Latest News

ഏപ്രില്‍ രണ്ടാം വാരഫലം

Malayalilife
ഏപ്രില്‍ രണ്ടാം വാരഫലം

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ഈ ആഴ്ചയും നിങ്ങളുടെ വ്യക്തി ജീവിതം വളരെ പ്രധാനം ആയിരിക്കും. പുതിയ തുടക്കങ്ങള്‍ വ്യക്തി ജീവിതത്തില്‍ നിന്നും ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. നിരവധി ചെറു, യാത്രകള്‍ ചെറിയ പ്രൊജക്ടുകള്‍, ആശയവിനിമയം കൂടുതല്‍ കൊണ്ടുള്ള ജോലികള്‍, . ചെറു കോഴ്സുകള്‍ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്,,ഇലക്‌ട്രോണിക്, നെറ്റ്,വര്‍ക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ ജോലികള്‍ എന്നിവയും ഉണ്ടാകും. ബന്ധുക്കള്‍, അയല്‍ക്കാര്‍ എന്നിവരുമായുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. ആരോഗ്യം ഈ ആഴ്ചയും പ്രധാന വിഷയം ആകുന്നതാണ്.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

 

സാമ്ബത്തിക ബാധ്യതകള്‍ ഈ ആഴ്ചയും പ്രധാന വിഷയം ആകുന്നതാണ്. പ്രതീക്ഷിക്കാതെ ഉള്ള ചെലവ് ഈ ആഴ്ച ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയെ കുറിച്ചുള്ള അതൃപ്തി എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ചില ജോലികള്‍ , ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍ എന്നിവ എല്ലാം ഉണ്ടാകുന്നതാണ്. പുതിയ സമ്ബാദ്യ പദ്ധതികളില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ എത്താം പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള അവസരം,, പുതിയ പ്രോജക്ടുകള്‍ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച വസ്തുക്കള്‍ വാങ്ങാനുള്ള അവസരം,,എന്നിവയും ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂണ്‍ 20)
ഈ ആഴ്ചയും നിങ്ങളുടെ ടീം ബന്ധങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ഗ്രൂപ്പുകളില്‍ ചേരാനുള്ള അവസരങ്ങള്‍ ,ലഭിക്കും., നിലവില്‍ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളില്‍ പല തര്‍ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താം.,സയന്റിഫിക്, ടെക്നിക്കല്‍ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികള്‍ എന്നിവയും ഉണ്ടാകുന്നതാണ്. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, നിലവില്‍ ഉള്ള സുഹൃദ് ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. പുതിയ എഗ്രീമെന്റുകള്‍, കൊന്റ്രാക്ക്‌ട്ടുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ഈ ആഴ്ചയും നിങ്ങളുടെ ജോലി എന്നാ വിഷയം വളരെ പ്രധാനം ആണ്പല തരം ജോലികള്‍ ഒരേ സമയം ചെയ്യേണ്ട അവസ്ഥകള്‍ ഉണ്ടാകാം. അധികാരികള്‍ പുതിയ ജോലികള്‍ നിങ്ങളെ ഏല്‍പ്പിക്കാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. പക്ഷെ അവ ഒന്നും ലഘു ആയിരിക്കുകയില്ല. പുതിയ പ്രോജക്ക്‌ട്ടുകള്‍, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ മാറ്റങ്ങള്‍ എന്നിവ സംഭവിക്കാം. പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ കൂടുതല്‍ ശ്രധിക്കപ്പെടാം. അധികാരികള്‍ , സഹ പ്രവര്‍ത്തകര്‍ എന്നവരോടുള്ള സംസാരം പ്രധാനമാകും. ഒരേ സമയം പല ജോലികള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ മാനസികവും ശാരീരിരികവും ആയ ആരോഗ്യം പ്രധാന വിഷയം ആകുന്നതാണ്. പ്രാര്‍ത്ഥന , ധ്യാനം എന്നിവയില്‍ കൂടുതല്‍ താല്പര്യം പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ചയും ദൂര യാത്രകള്‍, പ്രാര്‍ത്ഥന , ധ്യാനം എന്നാ വിഷയങ്ങള്‍ പ്രധാനം ആകുന്നതാണ്. . വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം., അവരുമായുള്ള കൂടുതല്‍ സംവാദം എന്നിവയും പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകുന്നതാണ്. എന്നാല്‍ ഈ വിഷയങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഈ സമയം അല്പം സങ്കീര്‍ണമാണ്. പുതിയ ഗ്രൂപ്പുകളില്‍ ചേരാനുള്ള അവസരങ്ങള്‍,ലഭിക്കും., വലിയ ഗ്രൂപ്പുകളില്‍ നിങ്ങള്‍ ആകൃഷ്ടരാകും. ഈ ഗ്രൂപ്പുകള്‍ ദൂരദേശത്തു,നിന്നും ആകാം . ലോങ്ങ്‌ ടേം ജോലികള്‍ ഈ അവസരം ലഭിക്കുന്നതാണ്. . നിലവിലുള്ള ഗ്രൂപ്പുകളില്‍നിന്ന്, മാറ്റങ്ങള്‍ ഉണ്ടാകാം ഈ ഗ്രൂപ്പുകളില്‍ നിന്നും,അകല്‍ച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താം.,സയന്റിഫിക്, ടെക്നിക്കല്‍ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികള്‍,എത്താം.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
സാമ്ബത്തിക വിഷയങ്ങള്‍ ഈ അവസരം പ്രധാനം ആകുന്നതാണ്. നിരവധി ചര്‍ച്ചകള്‍, കൊടുക്കല്‍ വാങ്ങലുകള്‍ എന്നിവയെ കുറിച്ച ഉണ്ടാകുന്നതാണ്. സങ്കീര്‍ണമായ സാമ്ബത്തിക കൊടുക്കല്‍ വാങ്ങലുകള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്.നിങ്ങള്‍ വിചാരിക്കാത്ത സമയത്ത് ഉള്ള ചിലവുകളും വന്നു ചേരാം. അതിനാല്‍ ഈ മാസം വളരെ അധികം ശ്രദ്ധ സാംബത്തിക വിഷയങ്ങളില്‍ ആവശ്യമായി വരുന്നതാണ്

ജോലി സ്ഥലത്ത് വളരെ അധികം ഉത്തര വാദിതങ്ങള്‍ ഉണ്ടാകുന്നതാണ്. പൊലീസ്, സ്പോര്‍ട്സ് , എന്നാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിരവധി ജോലികള്‍ ഏറ്റെടുക്കേണ്ടി വരും. ജോലി സ്ഥലത്ത് ഉള്ള തര്‍ക്കങ്ങള്‍, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ എല്ലാം പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
നിങ്ങളുടെ വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും ഈ ആഴ്ച വളരെ ശ്രദ്ധ നേടുന്നതാണ്. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ എഗ്രീമെന്റുകള്‍, ബിസിനസ് ബന്ധങ്ങള്‍ എന്നിവയും ഈ ആഴ്ച ലഭിക്കാം. എങ്കിലും ഇവയില്‍ എല്ലാം തന്നെ പല തര്‍ക്കങ്ങളും ഉണ്ടാകാം. ദൂര ദേശത് നിന്നുള്ള ജോലികള്‍, മീഡിയ മാസ് കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, തീര്‍ത്ഥ യാത്രകള്‍, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകള്‍, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. മീഡിയ , ജേര്‍ണലിസം, എന്നാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ എന്നിവ ഉണ്ടാകുന്നതായാണ്. നിരവധി ചെയ്യേണ്ടി വരുന്നതാണ്. ഇവയില്‍ എല്ലാം തന്നെ തടസങ്ങളും പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം വളരെ ശ്രദ്ധ നേടുന്നതാണ്. ഇവയില്‍ പല വെല്ലുവിളികളും പ്രതീക്ഷിക്കുക. ജോലി സ്ഥലംസഹ പ്രവര്‍ത്തകര്‍ എന്നിവയില്‍ നിന്നും പലതരം വെല്ലു വിളികള്‍ ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ സങ്കീര്‍ണമായ പ്രോജക്ക്‌ട്ടുകള്‍ എന്നിവ എല്ലാം പ്രതീക്ഷിക്കുക.

പ്രതീക്ഷിക്കാതെ ഉള്ള ചെലവ് ഈ സമയം ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികള്‍, ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക. ബിസിനസ് പങ്കാളി, ജീവിത പങ്കാളി എന്നിവരോടുള്ള തര്‍ക്കങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
നിങ്ങളുടെ ക്രിയേറ്റീവ് ജോലികള്‍ക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ടാകുന്നതാണ്. കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം. പ്രേമ ബന്ധത്തില്‍ ഉള്ള തര്‍ക്കങ്ങള്‍ ഈ ആഴ്ച പ്രതീക്ഷിക്കുക. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകുന്നതാണ്. പുതിയ എഗ്രീമെന്റുകള്‍ , ഡീലുകള്‍ എന്നിവയും ഈ ആഴ്ച ഉണ്ടാകാം എങ്കിലും അവയില്‍ നിന്നെല്ലാം തന്നെ സങ്കീര്‍ണമായ അവസ്ഥകളും ഉണ്ടാകാം. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യതിന്മേലും ഈ മാസം കൂടുതല്‍ ശ്രദ്ധ ഉണ്ടാകുന്നതാണ്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
നിങ്ങളുടെ വീട് , കുടുംബം എന്നിവ ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടുന്നതാണ്. കുടുംബ യോഗങ്ങള്‍, മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദംഎന്നിവ ഉണ്ടാകും. ,പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം, വീട്ടില്‍ നിന്നുള്ള, യാത്രകള്‍,,പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള, ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളില്‍ പ്രശ്നപരിഹാരം, നിരവധി ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് വളരെ അധികം സങ്കീര്‍ണമായ പ്രോജക്ക്‌ട്ടുകള്‍ ഉണ്ടാകുന്നതാണ്. ടീം ചര്‍ച്ചകള്‍, ടീം ജോലികള്‍ എന്നിവയും ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മീഡിയ , ഇലെക്‌ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍ ഈ ആഴ്ച ഉണ്ടാകാം. നിരവധി ചെറു യാത്രകള്‍, സഹോദരങ്ങളും ആയുള്ള ചര്‍ച്ചകള്‍, ചെറു കോഴ്സുകള്‍ ചെയ്യാന്‍ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, നിരവധി ജോലികള്‍ ഒരേ സമയം ചെയ്യേണ്ടാതിനാല്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധ നേടും, ബന്ധുക്കള്‍, അയല്‍ക്കാര്‍ എന്നിവരോടുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള നിരവധി അവസരങ്ങള്‍ ഈ സമയം ഉണ്ടാകാം. കുട്ടികള്‍ , ചെറു ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കാന്‍ ഉള്ള അവസരം പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ഈ ആഴ്ചയും സാമ്ബത്തിക വിഷയങ്ങള്‍ പ്രധാനം ആകുന്നതാണ്. നിരവധി സാമ്ബത്തിക ക്രയ വിക്രയങ്ങള്‍ ഈ അവസരം പ്രതീക്ഷിക്കുക. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. ജോലിയില്‍ പുതിയ പ്രോജക്ക്‌ട്ടുകളെ കുറിച്ചുള്ള ചര്‍ച്ചകളും പ്രതീക്ഷിക്കുക. . മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദം,പ്രതീക്ഷിക്കാം. മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്.പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങള്‍, വീട്ടില്‍ നിന്നുള്ള, യാത്രകള്‍, പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള, ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളില്‍ പ്രശ്നപരിഹാരം, നിരവധി ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക.

Read more topics: # April second week,# horoscope
April second week horoscope

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES