Latest News

വെയിറ്റ് ലോസ് ഡയറ്റും വർക്ഔട്ടും പങ്കുവച്ച് നടി ശിൽപ ബാല

Malayalilife
വെയിറ്റ് ലോസ്  ഡയറ്റും വർക്ഔട്ടും പങ്കുവച്ച് നടി ശിൽപ ബാല

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശിൽപ ബാല. സോഷ്യൽ മീഡിയയിൽ സജീവയായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി ഉണ്ട്. എന്നാൽ ഇപ്പോൾ താരം  ഒരു മാസം കൊണ്ട് 5 കിലോയാണ്  കുറച്ചത്. ഒരു മാസത്തെ പ്ലാൻ കൊണ്ട്  84 കിലോയിൽ നിന്ന് 79 കിലോയിലേക്കാണ് ശിൽപ എത്തിയത്. താൻ നോക്കിയ ഡയറ്റും വർക്ഔട്ടുമെല്ലാം യുട്യൂബ് ചാനലിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്.

ആരോഗ്യകരമായ രീതിയിലാണ് ശിൽപ ഭാരം കുറച്ചിരിക്കുന്നത്.  മൂന്ന് ദിവസം പട്ടിണി കിടന്നാൽ വെയ്റ്റ് കുറയില്ലേ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ അങ്ങനെ കുറയ്ക്കുന്ന വെയ്റ്റ് അതേ പോലെ തന്നെ തിരിച്ചു വരുമെന്ന് മാത്രമല്ല അത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ശിൽപ പറയുന്നു. ഒരുപാട് പഞ്ചസാര ഇട്ട് ഒരു ബക്കറ്റ് നിറയെ ചായ കുടിക്കുന്ന ആളായിരുന്നു, അത് പൂർണമായും ഒഴിവാക്കി. ഇരട്ടത്താടിയും ചാടിയ വയറുമെല്ലാം മാറിക്കിട്ടിയെന്നും  താരം പറയുന്നു.

പ്രാതലിനു മുൻപായി വെയ്ക്ക് അപ് ഡ്രിങ്ക് കുടിക്കും. തലേ ദിവസം പത്ത് ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടു വയ്ക്കും.  പിറ്റേദിവസം രാവിലെ ഈ വെള്ളവും മുന്തിരിയും കഴിക്കും. അരിയാഹാരവും പഞ്ചസാരയും പൂർണമായും ഒഴിവാക്കി. നമ്മൾ എന്താണ് കഴിക്കുന്നതെന്നു പേഴ്സണൽ ന്യൂട്രീഷനിസ്റ്റിനെ അറിയിക്കുകയും വേണം. വെയ്ക്ക് അപ് ഡ്രിങ്കിനു ശേഷം. ഞാൻ ചേർന്ന ഗ്രൂപ്പിൽ നിന്ന് അയച്ചു തരുന്ന വർക്ഔട്ട് ചിത്രങ്ങൾ നോക്കി ആ വ്യായാമമെല്ലാം ചെയ്യണം. എന്തെങ്കിലും കാരണം കൊണ്ട്  ചെയ്യാൻ പറ്റിയില്ലെങ്കിൽ യൂട്യൂബിലെ വിഡിയോസോ സൂംബാ ഡാന്‍സ് വിഡിയോസോ എയ്റോബിക്സിന്റെ വിഡിയോസോ ഒക്കെ കണ്ട് വീട്ടിലിരുന്ന് 20 മിനിറ്റോളം അതു ചെയ്യാറുണ്ട്. 

സ്ട്രെച്ചസ് ചെയ്യുമ്പോൾ മോളും എന്റെയൊപ്പം കൂടാറുണ്ട്. ബ്രേക്ക് ഫാസ്റ്റിനും പ്രീവർക്കൗട്ടിനും മുൻപായി ഒരു പഴം കഴിക്കും. വർക്കൗട്ടിനു ശേഷം പ്രാതൽ കഴിക്കും. അതിനു ശേഷം ഉച്ചയ്ക്ക് 12 മണിക്ക് മിഡ് മീൽടൈമിൽ ഒരു ഫ്രൂട്ട് കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യാം. ഞാൻ ഓറഞ്ച് ജ്യൂസ് ആണ് കുടിക്കുന്നത്. ലഞ്ചിന് രണ്ട് ചപ്പാത്തിയും ഗ്രിൽഡ് ചിക്കനുമാണ് കഴിക്കുന്നത്. വൈകിട്ട് 5 മണിക്ക് ഗ്രീൻ ടീ കുടിക്കും. രാത്രി 7.30 ആകുമ്പോൾ ഡിന്നർ കഴിക്കും. ഡിന്നറിന് ലെറ്റ്യൂസ്, കാരറ്റ്, കുക്കുമ്പർ, കോൺ, ഒലിവ് എന്നിവ മിക്സ് ചെയ്ത സാലഡ് ആണ് കഴിക്കാറുള്ളത്. 30 ദിവസത്തെ പ്രോഗ്രാം ആണ് ഞാൻ തിരഞ്ഞെടുത്തത്. ജിമ്മിൽ പോയി ഹെവി എക്സർസൈസ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. നമുക്ക് ചേരുന്ന രീതിയിലുള്ള എക്സർസൈസുകളും ഡയറ്റുമാണ് അവർ തരുന്നത്.
 

Actress shilpa bala share weightloss work out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക