എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ആഴ്ചയും നിങ്ങളുടെ ജോലി, വീട് എന്നിവ വളരെ അധികം ശ്രദ്ധ നേടുന്നതാണ്. പുതിയ ജോലികൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള വ്യക്തികൾക്ക് നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് ഈ സമയം പുതിയ അവസരങ്ങളും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, മീഡിയ , പബ്ലിഷിങ് എന്ന രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. ഈ ആഴ്ഴ്‌ച്ചയും സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള ജോലികളുപ്രതീക്ഷിക്കുക. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ഉപരി പഠനം എന്നിവയ്ക്കുള്ള അവസരവും ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യവും ഉണ്ടാകുന്നതാണ്. മീഡിയ , പബ്ലിഷിങ് എന്ന മേഖലയിൽ നിന്നുള്ള മറ്റുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. അദ്ധ്യാപകർക്കും , വിദ്യാർത്ഥികൾക്കും ഈ അവസരം പ്രധാനമാണ്. സാമ്പത്തിക വിഷയങ്ങളും ഈ ആഴ്ച വളരെ പ്രധാനമാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം പ്രതീക്ഷിക്കുക. ടാസ്ക്, ഇൻഷുറൻസ് എന്ന വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരം, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച നിങ്ങളുടെ വിവാഹ ബന്ധം പ്രേമ ബന്ധം, മറ്റു ഒഫീഷ്യൽ ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകളും തർക്കങ്ങളും ഉണ്ടാകുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി ഉള്ള ശ്രമം പ്രതീക്ഷിക്കുക. പുതിയ ചെറു ജോലികൾ ഉണ്ടാകുന്നതാണ് മീഡിയ, മെഡിസിൻ എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വളരെ കാഠിന്യമേറിയ ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പൊളിറ്റിക്സ്, ലോജിസ്റ്റിക്സ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കും അവസരങ്ങൾ ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള തറക്കങ്ങൾ, മറ്റുള്ളവരുടെ ജോലിയിൽ ഉള്ള അതൃപ്തി എന്നിവയും പ്രതീക്ഷിക്കുക. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. അവരുടെ പുരോഗമനത്തിനു വേണ്ടി പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കുന്നതാണ്. കല ആസ്വാദനം എന്ന രംഗത് ജോലി ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും. ടീം മീറ്റിങ്ങുകളും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്പുതിയ അവസരങ്ങൾ ഉണ്ടാകുന്നതാണ്. കുട്ടികൾ യൂത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ തയ്യാറായിരിക്കുക. അവരുടെ ജീവിതം പുരോഗമനം എന്ന വിഷയങ്ങളിൽ കൂടുതൽ താല്പര്യം ഉണ്ടാകും. ഗ്രപൂപ് മീറ്റിങ്ങുകൾ, അവയിൽ തർക്കങ്ങൾ എന്നിവയ്ക്കും ഈ ആഴ്ച സാധ്യത ഉണ്ട്. ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ, പുതിയ ജോലിക്ക് ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും.വിദേശത്തു നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക, ജോലി സ്ഥലത്തു പല പുതുമകളും ഉണ്ടാകുന്നതാണ്. വീട് മാറ്റം, മോടി പിടിപ്പിക്കൽ എന്ന വിഷയങ്ങളും ഉണ്ടാകുന്നതാണ്. കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിരവധി യാത്രകൾ ഈ ആഴ്ചയിൽ ഉണ്ടാകുന്നതാണ്. നിങ്ങളുടെ സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ , അയൽക്കാർ എന്നിവരുമായി സംവദിക്കാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. മീഡിയ , പബ്ലിഷിങ്, അദ്ധ്യാപനം, ഐ .റ്റി എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, പുതിയ ടീം ജോലികൾ, കലാ പരിപാടികളിൽ പങ്കെടുക്കാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റിവ് മേഖലയിൽ നിന്ന് പല ജോലികളും ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ വീടുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ശ്രദ്ധ നേടുന്നതാണ്, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഉണ്ടാകും. കുടുംബ യോഗങ്ങളും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച വീട്, കുടുംബം എന്ന വിഷയങ്ങൾ വളരെ പ്രധാനമായിരിക്കും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. വീട് മോടി പിടിപ്പിക്കാൻ ഉള്ള അവസരവും ഉണ്ടാകും. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. നിരവധി ചെറുയാത്രകൾ, മീഡിയ ഇലക്ട്രോണിക്സ്, ഐ റ്റി എന്ന രംഗത് നിന്നുള്ള ജോലികളും ഉണ്ടാകും, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുതിയ ജോലികൾ ഉണ്ടാകുന്നതാണ്. നിരവധി ആശയ വിനിമയങ്ങൾ ആശയ വിനിമയ രംഗത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ ഈ സമയത്തിന്റെ പ്രത്യേകത ആണ്. ലോണുകൾ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും, അനാവശ്യമായ സാമ്പത്തിക ഡീലുകളിൽ നിന്ന് മാറി നിൽക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിരവധി യാത്രകൾ ഈ ആഴ്ചയും ഉണ്ടാകും, ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. മീഡിയ സെയ്ൽസ്, ഐ ടി എന്ന മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. നിരവധി ആശയവിനിമയങ്ങളും ഈ സമയം ഉണ്ടാകും, പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളിൽ ഉള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. വിചാരിക്കാത്ത സമയത്തുള്ള ചിലവുകളും ഉണ്ടാകും. പാർട് ടൈം ജോലിക്കുള്ള അവസരം, വാക്കു തർക്കങ്ങൾ എന്നിവയും ഈ ആഴ്ചയിൽ പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തി ജീവിതവും, മാനസികമായ ഭാരങ്ങളും ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടുന്നതാണ്. ശാരീരിക അസ്വസ്ഥതകൾ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ജോലി സ്ഥലത്തുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷയ്‌ക്കുക. സാമ്പത്തിക വിഷങ്ങൾ അല്പം സെന്സിറ്റിവ് ആയ അവസ്ഥയിൽ ആണ് നിൽക്കുന്നതാണ്. അതിനാൽ വളരെ ശ്രദ്ധിച്ചു മാത്രമേ ചിലവഴിക്കാവൂ. പുതിയ ജോലി, പാർട്ട് ടൈം ജോലി എന്നിവയ്ക്ക് ഉള്ള അവസരങ്ങളും ഉണ്ടാകും ക്രിയേറ്റിവ് രംഗത് ജോലി ഉള്ളവർക്ക് ഈ ആഴ്ച പുതിയ പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തി ജീവിതം ഈ ആഴ്ചയും ശ്രദ്ധ നേടുന്നതാണ്. പുതിയ വ്യക്തികളുമായി ഉള്ള സംവാദം ഉണ്ടാകും. പുതിയ പ്രോജെക്ട്കട്ടുകൾ ലഭിക്കാൻ ഉള്ള അവസരം, പുതിയ ബിസിനസ് കോൺട്രാക്ക്ടുകൾ ലഭിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്താൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. ജോലിയിൽ ബുദ്ധിമുട്ട് ഉള്ള പ്രൊജക്ക്ടുകൾ ഉണ്ടാകും. ജോലി ഭാരവും വർധിക്കുന്നതാണ്. പുതിയ ടീം അംഗങ്ങളെ കണ്ടതാണ് ഉള്ള ശ്രമം, പുതിയ ടീം ബന്ധങ്ങൾ, ടീം ചർച്ചകൾ , സുഹൃത്തുക്കളോടുള്ള കൂടുതൽ സംവാദവും ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി ഉള്ള പുതിയ തീരുമാനങ്ങൾ, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ ഇവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ജോലി, ടീം ബന്ധങ്ങൾ എന്നിവ ഈ ആഴ്ച വളരെ പ്രാധാന്യം നേടും. ജോലി മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കുട്ടികളുടെ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി ഉള്ള തീരുമാനങ്ങൾ എടുക്കുന്നതാണ്. ദീർഘ നാളേക്കുള്ള തീരുമാനങ്ങൾ എടുക്കുന്നതാണ്. ഈ തീരുമാനങ്ങൾ വ്യക്തി ജീവിതത്തിനെ കുറിച്ചും ഉള്ളതാകാം. പുതിയ ടീം ബന്ധങ്ങൾ, ടീം ബന്ധങ്ങളിൽ തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. വിദേശത്തു നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. . പ്രേമ ബന്ധത്തിൽ പുതിയ തുടക്കം ഇടാനുള്ള അവസരവും ഉണ്ടാകുന്നതാണ്. കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരവും ഈ മാസം ലബ്ബഹിക്കും. അവരുടെ ജീവിതം, പരിപോഷണം എന്നിവയും വളരെ പ്രധാനമാണ്.