Latest News

തേങ്ങാപ്പാല്‍ ഉപയോഗിച്ച് ഹെയര്‍മാസ്‌കുകള്‍

Malayalilife
topbanner
തേങ്ങാപ്പാല്‍ ഉപയോഗിച്ച് ഹെയര്‍മാസ്‌കുകള്‍

രു പാത്രത്തില്‍ കുറച്ച് തേങ്ങാപ്പാല്‍ എടുത്ത് ചെറുതായി ചൂടാക്കുക. ഏകദേശം 15 മിനിറ്റ് നേരം ഈ തേങ്ങാ പാല്‍ നിങ്ങളുടെ ശിരോചര്‍മ്മത്തില്‍ മസാജ് ചെയ്യുക. നിങ്ങളുടെ ശിരോചര്‍മ്മം തേങ്ങാ പാല്‍ കൊണ്ട് മൂടി കഴിഞ്ഞാല്‍, ഇവ നിങ്ങളുടെ മുടിയിലൂടെ, വേരുകള്‍ മുതല്‍ മുടിയുടെ അറ്റം വരെ പ്രവര്‍ത്തിക്കുന്നു. ഇത് 45 മിനിറ്റ് അധിക നേരം വയ്ക്കുക. ഒരു ഷവര്‍ തൊപ്പി ഉപയോഗിച്ച് മുടി മൂടുക. അതിനു ശേഷം, നിങ്ങള്‍ പതിവായി പുരട്ടുന്ന ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ച്ചയില്‍ ഒരു തവണ ഇത് ചെയ്യാം.

തേങ്ങാപ്പാലും തൈരും

ഒരു പാത്രത്തില്‍ 5 ടേബിള്‍സ്പൂണ്‍ തേങ്ങാ പാല്‍, 1 ടേബിള്‍സ്പൂണ്‍ കട്ടത്തൈര്, കാല്‍ ടീസ്പൂണ്‍ കര്‍പ്പൂരം ചതച്ചത് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചാല്‍ കുഴമ്പ് പരുവത്തില്‍ ഉള്ള ഒരു മിശ്രിതം ലഭിക്കും. ഈ മിശ്രിതം നിങ്ങളുടെ ശിരോചര്‍മ്മത്തില്‍, മുടിവേരുകള്‍ മുതല്‍ മുടിയുടെ അറ്റം വരെ നന്നായി തേച്ച് പിടിപ്പിക്കുക. നിങ്ങളുടെ ശിരോചര്‍മ്മവും മുടിയും ഈ മിശ്രിതത്തില്‍ പൂര്‍ണ്ണമായും മൂടി കഴിഞ്ഞാല്‍, ഷവര്‍ തൊപ്പി ഉപയോഗിച്ച് മുടി മൂടിവച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ നേരം ഇരിക്കുക. ശേഷം, നിങ്ങള്‍ സ്ഥിരം ഉപയോഗിക്കുന്ന ഷാംപൂ വച്ച് മുടി നന്നായി കഴുകുക. ആഴ്ച്ചയില്‍ ഒരു തവണ ഈ വിദ്യ പ്രയോഗിച്ചാല്‍ മികച്ച ഫലങ്ങള്‍ ലഭിക്കും.

ഒരു പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ തേങ്ങാ പാല്‍, 1 ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, ഒരു പിടി തുളസി ഇലകള്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചാല്‍ കുഴമ്പ് പരുവത്തില്‍ മയമുള്ള മിശ്രിതം ലഭിക്കും. ഈ മിശ്രിതം ശിരോചര്‍മ്മത്തില്‍ മസാജ് ചെയ്തുകൊണ്ട് ആരംഭിക്കുക, തുടര്‍ന്ന് മുടിവേരുകള്‍ മുതല്‍ മുടിയുടെ അറ്റം വരെ എല്ലായിടത്തും എത്തുന്ന വിധത്തില്‍ മുടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. നിങ്ങളുടെ ശിരോചര്‍മ്മവും മുടിയും ഈ മിശ്രിതത്തില്‍ പൂര്‍ണ്ണമായും മൂടി കഴിഞ്ഞാല്‍, അര മണിക്കൂര്‍ നേരം വയ്ക്കുക. ഒരു ഷവര്‍ തൊപ്പി കൊണ്ട് മൂടി മൂടി വയ്ക്കുക. അര മണിക്കൂറിന് ശേഷം, ഇളം ചൂടുള്ള വെള്ളത്തില്‍ മുടി നന്നായി കഴുകി വൃത്തിയാക്കുക. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാം.

ഒലീവ് ഓയിലും തേങ്ങാപാലും

 തേങ്ങാ പാല്‍, 1 ടേബിള്‍സ്പൂണ്‍ ഒലീവ് എണ്ണ, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ ഒരു പാനിലിട്ട് നന്നായി യോജിപ്പിച്ച ശേഷം, ഈ മിശ്രിതം ഏകദേശം 2 മിനിറ്റ് നേരം ചൂടാക്കുക. മിശ്രിതം തണുത്ത്, ചെറു ചൂട് മാത്രമുള്ളപ്പോള്‍, ശിരോചര്‍മ്മത്തില്‍ മസാജ് ചെയ്യുക. തുടര്‍ന്ന് മുടിയുടെ എല്ലായിടത്തും എത്തുന്ന രീതിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. ഷവര്‍ തൊപ്പി ഉപയോഗിച്ച് തല മൂടിയ ശേഷം, ഇത് ഒരു മണിക്കൂര്‍ നേരം വയ്ക്കുക. ശേഷം, നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ഷാമ്പൂവും കണ്ടീഷണറും ഉപയോഗിച്ച് നന്നായി മുടി കഴുകുക. ഈ വിദ്യ ആഴ്ച്ചയില്‍ ഒരു തവണ ചെയ്താല്‍ മതിയാകും.

മുട്ടയും തേങ്ങാപാലും

ഒരു ഇലക്ട്രിക്ക് ബീറ്റര്‍ ഉപയോഗിച്ച് മുട്ട നന്നായി പതപ്പിക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് വീണ്ടും അടിക്കുക. ഈ മിശ്രിതത്തിലേക്ക് വിറ്റാമിന്‍ ഇ എണ്ണ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ കേശ സംരക്ഷണ കൂട്ട് നിങ്ങളുടെ ശിരോചര്‍മ്മത്തിലും മുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെയും നന്നായി തേച്ച് പിടിപ്പിക്കുക. ഇത് ഏകദേശം 20 മിനിറ്റ് നേരം വയ്ക്കുക. നിങ്ങളുടെ തലമുടി ഒരു ഷവര്‍ തൊപ്പി കൊണ്ട് മൂടുക. 20 മിനിറ്റിനു ശേഷം, നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് മുടി നന്നായി കഴുകുക. ആഴ്ച്ചയില്‍ ഒരു തവണ ഇത് ചെയ്യാം.


 

Read more topics: # coconut milk,# hair masks
coconut milk hair masks

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES