തുല്യ അളവിലെടുത്ത് മിക്‌സ് ചെയ്തതു മുഖത്തു പുരട്ടിയാല്‍ നാച്വറല്‍ സ്‌ക്രബ് ആയി. അഞ്ചു മിനിറ്റ് സ്‌ക്രബ് ചെയ്തശേഷം മുഖത്ത് സ്‌ക്രബ് പിടിക്കാന്‍ അനുവദിക്കുക. മൂന്നു മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ു>
ഫെയ്‌സ് പായ്ക്ക്
ചന്ദനം പൊടിച്ചതില്‍ റോസ് വാട്ടര്‍ കുഴച്ചു പേസ്റ്റ് രൂപത്തിലാക്കിയത് ഏതുതരം സ്‌കിന്നിനും ഒന്നാന്തരം ഫെയ്‌സ് പായ്ക്കാണ്. എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ മുള്‍ട്ടാണിമിട്ടിയും റോസ് വാട്ടറും തേയ്ക്കുക. പപ്പായ, പഴം, തക്കാളി തുടങ്ങിയവയും ഫെയ്‌സ് പായ്ക്കായി ഉപയോഗിക്കാം.
ഒടുവുലില്‍ ചര്‍മ്മത്തിന് അനുയോജ്യമായ ഏതെങ്കിലും മോയിചറൈസറും പുരട്ടാം.