അകാലനര... ഇന്ന് കുട്ടികളും പ്രായമായവരും ഒരുപോലെ നേരിടുന്ന പ്രശ്നമാണിത്. തെറ്റായ ഭക്ഷണക്രമവും ജീവിതശൈലിയും ആണ് അകാലനരയ്ക്ക് കാരണം. നരയെ മറികടക്കാന്‍ പലരും ഹെയര്‍ഡൈ പോലുള്ളവ ഉപയോഗിക്കാറുണ്ട്. ഇത് മുടിയക്ക് ഗുണത്തേക്കാലേറെ ദോഷകരമായ ഫലമുണ്ടാക്കും.
നരച്ച മുടിയെന്ന പ്രശ്‌നം നിങ്ങളും അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ മുടി സ്വാഭാവികമായി വീട്ടില്‍ തന്നെ കറുപ്പിക്കാന്‍ കഴിയുന്ന ഒരു വീട്ടുവൈദ്യമാണ് ഇന്ന് നിങ്ങള്‍ക്കായി കൊണ്ടുവന്നിരിക്കുന്നത്. ഈ പ്രതിവിധി പരീക്ഷിക്കുന്നതിലൂടെ, നിങ്ങളുടെ മുടി പൂര്‍ണ്ണമായും കറുത്തതായി മാറും.
മഞ്ഞള്‍പ്പൊടിയും നെല്ലിക്കപ്പൊടിയും കറ്റാര്‍വാഴ ജെല്ലും...
ഒരു സ്പൂണ്‍ മഞ്ഞളും രണ്ട് സ്പൂണ്‍ നെല്ലിക്കപ്പൊടിയും എടുക്കുക. രണ്ടും മിക്‌സ് ചെയ്യുകയും നന്നായി വറുത്തെടുക്കുകയും ചെയ്യണം. നിറം കറുപ്പാകുന്നത് വരെ വറുക്കണം. ശേഷം ഈ മിശ്രിതം ഒരു പാത്രത്തില്‍ തണുപ്പിക്കാന്‍ വയ്ക്കുക. തണുത്ത ആവശ്യാനുസരണം കറ്റാര്‍വാഴ ജെല്‍ അതില്‍ കലര്‍ത്തണം. ഇത് പേസ്റ്റ് രൂപത്തിലാകുമ്പോള്‍ അത് മുടിയില്‍ പുരട്ടുക. അരമണിക്കൂറോളം മുടിയില്‍ വയ്ക്കണം. അരമണിക്കൂറിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ മുടി കഴുകണം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് വേണം മുടി കഴുകാന്‍.
കറ്റാര്‍വാഴ ജെല്‍ ഇല്ലെങ്കില്‍ കടുകെണ്ണയും ചേര്‍ക്കാം. കടുകെണ്ണയ്ക്ക് ഇത്തരത്തിലുള്ള ഒട്ടനവധി ഔഷധഗുണങ്ങളുണ്ട്, ഇത് മുടിയെ ശക്തവും കട്ടിയുള്ളതും കറുപ്പുനിറവുമാക്കുന്നു. നെല്ലിക്കയും മഞ്ഞളും അടങ്ങിയ ഈ വീട്ടുവൈദ്യം ആഴ്ചയില്‍ രണ്ടുതവണ നിങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ മുടി സ്വാഭാവികമായും ഉടന്‍ തന്നെ കറുത്തതായി മാറും.
ഈ പേസ്റ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ മുടി കട്ടിയുള്ളതും നീളമുള്ളതും കറുപ്പും മിനുസമുള്ളതുമാക്കും. അതേസമയം നിങ്ങളുടെ മുടിയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, ഈ വീട്ടുവൈദ്യം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങള്‍ നിങ്ങളുടെ സ്പെഷ്യലിസ്റ്റുമായി ബന്ധപ്പെടണം.