തേനും പാലും
പാലും തേനും 1 ടേബിള്‍ സ്പൂണ്‍ എടുത്ത് നന്നായി യോജിപ്പിച്ചു ചര്‍മത്തില്‍ വൃത്താകൃതിയില്‍ പുരട്ടുക. 20 മിനിറ്റുകള്‍ക്കുശേഷം കഴുകി കളയുക. ദിവസേനെ ഇങ്ങനെ ചെയ്താല്‍ മികച്ച ഫലം ലഭിക്കും.
പപ്പായയും തേനും
ഒരു പാത്രത്തില്‍ 1/2 സ്പൂണ്‍ തേനും 1/2 കപ്പ് പപ്പായ ജ്യൂസും ചേര്‍ത്തു നന്നായി മിക്‌സ് ചെയ്യുക. 20 മിനിറ്റ് മുഖത്ത് പുരട്ടിയശേഷം കഴുകി കളയുക. ഈ മിശ്രിതത്തില്‍ വിറ്റാമിന്‍ അ, ഇ, ഋ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതൊരു പ്രകൃതിദത്ത ആന്റി-ടാനിങ് ഏജന്റായി പ്രവര്‍ത്തിക്കും.
തേനും തക്കാളിയും
1 സ്പൂണ്‍ തേന്‍, 1/3 കപ്പ് പുളിച്ച തൈര്, 1 തക്കാളി പള്‍പ്പ്, 2 ടീസ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. ഇങ്ങനെ ചെയ്താല്‍ മിനുസമാര്‍ന്ന ചര്‍മം സ്വന്തമാക്കാം.
കുങ്കുമവും പപ്പായയും തേനും
1/2 കപ്പ് പപ്പായ, 1 സ്പൂണ്‍ തേന്‍, 1 സ്പൂണ്‍ കുങ്കുമം എന്നിവ നന്നായി കലര്‍ത്തി മുഖത്തു പുരട്ടുക. വിരലുകള്‍ വൃത്താകൃതിയില്‍ ചലിപ്പിച്ച് നന്നായി തടവുക. 15 മിനിറ്റിനുശേഷം ചെറുചൂടു വെള്ളത്തില്‍ മുഖം കഴുകുക. മുഖത്തെ അഴുക്കുകള്‍ നീക്കം ചെയ്ത് ചര്‍മം തെളിച്ചമുള്ളതാക്കാന്‍ ഇത് സഹായിക്കും.