തലമുടിയുടെ സംരക്ഷണം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. സാധാരണയായി എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശനമാണ് തലമുടിയുടെ അറ്റം പിളരുന്നത്. മുടിയുടെ അറ്റം പിളരുന്നതിന് പലകാരണങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന് പ്രധാനമായും കാരണമാകുന്നത് നമ്മൾ വരുത്തി വയ്ക്കുന്ന വിനയാണ്. മുടിയുടെ അറ്റം പിളരുന്നതിന് മറ്റൊരു കാരണം ഹെയര്‍സ്‌റ്റൈലിംഗ് ഉപകരണങ്ങളാണ്. മുടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ആയിട്ട് ചെയ്യുന്ന എല്ലാ കാര്യങ്ങളും മുടിയുടെ അറ്റം പിളരുന്നതിന് സൃഷ്‌ടിക്കുന്നു. എന്നാൽ എന്തെല്ലാം മാർഗ്ഗങ്ങളിലൂടെ ഇവ എങ്ങനെ തടയാം എന്ന് നോക്കാം.
എഗ്ഗ് മാസ്‌ക്: മുടിക്ക് കരുത്ത് നല്‍കുന്ന ഒന്നാണ് എഗ്ഗ് മാസ്‌ക്.മുടിയുടെ അറ്റം പിളരുന്നത് തടയാനും അതോടൊപ്പം ഇത് മുടിയുടെ വേരുകളെ ബലമുള്ളതാക്കാനും ഏറെ സഹായകരമാണ്. അല്‍പ്പം തൈര് മുട്ടയില്‍ ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയുടെ അറ്റത്തും തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം ഇവ നന്നായി കഴുകി കളയുക. ഇത് മുടിക്ക് തിളക്കവും നിറവും കരുത്തും നൽകുന്നു.
തേനും തൈരും: മുടിയുടെ അറ്റം പിളരുന്നതിന് തേനും തൈരുമാണ് മറ്റൊരു മാര്‍ഗ്ഗം. മുടിയില്‍ നന്നായി തേനും തൈരും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ മുടിയിലെ എ ല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കാനും കഴിയുന്നു.