വിവാഹപൂര്‍വ ലൈംഗികബന്ധം പണ്ടും നിലവിലുണ്ടായിരുന്നു. ഇന്നും നിലവിലുണ്ട്. നാളെയും ഉണ്ടാവും. നമ്മുടെ പുരാണങ്ങളില്‍ തന്നെ കര്‍ണന്‍, വേദവ്യാസന്‍ അങ്ങനെ എത്രപേരുണ്ട് അവിഹിതബന്ധത്തില്‍ നിന്നും ഉടലെടുത്തവര്‍?
ഇന്നത്തെ കാലത്ത് ഇലക്‌ട്രോണിക് മീഡിയകളും പുസ്തകങ്ങളും ചെറുപ്പക്കാര്‍ക്ക് സെക്‌സിനെക്കുറിച്ച് ശാസ്ത്രീയമായ അറിവിനേക്കാള്‍ ഇക്കിളിപ്പെടുത്തുന്ന കാര്യങ്ങളാണ് വെളിവാക്കുന്നത്.
സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?
സെക്‌സ് ടോയ്‌സിന്റെ ഉപയോഗം ഗവണ്‍മെന്റ് അനുവദിക്കുന്നില്ല. എങ്കിലും രഹസ്യമായി വില്‍ക്കുന്ന പല കടകളും ഉണ്ട്. 'കാമസൂത്ര'യില്‍ വാത്സ്യായന്‍ പറയുന്നത് ഒരു പുരുഷന് ഇണയെ തൃപ്തിപ്പെടുത്താന്‍ പറ്റുന്നില്ലെങ്കില്‍ സ്വയംഭോഗം വഴിയോ ഓറല്‍ സെക്‌സ് വഴിയോ സെക്‌സ് ടോയ്‌സ് ഉപയോഗിച്ചോ അയാള്‍ക്ക് അവളെ തൃപ്തിപ്പെടുത്താം.
'അപദ്രവ്യ' എന്നാണ് സെക്‌സ് ടോയ്‌സിനെ വാത്സ്യായന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ലോഹംകൊണ്ടും ആനക്കൊമ്പുകൊണ്ടും തടികൊണ്ടും തീര്‍ത്ത കൃത്രിമ പുരുഷലൈംഗികാവയവങ്ങള്‍ അന്ന് ഉപയോഗത്തില്‍ ഉണ്ടായിരുന്നത്രേ!
ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ ബന്ധത്തിലേര്‍പ്പെടാന്‍ പറ്റിയ സുരക്ഷിതമായ ദിവസങ്ങള്‍ ഏതൊക്കെയാണ്?
ആര്‍ത്തവത്തിന് മുന്‍പും ആര്‍ത്തവത്തിന് ശേഷവും ഉള്ള ഒരാഴ്ചക്കാലം ആണ് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ ബന്ധപ്പെടാന്‍ ഏറ്റവും സുരക്ഷിതം.
ഡോ. പ്രകാശ് കോത്താരി