Latest News

തലമുടികൊഴിച്ചിലിന് ഇനി പരിഹാരം

Malayalilife
തലമുടികൊഴിച്ചിലിന് ഇനി പരിഹാരം

ക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍.  മുടി കൊഴിച്ചിലിന്  പ്രധാന കാര്യങ്ങളായി മാറുന്നത് പോഷകങ്ങളുടെ അഭാവവും കാലാവസ്ഥയിലെ മാറ്റങ്ങളും ജീവിതശൈലിയുമൊക്കെയാണ്.  ഒരു പരിധി വരെ മുടി കൊഴിച്ചില്‍ എന്നാല്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പരിഹരിക്കാന്‍ സാധിക്കും. അത്തരം ചില ഭക്ഷണസാധനങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിന് ഗുണകരമായ ഒന്നാണ്  ബദാം. ധാരാളമായി മഗ്നീഷ്യം ബദാമില്‍ അടങ്ങിയിട്ടുണ്ട്.  മഗ്നീഷ്യം മുടിയുടെ കരുത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ്.  ബദാം ഭക്ഷണത്തിന്റെ ഭാഗമാക്കാൻ ഏറെ സഹായിക്കുന്നു.  മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഓട്‌സും സഹായിക്കുന്നു.  ഓട്‌സില്‍ ധാരാളമായി സിങ്ക്, ഒമേഗ- 6 ഫാറ്റി ആസിഡുകള്‍, അയണ്‍, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.  തലമുടിക്ക് ഇവ കൂടുതല്‍ കരുത്ത് പകരുന്നു.

 ഡയറ്റില്‍  കൃത്യമായി മത്സ്യവും ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധിവരെ തലമുടി ഇല്ലാതായി പോകുന്നത് തടയാം.  മത്തിയടക്കമുള്ള ചെറുമത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകള്‍  കുടുതല്‍ ഉത്തമം ആണ്. മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ മറ്റൊരു മാർഗ്ഗം കൂടിയാണ്  തൈര്.  തൈരില്‍ ധാരാളമായി വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി-5 എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.  തലമുടിയുടെ ആരോഗ്യത്തിന് ഈ ഘടകങ്ങളും നല്ലതാണ്.

Read more topics: # How to reduce hair fall
How to reduce hair fall

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES