സുന്ദരമായ ചർമ്മം ഏവരുടെയും സ്വപനമാണ്. എന്നാൽ ഇതിന് വില്ലനായി വരുന്ന ഒന്നാണ് വിശ്രമമില്ലാത്ത ജോലി, ഉറക്കമില്ലായ്മ എല്ലാം. ഇതെല്ലാം കൂടിയായുമ്പോൾ കണ്ണുകളുടെ ചുറ്റിനും കറുപ്പ് നിറം വരാൻ കാരണമാകും. ഇവയെല്ലാം ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാരണമാണ് മാനസിക സമ്മർദ്ദം കുറക്കുക. അതോടൊപ്പം വേണ്ടത്ര വിശ്രമം എടുക്കുക എന്നത്. വീട്ടിൽ നിന്ന് തന്നെ എങ്ങനെ കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താം എന്ന് നോക്കാം.
കണ്ണുകള്‍ക്ക് നല്‍കാം മസാജ്
വിരലുപയോഗിച്ച് കണ്ണിനു ചുറ്റും മസാജ് ചെയ്താല്‍ രക്തയോട്ടം നന്നായി വർധിക്കുകയും ഇതിലൂടെ കണ്ണിനു ചുറ്റുമുള്ള കറുപ്പും പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന ചുളിവുകളും എല്ലാം തന്നെ അകറ്റാൻ സാധിക്കുന്നു.
കണ്ണിന് കുളിര്‍മയേകാന്‍ ഐസ് ക്യൂബുകള്‍
നേരിട്ടോ കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞോ ഐസ് ക്യൂബുകള്‍ കണ്ണിനു ചുറ്റും മസാജ് ചെയ്യാം. മസാജ് വൃത്താകൃതിയില്‍ വേണം ചെയ്യാന്‍. കണ്ണിനു ചുറ്റും രക്തചംക്രമണം വര്‍ധിപ്പിക്കാനും കണ്ണിനു ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതോടൊപ്പം ഇത് സഹായിക്കും.
കിഴങ്ങ്
കനം കുറിച്ചു കിഴങ്ങ് മുറിച്ചോ അരച്ച് നീരെടുത്തോ നേത്രസംരക്ഷണത്തിനായി വിനിയോഗിക്കാവുന്നതാണ്. കനം കുറഞ്ഞ കോട്ടണ്‍ തുണി കിഴങ്ങ് അരച്ച് നീരെടുത്ത് അതില്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കാം. ധാരാളം സ്റ്റാര്‍ച്ച് കിഴങ്ങില്‍ അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണുകളുടെ സംരക്ഷണത്തിന് ഗുണകരമായി മാറുന്നു.