Latest News

എന്റെ സൗന്ദര്യ രഹസ്യം ഇതാണ്; ചർമ സംരക്ഷണ രീതികൾ പങ്കുവെച്ച് ഖുശ്ബു സൗന്ദര്യ രഹസ്യം ഇതാണ്; ചർമ സംരക്ഷണ രീതികൾ പങ്കുവെച്ച് ഖുശ്ബു

Malayalilife
എന്റെ  സൗന്ദര്യ രഹസ്യം ഇതാണ്; ചർമ സംരക്ഷണ രീതികൾ പങ്കുവെച്ച് ഖുശ്ബു  സൗന്ദര്യ രഹസ്യം ഇതാണ്; ചർമ സംരക്ഷണ രീതികൾ പങ്കുവെച്ച് ഖുശ്ബു

സൗന്ദര്യ സംരക്ഷ കാര്യത്തിൽ ആരും തന്നെ ഒരു വിട്ടുവീഴ്ച നടത്താത്തവരാണ്. ബ്യൂട്ടി പാർലറുകളിൽ എല്ലാം തന്നെ പോയി ഇതിനായി സമയം കണ്ടെത്താൻ ആർക്കും തന്നെ മടിയുണ്ടാകില്ല. എന്നാൽ ഇപ്പോൾ ഈ ലോക്കഡോൺ കാലത്ത് നടി ഖുശ്‌ബു വീട്ടിൽ തന്നെ പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ രീതികൾ പരീക്ഷിക്കുകയാണ്. അതോടോപ്പം ആരാധകരുമായി നടി ഉപയോഗിക്കുന്ന  പ്രകൃതിദത്ത മാർഗങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. 

ഖുശ്‌ബു  ഇപ്പോൾ ഇൻസ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത് ചെറുപ്പത്തിൽ മക്കളെ കുളിപ്പിക്കുമ്പോൾ സോപ്പിനു പകരം ഉപയോഗിച്ചിരുന്ന സൗന്ദര്യക്കൂട്ടാണ്. ഇൻസ്റ്റാഗ്രാമിൽ  ഈ ഫേസ്‌പാക്ക് അണിഞ്ഞു നിൽക്കുന്ന ചിത്രവും ആരാധകർക്കായി പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 

 ഖുശ്ബുവിന്റെ ഫേസ്‌പാക്കിൽ ഉൾപ്പെട്ടിരിക്കുന്നത് തൈര്, ഒരു നുള്ള് മഞ്ഞൾ, ഒരു സ്പൂൺ തേൻ, കടലമാവ്, കുങ്കുമപ്പൂവിന്റെ ഏതാനും നാരുകൾ ഇട്ടു തിളപ്പിച്ച പാൽ എന്നിവയാണ്. അതേസമയം ഈ ലോക്ക് ഡൌൺ ഘട്ടത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ  വീട്ടുവിശേഷങ്ങളൊക്കെ  ആരാധകരുമായി താരം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Khush (@khushsundar) on

 

actress khushboo beauty secret goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES