Latest News

' എന്ത് മാറ്റങ്ങൾക്ക് വിധേയമാകണം എന്ന കാര്യം അവനവന്റെ താൽപര്യമാണ്, എന്നാൽ ആ മാറ്റത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നതാണ് പ്രധാനം'; 44ാം വയസിലും ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം പ്ലാസ്റ്റിക്ക് സർജറിയെന്ന് സമൂഹ മാധ്യമങ്ങളിൽ ആരോപണം; പൊട്ടിത്തെറിക്കാതെ ആരോപണ ശരങ്ങൾക്ക് ശാന്തമായി ആഷിന്റെ മറുപടി

Malayalilife
' എന്ത് മാറ്റങ്ങൾക്ക് വിധേയമാകണം എന്ന കാര്യം അവനവന്റെ താൽപര്യമാണ്, എന്നാൽ ആ മാറ്റത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നതാണ് പ്രധാനം'; 44ാം വയസിലും ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം പ്ലാസ്റ്റിക്ക് സർജറിയെന്ന് സമൂഹ മാധ്യമങ്ങളിൽ ആരോപണം; പൊട്ടിത്തെറിക്കാതെ ആരോപണ ശരങ്ങൾക്ക് ശാന്തമായി ആഷിന്റെ മറുപടി

ലോകസുന്ദരി പട്ടം വരെ നേടിയ ശേഷം പ്രായം താര സിംഹാസനത്തിൽ നിന്നും പല സുന്ദരികളേയും മാറ്റിയിട്ടും ഇന്നും ഭംഗി ഒട്ടും ചോരാതെ താരപദവി നില നിർത്തിയിരിക്കുന്ന വ്യക്തിയാണ് ഐശ്വര്യ റായ്. എന്നാൽ 44 വയസ് പിന്നിട്ട താരത്തിന് നേരെ ആരോപണ ശരങ്ങളും ഉയരുന്നുണ്ട്.താരത്തിന്റെ സൗന്ദര്യത്തിന് പിന്നിൽ പ്ലാസ്റ്റിക്ക് സർജറിയാണെന്ന ഗോസിപ്പുകൾ ധാരാളമായി ഇറങ്ങിയിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ മറുപടി കൊടുക്കാതിരുന്ന താരം ഇപ്പോൾ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഐശ്വര്യ അമ്മയായ സമയത്തും സമാന രീതിയിലുള്ള ആരോപണങ്ങളാണ് ഉയർന്നിരുന്നത്. സാധാരണ നടിമാർ പ്ലാസ്റ്റിക് സർജറിയേക്കുറിച്ച് ചോദിക്കുമ്പോൾ പൊട്ടിത്തെറിക്കുകയോ ഒരിക്കലുമില്ലെന്ന് കള്ളം പറയുകയോ ചെയ്യുമ്പോൾ ഇതൊന്നും നിഷേധിക്കാതെ മറുപടി നൽകിയിരിക്കുകയാണ് ഐശ്വര്യ. 'എന്തു മാറ്റങ്ങൾക്ക് വിധേയമാകണം എന്ന കാര്യം അവനവന്റെ താൽപ്പര്യമാണ്. എന്നാൽ ആ മാറ്റത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നതാണ് പ്രധാനം.

ഇരുപത് വർഷങ്ങൾക്ക് മുൻപ് എന്നെങ്കിലും മുടി കളർ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഞാനില്ലെന്നാകും പറയുക. പിന്നീട് ഒരു ബ്രാൻഡിന് വേണ്ടി പ്രവർത്തിച്ചപ്പോൾ പരീക്ഷണങ്ങൾക്ക് തയ്യാറാവുകയും അത് വിജയകരമാവുകയും ചെയ്തു.' ആഷ് പറഞ്ഞു. പ്ലാസ്റ്റിക് സർജറിക്ക് വിധേയയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും അത് നിഷേധിക്കാത്ത ആഷിന്റെ സമീപനത്തെ ആരാധകർ അഭിനന്ദിച്ചു.ഇതുവരെ ഡയറ്റ് പിന്തുടരേണ്ടി വന്നിട്ടില്ലെന്നും ആഷ് പറഞ്ഞു. 'ചിലയാളുകൾക്ക് ഡയറ്റ് പിന്തുടരേണ്ടി വന്നേയ്ക്കാം. മിക്കയാളുകൾക്കും നല്ല ശരീരമുണ്ടാകും എന്നാലും സപ്ലിമെന്റ്സെടുക്കും. സപ്ലിമെന്റ്സിനെക്കുറിച്ച് ധാരാളം വാദങ്ങൾ നടക്കുന്നുണ്ട്. കൃത്യമായി ഉറപ്പുള്ള വിവരങ്ങൾ തിരഞ്ഞെടുക്കുക. മെഡിക്കൽ വിദഗ്ധരുടെ ഉപദേശങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോവുക. ഏതു കാര്യം തിരഞ്ഞെടുക്കുമ്പോഴും അതിനു പിന്നിലെ ശാസ്ത്രം കൂടി അറിഞ്ഞിരിക്കുക' ഐശ്വര്യ പറഞ്ഞു.

aiswarya-abhishek-bachan-palstic-surgery-response

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES