മനോഹരമായ തലമുടി ഏവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും വില്ലനായി എത്തുന്നത് താരനാണ്. ഇവ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം. കറ്റാര്‍വാഴയുടെ നീര് മുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്; കറ്റാര്‍വാഴയുടെ നീര് നന്നായി തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. മിക്ക ത്വക്ക് രോഗങ്ങള്;ക്കും നല്ലൊരു ഔഷധമാണ് വേപ്പ്. താരനകറ്റാനും വേപ്പിന്റെ നീര് നല്ലൊരു മരുന്നാണ്. അല്പം വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേര്;ത്ത് തലയില്; തേക്കുന്നത് താരനകറ്റാന്‍ സഹായിക്കും.
ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്‌ക്കൊപ്പം അരച്ച മിശ്രിതം തലയില്‍ തേച്ച് ഒരു മണിക്കൂര്; കഴിഞ്ഞ് കഴുകികളയുക. ഇത് താരനകറ്റാന്‍ ഫലപ്രദമായ ഒരു മാര്‍ഗമാണ്. അല്പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും.