Latest News

ഡിസംബര്‍ മൂന്നാം വാരഫലം

Malayalilife
 ഡിസംബര്‍ മൂന്നാം വാരഫലം

രീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ബുധന്‍ നിങ്ങളുടെ ജോലിയെ സ്വാധീനിച്ചു തുടങ്ങുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരങ്ങള്‍ ഉണ്ടാകും. ഇവ കൂടുതലും മീഡിയ , എഴുത്തു, പഠനം എന്ന മേഖലയില്‍ നിന്നായിരിക്കും. ജോലി വളരെ അധികം പ്രാധാന്യം നേടും. മള്‍ട്ടി ടാസ്‌കിങ് അവസ്ഥയില്‍ ജോലി ചെയ്യേണ്ട സാഹചര്യമാണ്. വീട്ടിലും കൂടുതല്‍ ശ്രദ വേണ്ടി വരുന്നതാണ്. പല തരത്തില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ , വീട്ടില്‍ നിന്നുള്ള യാത്രകള്‍, മുതിര്‍ന്ന വ്യക്തികളുടെ ആരോഗ്യത്തില്‍ ഉള്ള ശ്രദ്ധ എന്നിവ ആവശ്യമാകും. നിങ്ങള്‍ വീടിനു വേണ്ടി പ്ലാന്‍ ചെയ്തിരുന്ന കാര്യങ്ങള്‍ ഈ മാസം മുതല്‍ തുടങ്ങാന്‍ ഉള്ള നിരവധി സാഹചര്യങ്ങളും വന്നെത്താം.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ബുധന്‍ നിങ്ങളുടെ ഒന്‍പതാം ഭാവത്തെ ഈ ആഴ്ച മുതല്‍ സ്വാധീനിക്കുന്നതാണ്. യാത്രകള്‍, തീര്‍ത്ഥ യാത്രകള്‍ എന്നിവയ്ക്കുള്ള നിരവധി സാധ്യതകള്‍ ഉണ്ടാകുന്നതാണ്. ഉപരി പഠനത്തിനുള്ള അവസരങ്ങള്‍, ദൂര ദേശത്തു നിന്നുള്ള ജോലികള്‍, സഹോദരങ്ങള്‍ അയല്‍ക്കാര്‍ എന്നിവര്‍ക്ക് ഒപ്പം ഉള്ള ജോലികള്‍, മീഡിയ, നെറ്റ് വര്‍ക്കിങ് എന്ന മേഖലയില്‍ നിന്നുള്ള ജോലികളും ഈ ആഴ്ച ഉണ്ടാകാം. വളരെ അധികം ജോലികള്‍ ഒരേ സമയം ചെയ്യേണ്ട അവസ്ഥ വരുന്നതിനാല്‍ ശാരീരിരിക അസ്വസ്ഥതകളും നിങ്ങള്‍ക്ക് ഈആഴ്ച പ്രതീക്ഷിക്കാം.അതോടൊപ്പം തന്നെ സാമ്ബത്തിക വിഷയങ്ങളും പ്രാധാന്യം നേടും.

ജമിനി (മെയ് 21 - ജൂണ്‍ 20)
ഈ ആഴ്ച ബുധന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും.മണി ചെയിന്‍ പോലുള്ള പദ്ധതികളില്‍ നിന്ന് ഒഴിഞ്ഞു മാറി നില്‍ക്കുക.സാമ്ബത്തിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകുന്നതാണ്. പല തരം കൊടുക്കല്‍ വാങ്ങലുകള്‍, ലോണുകള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍, നിലവില്‍ ഉള്ള സാമ്ബത്തിക ബാധ്യതകളില്‍ ഒത്തു തീര്‍പ്പുകള്‍, പുതിയ പങ്കാളിത്ത ബന്ധത്തിന് വേണ്ടി ഉള്ള ചര്‍ച്ചകള്‍ എന്നിവ എല്ലാം പ്രതീക്ഷിക്കുക. നിഗൂഢ വിഷയങ്ങളില്‍ ഉള്ള താല്പര്യം അധികരിക്കുന്നതാണ്.പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരം, പുതിയ ലോങ്ങ് ടേം ജോലികള്‍ എന്നിവ എല്ലാം ഈ സമയം ഉണ്ടാകുന്നതാണ്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ചന്ദ്രന്‍ ഈ ആഴ്ച ആറാം ഭാവത്തെ സ്വാധീനിച്ചു തുടങ്ങുന്നതാണ് പുതിയ ആരോഗ്യ ക്രമം, വ്യായാമം എന്നിവയും നിങ്ങള്‍ ഏറ്റെടുക്കുന്നതാണ്. നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധവും മാസത്തിന്റെ മൂന്നാം ആഴ്ച മുതല്‍ കൂടുതല്‍ ശ്രദ്ധ നേടും. പുതിയ വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വരാം. പുതിയ ജോബ് ഓഫര്‍, ദൂര യാത്രകള്‍ക്ക് ഉള്ള അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ മാനസികവും ശാരീരികവും ആയ ആരോഗ്യം ഈ ആഴ്ച പ്രധാനമാണ്. ഒറ്റപെട്ടു നില്‍ക്കാന്‍ ഉള്ള ആഗ്രഹം വളരെ അധികമായിരിക്കും. പ്രാര്‍ത്ഥന ധ്യാനം എന്നിവയും ഈ മാസം പതിവില്‍ കൂടുതല്‍ ഉണ്ടാകുന്നതാണ്. റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, കുടുംബ യോഗങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുധന്‍ ഈ ആഴ്ച മുതല്‍ നിങ്ങളുടെ ജോലി സ്ഥലം സഹപ്രവര്‍ത്തകര്‍ എന്നിവയെ സ്വാധീനിച്ചു തുടങ്ങുന്നതാണ്. ഇവയില്‍ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകുന്നതാണ്. മീഡിയ, നെറ്റ് വര്‍ക്കിങ്. എന്ന മേഖലയില്‍ നിന്നുള്ള പല ജോലികളും ഉണ്ടാകും. പുതിയ സുഹൃദ് ബന്ധങ്ങള്‍ ഉണ്ടാകാനും, നിലവില്‍ ഉള്ള സുഹൃദ് ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകാനും ഉള്ള സാധ്യതകള്‍ ഉണ്ട്. നിരവധി ലോങ്ങ് ടേം ജോലികളും, വിദേശത്തു നിന്നുള്ള ജോലികളും നിങ്ങളെ തേടി എത്താം. ചാരിറ്റി പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നതാണ്ദൂര ദേശത്തു നിന്നുള്ള ജോലികള്‍, തീര്‍ത്ഥ യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക. കുട്ടികള്‍ യൂത് ഗ്രൂപ്പുകള്‍ എന്നിവയില്‍ നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ഈ ആഴ്ച മുതല്‍ ബുധന്‍ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകളെ സ്വാധീനിച്ചു തുടങ്ങുന്നതാണ്. ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. കുട്ടികളുടെ ആരോഗ്യം പരിപോഷണം എന്നിവ പ്രധാനം ആകും.പ്രേമ ബന്ധം ഉണ്ടാകാന്‍ ഉള്ള അവസരം, നിരവധി നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. പല വിധത്തില്‍ ഉള്ള സാമ്ബത്തിക ബാധ്യതകളും ഉണ്ടാകുന്നതാണ്. റിസ്‌കുള്ള ജോലികള്‍ ചെയ്യാന്‍ ഉള്ള അവസരവും ഈ ആഴ്ച പ്രതീക്ഷിക്കുക. നിരവധി ചെറു യാത്രകള്‍, മീഡിയ , കമ്മ്യൂണിക്കേഷന്‍ എന്ന രംഗത് നിന്നുള്ള ജോലികള്‍ എന്നിവയെല്ലാ0 ഉണ്ടാകുന്നതാണ്. പല വിധത്തില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകളും ഉണ്ടാകുന്നതാണ്.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ബുധന്‍ ഈ ആഴ്ച മുതല്‍ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ കുടുംബ ജീവിതം കൂടുതല്‍ പ്രാധാന്യം നേടും.നിരവധി റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, ചര്‍ച്ചകള്‍, ബന്ധു ജന സമാഗമം എന്നവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.പല വിധത്തില്‍ ഉള്ള സാമ്ബത്തിക വിഷയങ്ങളും ഉയര്‍ന്ന വരുന്നതാണ്.ലോണുകള്‍ , അവയെ കുറിച്ചുള്ള ചര്‍ച്ചകള്‍, ലോണ്‍ സെറ്റില്‍ ചെയ്യാന്‍ ഉള്ള അവസ്ഥ പങ്കാളിത്ത ബന്ധങ്ങളില്‍ ഉള്ള മാറ്റം എന്നിവയും ഉണ്ടാകുന്നതാണ്.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ബുധന്‍ ഈ ആഴ്ച മുതല്‍ നിങ്ങളുടെ മൂന്നാം ഭാവത്തെ സ്വാധീനിക്കുന്നതാണ്. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയില് ജോലി ചെയ്യുന്നവര്ക്കുള്ള കൂടുതല് സാധ്യതകളും ഉണ്ടാകാം. മീഡിയ , ഇലെക്‌ട്രോനിക്‌സ് എന്നാ മേഖലയില് നിന്നുള്ള അവസരങ്ങള് ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകള്, സഹോദരങ്ങളും ആയുള്ള ചര്ച്ചകള്, ചെറു കോഴ്‌സുകള് ചെയ്യാന് ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള് എന്നിവയു0 ഈ മാസം ഉണ്ടാകാം. കൂടുതല് ആശയ വിനിമയങ്ങള്, ആശയ വിനിമയ ഉപകരണങ്ങള് വാങ്ങാന് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കകളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ബുധന്‍ ഈ ആഴ്ച മുതല്‍ സാമ്ബത്തിക വിഷയങ്ങളുടെ മേല് വളരെ അധികം സ്വാധീനം ചെലുത്തും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികള്, ലോണുകള് ലഭിക്കാനും നല്കാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക. ലോങ്ങ് ടേം ജോലികള്‍, വിദേശത്തു നിന്നുള്ള ജോലികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ഈ ആഴ്ച മുഴുവന്‍ നിരവധി റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, ചര്‍ച്ചകള്‍, ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ജോലി, ജോലി സ്ഥലം , സഹ പ്രവര്ത്തകര് എന്നാ വിഷയങ്ങള് വളരെ സങ്കീര്ണമായ അവസ്ഥയില് ഈ മാസം മുഴുവന് ഉണ്ടാകും, . ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങള് ഉണ്ടാകാം. എങ്കിലും നിലവില് ഉള്ള ജോലിയില് റിസ്‌ക് എടുക്കാന് ഉള്ള അവസരമല്ല. . ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ ഭക്ഷണക്രമം മരുന്നുകള്‍, എന്നിവയ്ക്കുള്ള അവസരങ്ങള്‍ ഉണ്ടാക്കാം. പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍, ടെക്ക്‌നിക്കല്‍ രംഗത് നിന്നുള്ള ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ചയും പുതിയ ഗ്രൂപുകളില് ചേരാന് ഉള്ള അവസരം ഉണ്ടാകും. പുതിയ ലോങ്ങ് ടേം ജോലികള് ചെയ്യാന് ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികള്, ടീം അംഗങ്ങളുമായുള്ള തര്ക്കങ്ങള്, ചര്ച്ചകള്, പുതിയ സുഹൃത്തുക്കളെ ലഭിക്കാന് ഉള്ള അവസരം. നിലവിലുള്ള ഗ്രൂപ്പുകളില്‍നിന്ന്, മാറ്റങ്ങള്‍ ഉണ്ടാകാം ഈ ഗ്രൂപ്പുകളില്‍ നിന്നും,അകല്‍ച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താം.,സയന്റിഫിക്, ടെക്‌നിക്കല്‍ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികള്‍,എത്താം.. ഇവയില് നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും. പുതിയ സാമ്ബത്തിക പ്ലാന്, കുട്ടികള് യൂത്ത് ഗ്രൂപ്പുകള് എന്നിവര്‌ക്കൊപ്പം പ്രവര്ത്തിക്കാന് ഉള്ള അവസരങ്ങള്, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങള് എന്നിവയും ഉണ്ടാകാം. മീഡിയ , ഇലെക്‌ട്രോനിക്‌സ് എന്നാ മേഖലയില് നിന്നുള്ള അവസരങ്ങള് ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ഈ ആഴ്ച മുതല്‍ നിങ്ങളുടെ ലോങ്ങ് ടേം ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ടീമില്‍ ജോലി ചെയ്യാന്‍ ഉള്ള അവസരങ്ങള്‍ പ്രതീക്ഷക്കുക. ടെക്ക്‌നിക്കല്‍ രംഗത് നിന്നുള്ള ജോലികള്‍ പ്രതീക്ഷിക്കുക. കുട്ടികള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം പ്രതീക്ഷയ്ക്കുക. വിദേശത്തു നിന്നുള്ള ജോലികള്‍, ചാരിറ്റി രംഗത് നിന്നുള്ള അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. സാമ്ബത്തിക ബാധ്യതകള്‍ കുറിച്ചുള്ള കണക്ക് കൂട്ടലുകളും ഉണ്ടാകുന്നതാണ്.


 

Read more topics: # December third week,# horoscope
December third week horoscope

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES