ആരോഗ്യ സംരക്ഷണ കാര്യത്തില്‍ നാം ചെരുപ്പിന് ഏറെ പങ്കുണ്ട് എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ ചിരിച്ചു കളയാം. എന്നാല്‍ അങ്ങനെ ചിരിച്ചുകളയാന്‍ വരട്ടെ. നിത്യേനെ നമ്മള്‍ ധരിക്കാന്‍ തിരഞ്ഞെടുക്കുന്ന ചെരുപ്പും ആരോഗ്യവും തമ്മില്‍ വളരെ അധികം ബന്ധം നിലനില്‍ക്കുന്നുണ്ട്.
നമുകിണങ്ങാത്ത ചെരുപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ നട്ടെല്ലിന് ഗുരുതരമായ പ്രശ്നങ്ങളാണ് ഉണ്ടാകുക. അതുകൊണ്ട് തന്നെ ചെരുപ്പുകള്‍ വാങ്ങുമ്പോള്‍ കാലില്‍ ഇട്ട് നോക്കിയ ശേഷം കുറച്ചു നേരം നടന്ന് കലിന്റെ ആകൃതിക്കിണങ്ങുന്നതാണെന്നും നടക്കുമ്പോള്‍ ബുദ്ധിമുട്ടുകല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം ചെരുപ്പുകള്‍ വാങ്ങേണ്ടത് .
അടുത്തതായി നാം ശ്രദ്ധ നല്‍കേണ്ടത് ചെരിപ്പുണ്ടാക്കിയിരിക്കുന്ന മെറ്റീരിയലിലാണ്. എപ്പോഴും നമ്മുടെ കാലില്‍ ഊര്‍ജ്ജ പ്രവാഹം ഉണ്ടാക്കുകയാണ് പതിവ്. എന്നാല്‍ ഗുണനിലവാരം ഇല്ലാത്ത ഈ പ്ലാസ്റ്റിക് ചെരുപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ ഊര്‍ജപ്രവാഹത്തെ തടസപ്പെടുത്തും. ഇതുകാരണം മുട്ടുവേദന ഉള്‍പ്പടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതോടൊപ്പം നിത്യേനെ ഹൈ ഹീല്‍സ് ചെരിപ്പ് ധരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.