ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുന്ന പലതരത്തിലെ എണ്ണകളാണ് വിപണിയിലുളളത്. പലതിന്റെയും ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും വലിയ ധാരണയുമില്ല. ചര്‍മ്മകാ ന്തിക്കും മുടിക്കുമൊക്കെയായി നിരവധി എണ്ണകളും ക്രീമുകളും പുറത്തിറങ്ങുന്നുണ്ട്. മുടിക്കും ശരീരത്തിനും വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് ഒലീവ് ഓയില്‍. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഒലീവ് ഓയിലിന് സാധിക്കും. മുടിയില്‍ ഒലീവ് എണ്ണ പുരട്ടുന്നതിന്റെ ഗുണങ്ങളെ ക്കുറിച്ച് അറിയാം
അകാലനര, താരന്‍, മുട്ടി പൊട്ടി പോവുക എന്നിവ തടയുന്നതിന് ഒലിവ്
ഓയില്‍ മികച്ചൊരു പ്രതിവിധിയാണ്.
ആഴ്ചയില്‍ രണ്ട് ദിവസം ഒലിവ് ഓയില്‍ ഉപയോഗിച്ച് മുടി മസാജ്
ചെയ്യുന്നത് മുടി ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കും.
ഒലിവ് ഓയിലില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇത് മുടി ശക്തമാക്കുകയും മുടി
കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.
അര ടീസ്പൂണ്‍ ഒലിവ് ഓയിലും അര ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് നല്ല പോലെ
മിശ്രിതമാക്കുക.ശേഷം തലമുടിയില്‍ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോ?ഗിച്ച്
കഴുകി കളയുക.
ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും ചേര്‍ത്ത് തലമുടിയില്‍ ഇടുന്നത് മുടിയ്ക്ക് തിളക്കം
കിട്ടുന്നതിനൊപ്പം മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത് പുരട്ടാവുന്നതാണ്.