ശൈത്യകാലത്ത് ഹൃദയാഘാത കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ഞുകാലത്ത് ശരീരം തണുപ്പിനോട് പൊരുത്തപ്പെടാന്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകും. ഇതാകാം ഹൃദയാരോഗ്യത്തെ പല തരത്തില്‍ ബാധിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
നെഞ്ചിന് വേദന, അസ്വസ്ഥത, ശ്വാസംമുട്ടല്‍, തലകറക്കം, അമിതമായി വിയര്‍ക്കല്‍, നെഞ്ചെരിച്ചില്‍, ക്ഷീണം തുടങ്ങിയവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.
ശൈത്യകാലത്ത് മറ്റ് രക്ത ധമനികളെ പോലെ കൊറോണറി ആര്‍ട്ടറിയും ചുരുങ്ങും. ഇത് ഹൃദയത്തിലേക്കുള്ള രക്ത വിതരണം കുറയ്ക്കും. ഇതും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും. സംസ്‌കരിച്ചതും ഉയര്‍ന്ന കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്. സീസണല്‍ പച്ചക്കറികള്‍, ധാന്യങ്ങള്‍, ഹൃദയാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം നിലനിര്‍ത്തുന്നതിന്റെ ഹൃദയത്തെ സംരക്ഷിക്കുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ക്രമമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണ്. ലളിതമായ ഇന്‍ഡോര്‍ വ്യായാമങ്ങള്‍ ശീലമാക്കുക. കൂടാതെ, ജലാംശം നിലനിര്‍ത്തുന്നതും മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇവയെല്ലാം ഹൃദയത്തെ സരംക്ഷിക്കുന്നു...' - ബിഎം ബിര്‍ള ഹാര്‍ട്ട് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷന്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോയ് സൈബല്‍ പറയുന്നു.
ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
1. തണുപ്പിനെ നേരിടാനുള്ള വസ്ത്രങ്ങളും ഷൂസും സോക്‌സും ധരിച്ച് മാത്രം പുറത്തിറങ്ങുക.
2. കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് വ്യായാമമോ മറ്റോ ചെയ്ത് ശരീരം അമിതമായി ചൂടാക്കരുത്.
3. അമിതമായ വ്യായാമം തണുപ്പ് കാലത്ത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
4. അമിതമായ മദ്യപാനം തണുപ്പത്ത് വളരെ അപകടകരമാണ്. ശരീരത്തിന്റെ യഥാര്‍ഥ താപനില താഴാന്‍ മദ്യപാനം കാരണമാകും. ഇതിനാല്‍ തണുപ്പത്ത് മദ്യപാനം, പുകവലി എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്.
5. തണുപ്പ് കാലത്ത് ഹൃദയാഘാത സാധ്യത കൂടുതലായതിനാല്‍ ഹൃദ്രോഗ പരി?ശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
കാല്‍മുട്ട് വേദന കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?