സൗന്ദര്യ സംരക്ഷണ കാര്യത്തിൽ ഏറെ വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ് മുഖക്കുരു. ഇവ ഇല്ലാതാകുന്നതിനായി നിരവധി മാർഗ്ഗങ്ങളാണ് നാം പരീക്ഷിക്കാറുള്ളത്. എന്നാൽ വീട്ടിൽ നിന്നും തന്നെ മുഖക്കുരുവിനെ അലട്ടുന്നതിനായി ചില മാർഗ്ഗങ്ങൾ നോക്കാം.
ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് പുതിനയില.സാലിസിലിക് ആസിഡ് ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുഖക്കുരുവിനെ ഫലപ്രദമായി ഇവ രണ്ടും തടയുന്ന ഘടകങ്ങളാണ്. എണ്ണയുടെ അമിത ഉത്പാദനം ഇതിലെ വിറ്റാമിന്‍ എ എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മത്തില്‍ നിയന്ത്രിക്കുന്നു.മുഖക്കുരു വരാവുന്ന ഘടകങ്ങളെ ചെറുക്കുകയും ഒപ്പം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കുകയും ചെയ്യുന്നു.
ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാനി മിട്ടി, ചതച്ച പുതിനയില, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ ഒരു പാത്രത്തില്‍ എടുത്ത ശേഷം നന്നായി യോജിപ്പിക്കുക. ഇത് നന്നായി മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതുവരെ ഇളക്കുക. ഈ പുതിന പേസ്റ്റ് മുഖത്തും കഴുത്തിലും പ്രയോഗിക്കുക. കണ്ണിന് ചുറ്റുമുള്ള ഭാഗം ഒഴിവാക്കുകയും വേണം. സൗമ്യമായി വിരല്‍ത്തുമ്പ് കൊണ്ട് മസാജ് ചെയ്ത് 15 - 20 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ടശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകാവുന്നതാണ്. ഈ പുതിന ഫെയ്‌സ് പായ്ക്ക് ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിച്ചാല്‍ മുഖത്തെ കുരുക്കളും പാടുകളും നിശേഷം ഇല്ലാതാക്കാവുന്നതാണ്.
നന്നായി തുളസി, പുതിന, വേപ്പ് എന്നിവ ഇടിച്ചു പിഴിഞ്ഞ് മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ മുഖത്ത് ഈ പേസ്റ്റ് പുരട്ടി അരമണിക്കൂറോളം ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ നന്നായി മുഖം കഴുകുക. നിങ്ങള്‍ക്ക് ഈ ഫെയ്‌സ് പാക്ക് ഉപയോഗിച്ച് എത്ര കഠിനമായ മുഖക്കുരുവും നീക്കാവുന്നതാണ്.