ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുര കണക്ക്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
നിഷ സാരംഗ്, അഞ്ജന അപ്പുക്കുട്ടന്‍, ദേവരാജന്‍, പ്രദീപ് ബാലന്‍, രമേശ് കാപ്പാട് എന്നിവരാണ് മറ്റു താരങ്ങള്‍. എന്‍ എം മൂവീസിന്റെ ബാനറില്‍ നസീര്‍ എന്‍ എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു. എ ശാന്തകുമാറാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്.
സംഗീതം പ്രകാശ് അലക്സാണ്ടര്‍ ,വത്സന്‍ ശങ്കരന്‍, എഡിറ്റിംഗ് അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍, കലാസംവിധാനം മുരളി ബേപ്പൂര്‍, മേക്കപ്പ് സുജിത്ത് പറവൂര്‍, വസ്ത്രാലങ്കാരം ചന്ദ്രന്‍ ചെരുവന്നൂര്‍, സ്റ്റില്‍സ് ഉണ്ണി ആയൂര്‍, ഡിസൈന്‍ സ്‌കൗട്ട് ഡിസൈന്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രശാന്ത് വി മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷാജി ഉമ്മന്‍, പ്രൊഡക്ഷന്‍ മാനേജര്‍ നിഷാന്ത് പന്നിയങ്കര. ഫെബ്രുവരി 20ന് കോഴിക്കോട് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പിആര്‍ഒ എ എസ് ദിനേശ്.