ഹോമങ്ങളും അതിന്റെ പ്രധാനപ്പെട്ട പുണ്യഫലങ്ങളും

Malayalilife
topbanner
 ഹോമങ്ങളും അതിന്റെ പ്രധാനപ്പെട്ട  പുണ്യഫലങ്ങളും

നിരവധി പ്രശ്നങ്ങളാണ് നാം നിത്യജീവിതത്തിൽ നാം നേരിടുന്നത്. ജീവിതത്തിൽ നേരിടുന്ന പലപ്രശ്നങ്ങൾക്കും പരിഹാരമായി ചില വൈദീകകര്‍മ്മങ്ങളും വിധിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഹോമം. പ്രധാനഹോമങ്ങളും  അതിന്റെ പുണ്യഫലങ്ങളും എന്തൊക്കെയാണ് എന്ന് നോക്കാം. 

ഗണപതിഹോമം :-  ഗണപതിഹോമം  നടത്തിയാല്‍ പുതിയ വീട് വച്ച്‌ താമസിക്കുക, തൊഴില്‍ സ്ഥാപനം തുടങ്ങുക, പുതിയ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും മുന്നോടിയായി ഉണ്ടാകുന്ന  തടസ്സങ്ങള്‍ മാറികിട്ടുകയും കാര്യങ്ങൾ ശുഭമായി അവസാനിക്കുകയും ചെയ്‌തു. വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്തുക എന്നതാണ് സര്‍വ്വവിഘ്‌നങ്ങള്‍ക്കും പരിഹാരം. 

ലക്ഷ്മികുബേരഹോമം :-   മഹാലക്ഷ്മിയെ നാം സമ്പത്തിന്റെ ദേവതയായിട്ടാണ് നാം കാണാറുള്ളത്.  ഒരു പരിധിവരെ സാമ്പത്തിക  അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും ലക്ഷ്മികുബേരഹോമം നടത്തിയാല്‍ അനുഭവഫലങ്ങളാകും.

സുദര്‍ശനഹോമം :-  ഏതൊരു വ്യക്തിക്കും ചില ലക്ഷ്യങ്ങളും ആശങ്കകളുമുണ്ടായാൽ അവ ഇല്ലാതാക്കാൻ വേണ്ടിയാണ്  സുദര്‍ശനഹോമം നടത്തുന്നത്.

മൃത്യുഞ്ജയഹോമം :  മരണഭയത്തില്‍ നിന്ന്  ശിവനെ പ്രീതിപ്പെടുത്തി മോചനം നേടി സമാധാനത്തോടെയും ദീര്‍ഘായുസ്സോടെയും ജീവിക്കാന്‍ ചെയ്യുന്ന  മൃത്യുഞ്ജയഹോമം ആണ് ഇത്. 

നവഗ്രഹഹോമം :-  കാലദോഷപരിഹാരമായി നവഗ്രഹഹോമം നടത്തി രോഗാദി ദുരിതങ്ങളില്‍ നിന്ന് ശാന്തി നേടാൻ  നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നു.

ആയുര്‍ഹോമം :- ദീര്‍ഘായുസ്സിനുവേണ്ടിയാണ് ആയുര്‍ഹോമം നടത്തുന്നത് .

സ്വയംവരഹോമം :- നല്ല ദാമ്ബത്യജീവിതം നയിക്കുവാനും വിവാഹതടസ്സങ്ങള്‍ നീങ്ങുവാനും  വേണ്ടി ശ്രീപാര്‍വ്വതീപരമേശ്വരന്മാരെ പ്രീതിപ്പെടുത്താനായിട്ടാണ്  ഈ ഹോമം നടത്തുന്നത്. 

ചണ്ഡികാഹോമം :-  ചണ്ഡികാഹോമം ജീവിതപാതയിലെ തടസ്സങ്ങളെയും ശത്രുക്കളെയും നീക്കുവാനായി നടത്തുന്നു.

ഐക്യമത്യഹോമം :-  കുടുംബാംഗങ്ങള്‍ക്ക്  അഭിപ്രായഭിന്നതകളും കുടുംബകലഹങ്ങളും അകറ്റി ഐക്യവും ശാന്തിയും  പുരോഗതിയുമുണ്ടാകാനായി   ഐക്യമത്യഹോമം നടത്തപ്പെടുന്നു.

Read more topics: # Homas rituals in temple
Homas rituals in temple

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES