സൗന്ദര്യത്തിന്റെ കാര്യത്തില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന പ്രധാന പ്രശ്നം എന്ന് പറയുന്നത് നിറം തന്നെയാണ്. നിറം അല്‍പം കുറഞ്ഞാലോ കറുത്ത് പാടുകള്‍ വന്നാലോ അത് നമ്മളെ അലോസരപ്പെടുത്തുന്നതിന് കണക്കില്ല. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരമായി കണ്ണില്‍ കാണുന്ന ക്രീമുകളും മറ്റും വാങ്ങിത്തേച്ച് പണി കിട്ടുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. അതിനായി അല്‍പം കാപ്പി മതി. കാപ്പിയിലൂടെ നമുക്ക് നഷ്ടപ്പെട്ട നിറം മൂന്ന് ദിവസത്തിനുള്ളില്‍ തിരിച്ചു പിടിയ്ക്കാം.
കാപ്പി പൊടി കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലി വിധത്തിലും ചര്‍മസംരക്ഷണത്തിന് വളരെ മികച്ചതാണ്. നിറം വര്‍ദ്ധിപ്പിക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും എങ്ങനെയെല്ലാം കാപ്പി ഉപയോഗിക്കാം എന്ന് നോക്കാം
കാപ്പി തേന്‍
സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേന്‍. തേനില്‍ അല്‍പം കാപ്പി ചേരുമ്പോള്‍ അത്പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളും നല്‍കുന്നു. പല വിധത്തില്‍ ഇത് സൗന്ദര്യത്തെ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് കാപ്പി തേന്‍ മിശ്രിതം.
ഉപയോഗിക്കേണ്ട വിധം
അതിനായി ഒരു ടീസ്പൂണ്‍ കാപ്പി പൊടിയില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്സ് ചെയ്ത് അത് കഴുത്തിലും മുഖത്തും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. കാപ്പിയിലും തേനിലുമുള്ള ആന്റി ഓക്സിഡന്റാണ് മുഖത്തിനും ചര്‍മ്മത്തിനും നിറം നല്‍കുന്നത്. അതുകൊണ്ട് തന്നെ സംശയമൊന്നും കൂടാതെ നമുക്ക് സൗന്ദര്യസംരക്ഷണത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.
കാപ്പി, തൈര്, ഓട്സ്
സൗന്ദര്യസംരക്ഷണ്ത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നവും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് കാപ്പിയും തൈരും. ഇത് മുഖത്തെ കറുത്ത പുള്ളികളും പാടുകളും പര്‍ണമായും മാറ്റുന്നു. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നല്‍കുന്നു.
ഉപയോഗിക്കേണ്ട വിധം
കാപ്പി തൈര് ഓട്സ് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും കൈയ്യിലുമായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. മൂന്ന് ദിവസം തുടര്‍ച്ചയായി ഇത് ചെയ്താല്‍ പോയ നിറം തിരിച്ച് വരും.
കാപ്പിയും ഒലീവ് ഓയിലും
ഒലീവ് ഓയില്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതില്‍ അല്‍പം ഒലീവ് ഓയില്‍ ചേരുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുഖത്തിന് തിളക്കം നല്‍കി മൃദുവാക്കുന്നു ചര്‍മ്മം.
ഉപയോഗിക്കേണ്ട വിധം
ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കാപ്പിയില്‍ നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ചര്‍മത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്.