Latest News

സഖിയോടൊപ്പം എന്ന ക്യാംപ്ഷനോടെ പുതിയ ലൈഫ് പാര്‍ട്ണറെ കണ്ടെത്തിയ കാര്യം പങ്ക് വച്ച് അനീഷ് ഉപാസന; നടി അഞ്ജലി നായരുമായുള്ള വേര്‍പിരിയലിന് ശേഷം അനീഷും പുതിയ ജീവിതത്തിലേക്ക്

Malayalilife
സഖിയോടൊപ്പം എന്ന ക്യാംപ്ഷനോടെ പുതിയ ലൈഫ് പാര്‍ട്ണറെ കണ്ടെത്തിയ കാര്യം പങ്ക് വച്ച് അനീഷ് ഉപാസന; നടി അഞ്ജലി നായരുമായുള്ള വേര്‍പിരിയലിന് ശേഷം അനീഷും പുതിയ ജീവിതത്തിലേക്ക്

മലയാളത്തിലെ മുന്‍നിര സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് സംവിധായകന്‍ കൂടിയായ അനീഷ് ഉപാസന. നടന്‍ മോഹന്‍ലാലിന്റെ മിക്ക ഫോട്ടോഷൂട്ടുകളും ചെയ്യുന്നത് അനീഷ് ആണ്. മാറ്റിനി എന്ന ചിത്രമാണ് അനീഷ് ആദ്യം സംവിധാനം ചെയ്തത്. പിന്നീട് സെക്കന്‍ഡ്‌സ്, പോപ്‌കോണ്‍, ജാനകി ജാനെ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. 

നടി അഞ്ജലി നായരെ ആയിരുന്നു അനീഷ് വിവാഹം ചെയ്തത്. അവര്‍ക്ക് ജനിച്ച മകള്‍ ആണ് ബാലതാരം ആവ്നി. ഇപ്പോളിതാ അനീഷ് പങ്ക് വച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സഖിയൊടൊപ്പം എന്ന് ക്യാംപ്ഷനോടൊപ്പം പുതിയ ലൈഫ് പാര്‍ട്ണറെ താരം പരിചയപ്പെടുത്തിയിരിക്കുകയാണ്. നിരവധിപേര്‍ പോസ്റ്റിന് ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തുന്നുണ്ട്. ന്നാല്‍ 

അനീഷുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം അഞ്ജലി മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. ആ ബന്ധത്തില്‍ നിന്ന് അഞ്ജലിക്ക് ഒരു മകളും ഉണ്ട്.അനീഷ് ഉപാസനയുമായി 2011 ല്‍ ആണ് അഞ്ജലി വിവാഹിതയാകുന്നത്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷമാണ് അനീഷ് അഞ്ജലിയെ വിവാഹം കഴിക്കുന്നത്. 

 

aneesh upasana new life partner

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES