ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ വെള്ളിത്തിരയില്‍; രാത്രി കാലങ്ങളില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മആവശ്യക്കാര്‍ക്ക് മദ്യമെത്തിച്ച് നല്കുന്നതും പതിവ്; 15 ലിറ്റര്‍ വിദേശമദ്യവും 58 കുപ്പി ബിയറുമായി  പിടിയിലായത് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്  അല്‍ക്കു

Malayalilife

 52 ലിറ്റര്‍ വിദേശമദ്യവുമായി ഇന്നലെ  എക്‌സൈസ് പിടിയിലായത് ആക്ഷന്‍ ഹീറോ ബിജു അടക്കം  സിനിമകളിലെ താരം അല്‍ക്കു എന്ന ഷഫീഖ്. എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെകടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് അല്‍ക്കു ഷഫീഖിനെ പിടികൂടുന്നത്. 52 ലിറ്റര്‍ വിദേശമദ്യമാണ് എക്‌സൈസ് ഷെഫീക്കിന്റെ പക്കല്‍ നിന്നും പിടികൂടിയത്. ഇതില്‍ 15 ലിറ്റര്‍ വിദേശമദ്യവും ബാക്കി 58 ബോട്ടില്‍ ബിയറുമാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. മദ്യം കടത്തിയ കാറും എക്‌സൈസ് പിടിച്ചെടുത്തു.

കൊച്ചി നഗരത്തില്‍ രാത്രി 12 മണിക്ക് ശേഷം മദ്യം ആവശ്യപ്പെടുന്നവര്‍ക്ക് അല്‍ക്കു തന്റെ വാഹനത്തില്‍ എത്തിച്ച് നല്‍കുമായിരുന്നു. ഇത്തരത്തില്‍ മദ്യമെത്തിച്ച് നല്‍കിയതിനെ തുടര്‍ന്നാണ് ഷെഫീക്കിനെ എല്ലാവരും അല്‍ക്കു എന്ന് വിളിക്കുന്നത്. മലപ്പുറം തിരുരങ്ങാടി സ്വദേശിയാണ് ഷഫീക്ക്

ആക്ഷന്‍ ഹീറോ ബിജു സിനിമയില്‍ ഒരു കോടതി രംഗത്തിലൂടെയാണ് അല്‍ക്കു ശ്രദ്ധേയനാകുന്നത്. സിനിമയിലെ അല്‍ക്കുവിന്റെ ചിത്രം ട്രോള്‍ പേജുകളിലും വൈറലായിരുന്നു. അനുശ്രീ പ്രധാനവേഷത്തിലെത്തിയ ഓട്ടര്‍ഷ എന്ന സിനിമയിലും അല്‍ക്കു ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയില്‍ ഏറെയും ജൂനിയര്‍ അര്‍ട്ടിസ്റ്റ് വേഷങ്ങളാണ് ഷെഫീക്ക് ചെയ്തിട്ടുള്ളത്.

Read more topics: # അല്‍ക്കു
film actor alku arrested

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES