സൗന്ദര്യത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറാത്തവരാണ് ഏവരും. സൗന്ദര്യം വർദ്ധിക്കുന്നതിനായി പല ഫെയര്‍നസ് ക്രീമുകളും ബ്ലീച്ചിംഗ് പോലുളള വിദ്യകളുമെല്ലാം ഉപയോഗിക്കുന്നുണ്ട്. സ്വാഭാവിക വഴികള്‍ പരീക്ഷിച്ചു കൊണ്ട് തന്നെ നമുക്ക് സൗന്ദര്യം വർദ്ധിപ്പിക്കാം.
അത്തരത്തി ഉപയോഗിക്കാനായി കറികളില്‍ ഉപയോഗിയ്ക്കുന്ന വാളന്‍ പുളിയും കടലമാവും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ബ്ലീച്ചിംഗ് ഇഫക്റ്റ് വാളന്‍ പുളിയ്ക്ക് ഉണ്ട്. ഇത് നിറം വർധിപ്പിക്കാൻ ഏറെ സഹായിക്കുന്നു. ഈ ഗുണം നല്‍കുന്നത് ഇതിലെ ഹൈഡ്രോക്‌സി ആഡിഡാണ്.
വാളന്‍ പുളി പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.മുഖത്ത് ബ്ലീച്ചിംഗ് ഇഫക്റ്റ് വാളന്‍ പുളിയ്‌ക്കൊപ്പം പല കൂട്ടുകള്‍ കലര്‍ത്തിയും ഉണ്ടാക്കാവുന്നതാണ്. അതോടൊപ്പം കടലമാവ് ആന്റിഓക്‌സിഡന്റുകള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ്. കടലപ്പൊടി ഉപയോഗിക്കുന്നതിലൂടെ നിര്‍ജ്ജീവ കോശങ്ങള്‍ സ്‌ക്രബ് ചെയ്ത് നീക്കുവാനും അഴുക്കും ഒഴിവാക്കുവാനും മികച്ചതാണ്.
വാളന്‍ പുളി അല്‍പം ചൂടുവെള്ളത്തില്‍ എടുത്ത് കുതിര്‍ത്ത് വയ്ക്കുക. ഉപ്പു ചേര്‍ക്കാൻ പാടുള്ളതല്ല. ഇതു നല്ലപോലെ കുറച്ചു കഴിഞ്ഞു പിഴിഞ്ഞെടുക്കുക. ശേഷം അതിലേക്ക് ആവശ്യമായ കടലമാവും ചേര്‍ക്കുക. ശേഷം മുഖം വൃത്തിയായി കഴുകിയതിന് പിന്നാലെ അല്‍പം ഈര്‍പ്പത്തോടെ തന്നെ ഇതു മുഖത്തു പുരട്ടി ഫേസ്മാസ്‌ക് രൂപത്തില്‍ വയ്ക്കുക. ശേഷം മുഖം 20 മിനിറ്റിനു ശേഷം കഴുകാം. കഴുകുന്ന വേളയിൽ ആദ്യം അല്‍പം വെള്ളം പുരട്ടി സ്‌ക്രബ ചെയ്തതിനുശേഷം കഴുകി മാറ്റുക. ബ്ലീച്ചിംഗ് ക്രീമുകള്‍ക്കു പകരം പ്രത്യേകിച്ചും ഫംഗ്ഷനുകളില്‍ പങ്കെടുക്കുവാന്‍ പോകുമ്ബോള്‍ ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.