സുന്ദരമായ ചർമ്മം എന്നത് ഇവരുടെ ഒരു മോഹമാണ്. അതിന് വേണ്ടി പല തരത്തിലുള്ള പരീക്ഷണങ്ങളാണ് നടത്താറുള്ളതും. എന്നാൽ മുഖത്തെ അമിതമായ രോമ വളര്‍ച്ച പല സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ്. അത്തരക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ചെയ്തുനോക്കാവുന്ന ചില വഴികളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഉരുളക്കിഴങ്ങു നന്നായി അരച്ചു പെയ്സ്റ്റ് ആക്കുക. ഒപ്പം തന്നെ പരിപ്പും പെയ്സ്റ്റ്ആക്കുക. ഇതു രണ്ടും ഒപ്പം നാരങ്ങാനീരും കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. ഫലം ഉറപ്പാണ്. തുവരപ്പരിപ്പ് നന്നായി അരച്ചെടുത്ത് ഒരു സ്പൂണ്‍ പാലും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ പാക്ക് അടര്‍ത്തി മാറ്റാം. രോമം നീക്കം ചെയ്യുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
പഞ്ചസാര കൊണ്ട് തന്നെ നമുക്ക് ഇനി സൗന്ദര്യം സംരക്ഷിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ മിക്സ് ചെയ്ത് നല്ലതു പോലെ ലയിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളഞ്ഞു നോക്കൂ. മുഖത്തെ രോമങ്ങളെല്ലാം ഇല്ലാതാവും എന്നതാണ് സത്യം.
മുട്ട കൊണ്ടും സൗന്ദര്യം സംരക്ഷിക്കാം. മുട്ടയുടെ വെള്ളയും ഒരു ടേബിള്‍ സ്പൂണ്‍ തേനും അല്‍പം നാരങ്ങ നീരും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ ചര്‍മ്മം ഇടിഞ്ഞു തൂങ്ങുന്നതും ഇല്ലാതാക്കുന്നു.