ലോകത്തിലെ ഏറ്റവും സുന്ദരി ആരാണെന്ന ചോദ്യത്തിന് പലരും പല ഉത്തരമാകും നല്‍കുക. ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും ലോക സുന്ദരിയെന്നാല്‍ ഐശ്വര്യ റായിയാണ്. എന്നാല്‍ ഐശ്വര്യക്കും സുസ്മിതയ്ക്കുമപ്പുറം ലോക സൗന്ദര്യമത്സരങ്ങളില്‍ ഒന്നും പങ്കെടുക്കാത്ത ഒരു 23 കാരി പെണ്‍കുട്ടിയെ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായി കണ്ടുപിടിച്ചിരിക്കയാണ് ഗവേഷകര്‍. മറ്റൊരു സ്ത്രീയിലും കണ്ടിട്ടില്ലാത്ത ഗോള്‍ഡന്‍ റേഷ്യോ ആണ് ഇസബെല്‍ കഹിര് ഹാദിദ് എന്ന പെണ്‍കുട്ടിയെ സൗന്ദര്യത്തിന്റെ അവസാനവാക്കാക്കി മാറ്റുന്നത്.
സൗന്ദര്യം മനസിന്റേതാണെന്നാണ് പൊതുവേ പറയുന്നതെങ്കിലും സൗന്ദര്യമുള്ള സ്ത്രീയെയോ പുരുഷനെയോ കണ്ടാല്‍ ആരായാലും ഒന്നു നോക്കി പോകും. പക്ഷേ ഈ പുറമേ ഉള്ള സൗന്ദര്യം വിലയിരുത്തി അല്ല ഒരു സുന്ദരിയെ തെരെഞ്ഞെടുക്കുന്നത്. ഗവേഷകര്ക്കിടയില് സൗന്ദര്യം നിര്ണയിക്കുന്നതിന് ചില അഴകളവുകളൊക്കെ ഉണ്ട്. അത് പ്രകാരം നൂറു ശതമാനം സുന്ദരി ആരാണെന്ന് കണ്ടെത്തുക ശ്രമകരമാണ്. എന്നാല് ഗണിതശാസ്ത്രപ്രകാരം അഴകളവുകള് കൃത്യമായി തികഞ്ഞ സുന്ദരിയെ കണ്ടുപിടിച്ചിരിക്കുകയാണ് ഗവേഷകര്.
23 കാരിയായ അമേരിക്കന് മോഡലായ ഇസബെല് കഹിര് ഹാദിദ് എന്ന ബെല്ല ഹാദിദ് ആണ് അഴകളവുകള്‍ എല്ലാം തികഞ്ഞ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി ഗവേഷകര് കണ്ടെത്തിരിക്കുന്നത്. ഗ്രീക്ക് പണ്ഡിതന്മാരുടെ നിഗമനം പ്രകാരം ഗോള്‍ഡന്‍ റേഷ്യോ അനുസരിച്ച് 94.35 ശതമാനം പൂര്‍ണമാണ് ബെല്ലയുടെ മുഖം. മൈക്കലാഞ്ചലോ, ഡാവിഞ്ചി, എന്നിവരൊക്കെ തങ്ങളുടെ ചിത്രങ്ങളിലെ സ്ത്രീകളെ ഗോള്‍ഡന് റേഷ്യോ മാനദണ്ഡ പ്രകാരമാണ് വരച്ചിരിക്കുന്നത് എന്നും റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
എന്നാല് ഗോള്‍ഡന് റേഷ്യോ പ്രകാരമുള്ള അളവുകള് സൗന്ദര്യത്തിന്റെ അവസാനവാക്കല്ലെന്ന് സൗന്ദര്യ ലോകം തന്നെ വ്യക്തമാക്കുന്നുണ്ട്. ബെല്ലയുടെ താടി ലോകത്തില് വച്ച് ഏറ്റവും പൂര്ണമായതും മനോഹരവുമാണെന്നാണ് ഗവേഷകരുടെ പക്ഷം. ഇസബെല്‍ കഹിര് ഹാദിദ് 2016ല് മോഡല് ഓഫ് ഇയര് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലണ്ടനിലെ ഏറ്റവും പ്രമുഖനായ കൊസ്മറ്റിക് സര്ജന് ഡോ. ജൂലിയന് ഡി സില്‍വയുടെ നേതൃത്വത്തിലാണ് സുന്ദരിയെ കണ്ടെത്തിയത്.