അംബാനിയുടെ മകന്റെ കല്യാണത്തിന് എത്തിയ നടിമാരുടെ വസ്ത്രങ്ങളും കാണാം; ഐശ്യര്യ ബച്ചനെക്കാള്‍ ശ്രദ്ധനേടിയത് മകള്‍ ആരാധ്യ

Malayalilife
topbanner
അംബാനിയുടെ മകന്റെ കല്യാണത്തിന് എത്തിയ നടിമാരുടെ വസ്ത്രങ്ങളും കാണാം; ഐശ്യര്യ ബച്ചനെക്കാള്‍ ശ്രദ്ധനേടിയത് മകള്‍ ആരാധ്യ

കഴിഞ്ഞ ദിവസം നടന്ന അംബാനിയുടെ മകന്റെ വിവാഹാഘോഷത്തിന്റെ അലയോലികള്‍ ഇനിയും മാഞ്ഞിട്ടില്ല. ആഡംബരത്തിന്റെ അവസാനവാക്കായിരുന്ന ആകാശിന്റെ വിവാഹത്തിന് ലോകനേതാക്കളും താരങ്ങളും രാഷ്ട്രീയ നേതാക്കളുമൊക്കെ ഒഴുകിയെത്തിയിരുന്നു. അതേസമയം ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ആകാശിന്റെ വിവാഹത്തിന് എത്തിയ ബോളിവുഡ് താരസുന്ദരികളുടെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയാണ്. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും മേയ്ക്കപ്പുമെല്ലാം ഇപ്പോള്‍ ബി ടൗണ്‍ ചര്‍ച്ചയാക്കുകയാണ്.

 

അംബാനിയുടെ കല്യാണത്തിന് പ്രമുഖ താരങ്ങളെല്ലാം എത്തിയിരുന്നു. താരസുന്ദരിമാര്‍ ഏതു ലുക്കിലായിരിക്കും എത്തുക എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ഫാഷനിസ്റ്റുകല്‍ക്ക് ചാകരയായിരുന്നു ആകാശിന്റെ കല്യാണം. ദീപിക പദുകോണ്‍ എത്തിയത് സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത സാരിയില്‍ ആയിരുന്നു. പിങ്ക് നിറത്തിലുള്ള സാരി. 'വി' ആകൃതിയിലുള്ള പ്ലംഗിങ് കഴുത്തുള്ള ബ്ലൗസ് ഔട്ട് ഫിറ്റിനു കൂടുതല്‍ അഴകേകി. ആഭരണമായി ധരിച്ച ലോക്കറ്റു പിടിപ്പിച്ച മുത്തുമാലയില്‍ രാജകീയത തുളുമ്പി നിന്നു. ദീപികയുടെ പ്രിയപ്പെട്ട'സ്‌മോക്കി' സ്‌റ്റൈലുള്ള കണ്ണുകളുമായി താരം ആരാധകരുടെ മനം മയക്കി. തരുണ്‍ തഹിലിയാനി സാരിയിലായിരുന്നു പ്രിയങ്ക എത്തിയത്. ഗ്രേ നിറത്തിലുള്ള സാരി ലേസുകളാലും എംബല്ലിഷുകളാലും സമ്പന്നമായിരുന്നു 

 

താരസുന്ദരിമാരില്‍ വ്യത്യസ്തമയായത് കത്രീന കൈഫാണ്. ഫ്‌ലോറല്‍ പ്രിന്റുകള്ള ലഹങ്കയിലാണ് സുന്ദരി എത്തിയത്. ആകാശ നീലയും പച്ചയും വെള്ളയും നിറങ്ങളിലുള്ള പൂക്കളാല്‍ സമ്പന്നമായിരുന്നു കത്രീനയുടെ ലഹങ്ക. അനിത ഡോന്‍ങ്ക്രിയാണു ഡിസൈനര്‍. അനുയോജ്യമായ മാലയും കമ്മലും വളയും താരത്തിന്റെ ലുക്കിന് ഗാംഭീര്യമേകി.

 

ഇളം പച്ച നിറത്തിലുള്ള ലഹങ്കയണിഞ്ഞാണ് കരീന കപൂറെത്തിയത്. മനീഷ് മല്‍ഹോത്രയാണ് ലഹങ്ക ഡിസൈന്‍ ചെയ്തത്. ചെറിയ കണ്ണാടികള്‍ ലഹങ്കയില്‍ പിടിപ്പിച്ചിരുന്നു. ലാളിത്യത്തോടെയുള്ള എബ്രോയട്രിയും ലഹങ്കയെ ആകര്‍ഷകമാക്കി. ഗംഭീരമായ മേക്ക്അപ്പും വജ്രമാലയും കരീനയ്ക്കു സ്‌റ്റൈലിഷ് ലുക്ക് നല്‍കി. 

 

ബോളിവുഡിന്റെ യുവസുന്ദരി ആലിയ ബട്ട് മഞ്ഞ ലഹങ്കയിലാണ് അംബാനി കല്യാണത്തിന് എത്തിയത്. സബ്യസാചിയുടെ ഏറ്റവും പുതിയ ഡിസൈനില്‍ ആലിയ അതിസുന്ദരിയായിരുന്നു. മുടി പിന്നിലേക്ക് കെട്ടിവച്ചിരുന്നു. വജ്രമാലയായിരുന്നു ആഡംബര കല്യാണത്തിനു തിളങ്ങാന്‍ ആലിയയും തിരഞ്ഞെടുത്തത്.

 

അന്തരിച്ച നടി ശ്രീദിേവിയുടെ മകളും ബോളിവുഡിലെ പുതുനിര നായികമാരിലെ സൂപ്പര്‍താരവുമായ ജാന്‍വി കപൂര്‍, മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ലഹങ്കയിലാണു എത്തിയത്. പിങ്ക് നിറത്തിലുള്ള ലഹങ്കയില്‍ സില്‍വര്‍ എംബല്ലിഷ്‌മെന്റാല്‍ സമ്പന്നമായിരുന്നു ലഹങ്ക

 

സിനിമയിലും ഫാഷന്‍ വേദികളിലും ഒരുപോലെ തിളങ്ങുന്ന കിയാര അദ്വാനി ഐവറി നിറത്തിലുള്ള ലഹങ്കയിലാണു തിളങ്ങിയത്. മനീഷ് മല്‍ഹോത്രയായിരുന്നു കിയാരയുടെ ലഹങ്ക ഡിസൈന്‍ ചെയ്തത്. മരതക പച്ച കല്ലുകളുള്ള മാലയും കമ്മലുകളുമാണു താരത്തിനു അഴകേകിയത്. എന്നാല്‍ താരത്തിന്റെ മേക്ക് അപ്പ് അത്ര മികച്ചതായിരുന്നില്ല എന്നാണ് ഫാഷനിസ്റ്റുകളുടെ അഭിപ്രായം.

 

ഇവരിലെല്ലാം ഏറ്റവും ശ്രദ്ധനേടിയത് ഐശ്വ്യര്യ റായ് ബച്ചനായിരുന്നു.  മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ലഹങ്കയായിരുന്നു താരവും തെരഞ്ഞെടുത്തത്. നീലയില്‍ സില്‍വര്‍ അലങ്കാരങ്ങള്‍ നിറഞ്ഞ ലഹങ്കയായിരുന്നു താരസുന്ദരി ധരിച്ചത്. ലഹങ്കയുടെ കഴുത്ത് ഓഫ് ഷോള്‍ഡര്‍ മോഡലിലായിരുന്നു. മിനിമല്‍ ആഭരണങ്ങള്‍ മാത്രമാണ് താരം ധരിച്ചത്. എന്നത്തെയും പോലെ താരത്തിന്റെ മേക്ക് അപും അടിപൊളി ആയിരുന്നു. ഭര്‍ത്താവ് അഭിഷേകിനൊപ്പവും മകള്‍ ആരാധ്യക്കൊപ്പവുമാണ് ഐശ്വ്യര്യ എത്തിയത്. ആരാധ്യ ബച്ചനെയും കാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. അമ്മയെ വെല്ലുന്ന സൗന്ദര്യമാണ് ആരാധ്യക്കെന്നാണ് ആരാധകര്‍ പറയുന്നത് പേസ്റ്റല്‍ പിങ്ക് ലെഹങ്കയിലാണ് ആരാധ്യ മിന്നിയത്. ഏഴുവയസുള്ള ആരാധ്യ ഇപ്പോള്‍ തന്നെ സ്‌റ്റൈലിന്റെയും മേക്കപ്പിന്റെയും കാര്യത്തില്‍ അമ്മയെ വെല്ലുമെന്നാണ് ഫാഷനിസ്റ്റുകളുടെയും അഭിപ്രായം. അതേസമയം  ഐശ്വര്യയുടെ വസ്ത്രം  കണ്ടു മടുത്ത പഴയ സ്‌റ്റൈലാണ് എന്നാണ് ഇവരുടെ അഭിപ്രായം.

Read more topics: # actress,# akash ambani wedding
actress in akash ambani wedding

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES