നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ശരിയായ രീതിയിലുളള ഉറക്കം ആരോഗ്യത്തോടൊപ്പം സൗന്ദര്യ സംക്ഷണത്തിന്റെ കാര്യത്തിലും ഏറെ മുന്നിട്ട് നില്‍ക്കുന്ന് ഒന്നാണ്. ഉറക്കമില്ലായ്മയ്ക്ക് ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് ചെറിപ്പഴം. കേക്ക്, ബ്രെഡ് എന്നിങ്ങനെയുള്ള പല ബേക്കറി വിഭവങ്ങളും നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ പഴം അലങ്കരിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. നല്ല ഉറക്കം കിട്ടാന്‍ ഏറെ സഹായകരമായ ഈ പഴത്തിന് ഉറക്കം കൂടുതല്‍ കൂട്ടാനും സാധിക്കുന്നു.
രാത്രിയില്‍ അല്‍പം ചെറിജ്യൂസ് കഴിക്കുകയാണെങ്കില്‍ ഉറക്ക സംബന്ധമായ പ്രശ്നങ്ങളെ തരണം ചെയ്യാന്‍ സഹായകരമാണ്. ഒരാഴ്ച അടുപ്പിച്ച് ചെറി ജ്യൂസ് കുടിക്കുന്നവരില്‍ ഉറക്ക സംബന്ധമായ പ്രശനങ്ങ്ള്‍ കുറവായതായി കണ്ടത്തുകയും ചെയ്തിട്ടുണ്ട്. ചെറിയിലടങ്ങിയിരിക്കുന്ന മെലാടോണിന്‍ എന്ന വസ്തുവാണ് ഉറക്കത്തിന് സഹായകരമാകുക. പാരമ്പര്യത്തിന്റെ ഘടകമായ ഡി എന്‍ എയാണ് ഉറക്ക രീതിയും മറ്റും നിശ്ചയിക്കുന്നതെങ്കിലും മാനസിക സമ്മര്‍ദ്ദം, രോഗം, ജോലിസ്വഭാവം, മാനസിക പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും ഉറക്കം കുറവിന് കാരണമാകാറുണ്ട് . ചെറുചൂട് പാല്‍ കുടിക്കുന്നതിനേക്കാള്‍ നല്ലതാണ് ചെറി ജ്യൂസ് നല്ല ഉറക്കം കിട്ടുന്നതിനായി കുടിക്കുന്നത്.