ചന്ദ്രദോഷ പരിഹാരത്തിന് മുത്ത് ധരിക്കാം

Malayalilife
topbanner
ചന്ദ്രദോഷ പരിഹാരത്തിന്  മുത്ത് ധരിക്കാം

ചന്ദ്രദോഷം ഉണ്ടാകുന്ന സാഹചര്യത്തിൽ മുത്ത് ധരിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. എന്നാൽ ക‍ൃത്രിമ മുത്തുകൾ ഉപയോഗിച്ചാൽ പ്രത്യേകിച്ച ഗുണ ഫലം ഒന്നും തന്നെ ഉണ്ടാകില്ല. മങ്ങിയ നിറമുള്ളതും കുഴിവും പൊട്ടലുമുള്ളതും കാക്കപ്പുള്ളി, വളയങ്ങൾ മുതലായവ ഉള്ള മുത്തുകൾ ആണ് നിങ്ങൾ ധരിക്കുന്നത് എങ്കിൽ ഇത് വിപരീത ഫലങ്ങളാണ് ഉണ്ടാകുന്നത്.

എന്നാൽ നല്ല മുത്ത് നിറമില്ലാത്ത ഗ്ലാസിൽ വെള്ളം നിറച്ച് ഇടുമ്പോൾ പ്രകാശ രശ്മികൾ വരുന്നതു പോലെ തോന്നിപ്പിക്കും. എന്നാൽ വെള്ളിമോതിരത്തിൽ  ഇടതു കൈയിലെ ചെറുവിരലിലോ മോതിര വിരലിലോ പിടിപ്പിച്ചാണ് മുത്ത് അണിയേണ്ടത്. 

മുത്ത് ധരിക്കുന്നതിനായി അത്തം, തിരുവോണം, പൂയം എന്നീ നക്ഷത്ര ദിവസങ്ങളും തിങ്കളാഴ്ച, പൗർണമി ദിനങ്ങളും അനുയോജ്യമാണ്. എന്നാൽ   മുത്ത് ധരിക്കുന്നത് ചിങ്ങം, ധനു, കുംഭം എന്നീ ലഗ്നങ്ങളിൽ ജനിച്ചവരും കഫദോഷം, ശ്വാസകോശരോഗങ്ങൾ, അമിതവണ്ണം എന്നിവയുള്ളവരും  ഒഴിവാക്കുന്നതാണ് നല്ലതെന്ന് പറയയുന്നു.

Read more topics: # Importance of peral in astro
Importance of peral in astro

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES