Latest News

കോവിഡ് ഒരു തുടര്‍ക്കഥ: ഏപ്രില്‍ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

Malayalilife
കോവിഡ് ഒരു തുടര്‍ക്കഥ: ഏപ്രില്‍ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

കോവിഡ് ഒരു തുടര്‍ക്കഥ

നാം ഇപ്പോള്‍ കോവിഡ് രണ്ടാം തരംഗത്തെ നേരിടുകയാണല്ലോ , ഇതിനൊരു അവസാനമില്ലേ എന്ന് നമുക്ക് തോന്നി തുടങ്ങിയിരിക്കുന്നു. ഈ വിഷയത്തെ കുറിച്ച്‌ ഞാന്‍ നേരത്തെയും എഴുതിയിട്ടുള്ളതാണ്. ഈ മഹാ മാരിയെ കുറിചു ലോകത്തെ ഒരു ജ്യോതിഷികളും പറഞ്ഞിട്ടില്ല എന്നാണു നിങ്ങള്‍ കരുതുന്നത് എങ്കില്‍ അത് തികച്ചും തെറ്റായ ധാരണയാണ്. കൊറോണ എന്നാ പേര്‍ ഉപയോഗിച്ചില്ല എന്നെ ഉള്ളൂ. ശനി മകരം രാശിയിലേക്ക് പോകുമ്ബോള്‍ ലോകം നിലക്കുന്ന രീതിയില്‍ ഉള്ള അസുഖം ഉണ്ടാകും എന്ന് പത്തു വര്ഷം മുന്നേ പറഞ്ഞ വ്യക്തികള്‍ ഉണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല, വിദേശ രാജ്യത്തുള്ള ജ്യോതിഷം പ്രാക്റ്റീസ് ചെയ്യുന്ന പലരും മുന്നേ പറഞ്ഞ ഒരു കാര്യമാണിത്. നിങ്ങള്‍ അത് അറിഞ്ഞില്ല എന്നതുകൊണ്ട് ആരും പറഞ്ഞില്ല എന്ന് പറയരുത്. എന്റെ വെബ്സൈറ്റില്‍ ഈ വിഷയത്തെ കുറിച്ചും ഈ അസുഖം എന്ന് പോകും എന്നതിനെ കുറിച്ചും വിശദമായി എഴുതിയിട്ടുണ്ട്.

ഈ വിഷയത്തെ കുറിച്ച്‌ ഞാന്‍ എഴുതിയ ലേഖനങ്ങളെ കുറിച്ചുള്ള ലിങ്കുകള്‍ താഴെ നല്‍കിയിരിക്കുന്നു

കൊറോണയെ കുറിച്ച്‌ നേരത്തെ എന്തുകൊണ്ട് പറഞ്ഞില്ലഡല്‍ഹി കലാപം, കൊറോണ, മാധ്യമ വിലക്ക് ഇവയെല്ലാം സാമ്ബിള്‍ വെടിക്കെട്ട്‌ മാത്രം

https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree- 2020- march-second-week- 179478

https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree- 2020- january- 2 nd-week- 171943

https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree- 2020- june-second-week- 191394

https://www.marunadanmalayalee.com/column/weekly-forecast/astrology-by-jayashree- 2020- may- 2 nd-week- 186802

https://m.dailyhunt.in/news/india/malayalam/marunadan+malayali-epaper-marunada/disambarile+theekshanamaya+graha+neekkangal+enthine+aan+suchippikkuka-newsid-n 152482818

എന്റെ വെബ്സൈറ്റില്‍ ഉള്ളവ

https://astrogospel.com/when-will-corona-virus-end-across-globe-why-astrologers-did-not-predict-it-why-jayashree-doing-predictions-now/

https://astrogospel.com/when-will-corona-leave-the-world-why-we-are-facing-multiple-challenges/

എന്റെ യൂട്യൂബ് ചാനലിലെ കൊറോണ സംബന്ധമായ വീഡിയോ

https://www.youtube.com/watch?v=cumjZS-tjrU

https://www.youtube.com/watch?v=T 2 bxmVU 2 UEk&t= 846 s

https://www.youtube.com/watch?v= 6 lE 9 pRCdIls&t= 21 s

ഇവയില്‍ എല്ലാം ഒരേ ഒരു കാര്യമേ പറഞ്ഞിട്ടുള്ളൂ , 2023 അത് വരെ നമുക്ക് പരീക്ഷണ സമയമാണ്. അതിനു ശേഷവും പൂര്‍ണമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.

ഈ ജൂലായ്‌ മാസം നമ്മുടെ ഇന്ത്യയുടെ അപഹാരം മാറുകയാണ് , അതിനെ കുറിച്ചുള്ള വിശദമായ വിവരണം അടുത്ത ലക്കം പ്രതീക്ഷിക്കുക.

വാരഫലം

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

 

സാമ്ബത്തിക വിഷയങ്ങള്‍ ഈ ആഴ്ചയും ഒരു പ്രധാന വിഷയം ആകുന്നതാണ്. നിരവധി ഗ്രഹങ്ങള്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിക്കും. പല ബിസിനസ് ഡീലുകളും ഈ ആഴ്ച ഉണ്ടാകാം. പുതിയ സാമ്ബത്തിക ഒത്തു തീര്‍പ്പുകള്‍ എന്നിവയില്‍ ചേരാന്‍ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരങ്ങള്‍, പുതിയ പ്രോജക്ക്‌ട്ടുകള്‍ എന്നിവയും പ്രതീക്ഷിക്കുക. ചൊവ്വ ഈ ആഴ്ച മുതല്‍ നിങ്ങളുടെ വീട് , കുടുംബ ജീവിതം എന്നിവയെ സ്വാധീനിക്കുന്നതാണ്. റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട് വില്പന , വാങ്ങല്‍, മറ്റു ഡീലുകള്‍, എന്നിവ പ്രതീക്ഷിക്കുക കുടുംബ യോഗങ്ങള്‍, പൂര്‍വിക സ്വത്തിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

 

ഈ ആഴ്ച മുതല്‍ നിങ്ങളുടെ വ്യക്തി ജീവിതതിന്മേല്‍ വളരെ അധികം ശ്രദ്ധ ഉണ്ടാകുന്നതാണ് . സൂര്യനും ബുധനും നിങ്ങളുടെ വ്യക്തി ജീവിതത്തെ ശക്തമായി സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ ആരോഗ്യതിന്മേലും വ്യക്തി ജീവിതതിന്മേലും കൂടുതല്‍ ശ്രദ്ധ ആവശ്യമായ് വരുന്നതാണ്. പുതിയ പല പ്ലാനുകളും നിങ്ങള്‍ ഏറ്റെടുക്കും. ഈ ആഴ്ച മുതല്‍ അല്‍പ നാളേക്ക് മീഡിയ , ആശയ വിനിമയം എന്നാ മേഖലയില്‍ നിന്നുള്ള പല ജോലികളും ലഭിക്കുന്നതാണ്. അദ്ധ്യാപനം, കോച്ചിങ് എന്നാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ഉണ്ടാകാം. ഒരേ സമയം നിരവധി ജോലികള്‍ ചെയ്യേണ്ടാതിനാല്‍ ശാരീരിരിക അസ്വസ്ഥതകളും ഈ ആഴ്ച പ്രതീക്ഷിക്കുക. സഹോദരങ്ങള്‍, അയല്‍ക്കാര്‍ എന്നിവരോടുള്ള കൂടുതല്‍ സംസാരവും ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകള്‍, ചെറു ഗ്രൂപുകള്‍ക്ക് ഒപ്പം ഉള്ള മീറ്റിങ്ങുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂണ്‍ 20)
ഈ ആഴ്ച മുതല്‍ നിങ്ങളുടെ ജോലി സ്ഥലം, ശാരീരിരികവും മാനസികവും ആയ ആരോഗ്യം വളരെ അധികം ശ്രദ്ധ നേടുന്നതാണ്. സൂര്യനും ബുധനും ഈ വിഷയങ്ങളെ കൂടുതല്‍ സ്വധീനുച്ചു തുടങ്ങും. നിങ്ങളുടെ ആഹാര ക്രമം പ്രധാനം ആകുന്നതാണ്. ദൂര ദേശത് നിന്നുള്ള ജോലികള്‍, ഒറ്റപ്പെടാന്‍ ഉള്ള ആഗ്രഹം എന്നിവ കൂടുതലായി ഉണ്ടാകുന്നതാണ്. ഈ സമയം സര്‍വ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്. ചൊവ്വ അല്‍പ നാളേക്ക് നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നതാണ്. വിചാരിക്കാതെ ഉള്ള ചെലവ് വരുന്ന സമയമാണ്. അതിനാല്‍ ഈ ചെലവ്ക്ക് വേണ്ടി തയ്യാറെടുക്കുക. പുതിയ സാമ്ബത്തിക പദ്ധതികളില്‍ ചേരാന്‍ ഉള്ള അവസരം ഉണ്ടാകും പക്ഷെ നിയമാനുസൃതം അല്ലാത്ത യാതൊരു പദ്ധതികളിലും ചേരാന്‍ പാടുള്ളതല്ല. ജോലിയില്‍ പല വിധത്തില്‍ ഉള്ള കാഠിന്യം ഏറിയ ജോലികള്‍ വരാവുന്ന അവസരമാണ്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ലോങ്ങ്‌ ടേം ബിസിനസ് ബന്ധങ്ങളും , സുഹൃദ് ബന്ധങ്ങളും ഈ ആഴ്ച പ്രധാനമാകും. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാന്‍ ഉള്ള അവസരം എന്നിവ എല്ലാം പ്രതീക്ഷിക്കുക. ടെക്ക്നിക്കല്‍ ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍ പ്രതീക്ഷിക്കുക. വിദേശത് നിന്നുള്ള ജോലികളും ഈ സമയം ലഭിക്കാവുന്നതാണ്. നെറ്റ്‌വര്‍ക്കിങ് അവസരങ്ങളും ഈ സമയം ഉണ്ടാകാം. ചൊവ്വ നിങ്ങളുടെ വ്യക്തി ജീവിതത്തെയും ആരോഗ്യത്തെയും ഈ ആഴ്ച മുതല്‍ അല്‍പ കാലത്തേക്ക് സ്വാധീനിച്ചു തുടങ്ങുന്നതാണ്. ചൊവ്വയുടെ സ്വാധീനം നിങ്ങളുടെ ആരോഗ്യത്തെ വിപരീതമായി സ്വാധീനിക്കാന്‍ ഉള്ള സാധ്യത ഏറെ ആണ്. അതിനാല്‍ ആഹാര ക്രമതിന്മേല്‍ ശ്രദ്ധ ആവശ്യമായി വരും. തര്‍ക്കങ്ങളും , വാഗ്വാദങ്ങളും അല്‍പ കാലം ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സൂര്യനും ബുധനും ശുക്രനും നിങ്ങളുടെ ജോലിയെ ശക്തമായി സ്വാധീനിക്കുന്നതാണ്. നിരവധി ഗ്രഹങ്ങള്‍ ഒരേ വിഷയത്തെ സ്വാധീനിക്കുമ്ബോള്‍ ജോലി എന്നാ വിഷയം അല്‍പ കാലത്തേക്ക് വളരെ അധികം സെന്‍സിറ്റീവ് ആകുന്നതാണ്. പുതിയ ജോലിക്കുള്ള അവസരങ്ങള്‍, ആശയ വിനിമയ രംഗത്ത് നിന്നും, ക്രിയേറ്റീവ് രംഗത്ത് നിന്നും ഉള്ള ജോലികള്‍ എന്നിവ എല്ലാം പ്രതീക്ഷിക്കുക. പുതിയ ജോലിക്കുള്ള അവസരവും ഈ സമയം ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ പല വിധത്തില്‍ ള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകളും പ്രതീക്ഷിക്കുക. ചൊവ്വ ഈ ആഴ്ച മുതല്‍ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദങ്ങളെ സ്വാധീനിച്ചു തുടങ്ങുന്നതാണ്. എല്ലാ വിധ തര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
സൂര്യനും , ബുധനും , ശുക്രനും നിങ്ങളുടെ ദൂര യാത്രകളെ ഈ ആഴ്ച മുതല്‍ ഒന്നിച്ചു സ്വാധീനിച്ചു തുടങ്ങും. ദൂര ദേശത് നിന്നുള്ള ജോലികള്‍, ദൂര യാത്രകള്‍, എന്നിവ ഈ ആഴ്ച മുതല്‍ പ്രതീക്ഷിക്കുക. മീഡിയ , മാസ് കമ്യൂണിക്കേഷന്‍ എന്നാ രംഗത്ത് നിന്നുള്ള ജോലികളും ഈ സമയം പ്രതീക്ഷിക്കുക,. കുട്ടികള്‍ അദ്ധ്യാപകര്‍ എന്നിവര്‍ക്ക് ഈ സമയം വളരെ സങ്കീര്‍ണമാണ്. ജോലി സംബന്ധമായ പല ട്രെയിനിങ്ങുകളും ഈ അവസരം പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളോടുള്ള താല്‍പര്യവും വര്ധിക്കാം. ചൊവ്വ നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങളെയും സുഹൃദ് ബന്ധങ്ങളെയും സ്വാധീനിക്കും. അതിനാല്‍ പല വിധത്തില്‍ ഉള്ള തര്‍ക്കങ്ങള്‍ ഈ ആഴ്ച മുതല്‍ പ്രതീക്ഷിക്കുക. ലോങ്ങ്‌ ടേം പ്രോജക്ക്‌ട്ടുകള്‍ ഉണ്ടാകാം എങ്കിലും അവയില്‍ തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്. ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
അല്‍പ നാളേക്ക് സാമ്ബത്തിക വിഷയങ്ങള്‍ പ്രധാനമാകും. സൂര്യനും, ബുധനും , ശുക്രനും നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ തന്നെ സ്വാധീനിക്കുന്നതാണ്. അതിനാല്‍ സാമ്ബത്തിക വിഷയങ്ങള്‍ക്ക് മേല്‍ നല്ല ശ്രദ്ധ ആവശ്യമായി വരും. പുതിയ സാമ്ബത്തിക പദ്ധതികളില്‍ നിന്ന് മാറി നില്‍ക്കേണ്ടതാണ്. ബിസിനസ് പങ്കാളിത ബന്ധങ്ങളിലും ഇതേ തരത്തില്‍ ഉള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്. പൂര്‍വിക സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, പ്രതീക്ഷിക്കാതെ ഉള്ള ചെലവ് എന്നിവയും ഈ സമയം പ്രതീക്ഷിക്കുക. ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കും. അതിനാല്‍ ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഉണ്ടാകുന്നതാണ്. തര്‍ക്കങ്ങളും, ചര്‍ച്ചകളും ജോലിയുടെ ഭാഗം ആകും. പുതിയ ജോലിക്ക് ഉള്ള അന്വേഷണവും പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
സൂര്യനും, ബുധനും, ശുക്രനും നിങ്ങളുടെ വിവാഹബന്ധം, മറ്റു ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയെ സ്വാധീനിക്കുന്നതാണ്. ബന്ധങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് ബന്ധം, ഔദ്യോഗിക ബന്ധം, എന്നിവയും ഈ അവസരം ഉണ്ടാകാം. ജോലി സംബന്ധമായ യാത്രകള്‍ , പുതിയ എഗ്രീമെന്റുകള്‍ , കൊന്റ്രാക്ക്‌ട്ടുകള്‍ എന്നിവയും പ്രതീക്ഷിക്കുക . ചൊവ്വ നിങ്ങളുടെ ദൂര ദേശ യാത്രകളെ കുറെ അധികം നാള്‍ സ്വാധീനിക്കുന്നതാണ്. ദൂര യാത്രകളില്‍ തടസം പ്രതീക്ഷിക്കുക. കുട്ടികള്‍ അദ്ധ്യാപകര്‍ എന്നിവക്ക് ഈ സമയം വളരെ സങ്കീര്‍ണമാണ്. അവരുടെ പ്രൊജക്ക്‌ട്ടുകളില്‍ പല വിധത്തില്‍ ഉള്ള തടസങ്ങളും ഉണ്ടാകും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള തരക്കങ്ങളും പ്രതീക്ഷിക്കുക. ജോലി സംബന്ധമായ ട്രെയിനിങ്ങുകളും ഈ അവസരം ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
സൂര്യനും, ബുധനും ശുക്രനും നിങ്ങളുടെ ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കുന്നതാണ്. ഒരേ സമയം നിരവധി ജോലികള്‍ ചെയ്യേണ്ട അവസരമാണ്. ആശയവിനിമയം, ക്രിയേറ്റീവ് രംഗം എന്നിവയില്‍ നിന്നുള്ള ജോലികളും ലഭിക്കുന്നതാണ്. അതെ സമയം സഹ പ്രവര്‍ത്തകരില്‍ നിന്നുള്ള സമ്മര്‍ദ്ദവും വര്ധിക്കാം. പുതിയ ജോലിക്ക് ഉള്ള അവസരം ഉണ്ടാകാം എങ്കിലും, നിലവില്‍ ഉള്ള ജോലിയില്‍ റിസ്കുകള്‍ എടുക്കാന്‍ പാടുള്ളതല്ല. ചൊവ്വ നിങ്ങളുടെ സാമ്ബത്തിക ഭദ്രതയെ അല്‍പ നാളുകള്‍ ചോദ്യം ചെയ്യുന്നതാണ്. വളരെ ശ്രദ്ധിച്ചു മാത്രമേ സാമ്ബത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാവൂ. അല്ലാത്ത പക്ഷം ദീര്‍ഘ നാളേക്ക് ഉള്ള സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടാകുന്നതാണ്. ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
കഴിഞ്ഞ ആഴ്ചയെ പോലെ തന്നെ ഈ ആഴ്ചയും ക്രിയേറ്റീവ് ജോലികള്‍ ജോലികള്‍ ഉണ്ടാകുന്നതാണ്. നിങ്ങളുടെ കഴിവുകളെ പ്രോമോട്റ്റ് ചെയ്യാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. കല , ആസ്വാദനം എന്നാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ഉണ്ടാകാം. പ്രേമ ബന്ധങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. എങ്കിലും വാഗ്ദാനങ്ങള്‍ നല്‍കുവാന്‍ ഇത് അനുകൂലമായ അവസ്ഥ അല്ല. നെറ്റ്‌വര്‍ക്കിങ് അവസരങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. പുതിയ ടീമില്‍ ചേരുവാന്‍ ഉള്ള അവസരങ്ങളും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. ചൊവ്വ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും ശക്തമായി സ്വാധീനിക്കുന്നതാണ്. ബന്ധങ്ങളില്‍ പല വിധ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ എഗ്രീമെന്റുകള്‍, കൊന്റ്രാക്ക്‌ട്ടുകള്‍ എന്നിവയും ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ ഉണ്ടാകുന്നതാണ്. വീട് വില്പന, വാങ്ങല്‍, മാറ്റം എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. കുടുംബ യോഗങ്ങള്‍, പൂര്‍വിക സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ ജോലി സ്ഥലം, ആരോഗ്യം, മറ്റു ബാധ്യതകള്‍ എന്നിവയെ ശക്തമായി ബാധിക്കുന്നതാണ്. ജോലിയെ കുറിച്ചുള്ള ആശങ്കകള്‍ ഈ സമയം സാധാരണ ആണ്. അതോടൊപ്പം തന്നെ ജോലി സ്ഥലത്ത് പല തരത്തില്‍ തര്‍ക്കങ്ങളും ഉണ്ടാകും. അനാവശ്യമായ സംസാരം ഒഴിവാക്കേണ്ടതാണ്. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയും എത്റെടുക്കെണ്ടാതായി വരുന്നതാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
സൂര്യനും, ബുധനും ശുക്രനും ഈ ആഴ്ച മുതല്‍ നിങ്ങളുടെ ആശയ വിനിമയ ശേഷിയെ കൂടുതലായി സ്വാധീനിക്കുന്നതാണ്. നിരവധി ജോലികള്‍ . സഹോദരങ്ങലോടുള്ളകൂടുതല്‍ സംവാദം, ചെറുയാത്രകള്‍ ചെയ്യാനുള്ളഅവസരങ്ങള്‍, നിരവധിചെറു ജോലികള്‍, എന്നിവയും പ്രതീക്ഷിക്കുക.സെയ്ല്സ്. , മീഡിയ , അദ്ധ്യാപനം എന്നാ മേഖലയില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. പുതിയ ഇലെക്‌ട്രോനിക് ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരവും പ്രതീക്ഷിക്കുക. ചൊവ്വ നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ വികസിപ്പിക്കാന്‍ ഉള്ള അവസരം ലഭിക്കുന്നതാണ്. പുതിയ കൂട്ടുകെട്ടുകള്‍, പുതിയ ടീം ജോലികള്‍ എന്നിവ എല്ലാം ലഭിക്കാനുള്ള അവസരവും ഉണ്ടാകും.

Read more topics: # April fourth week,# horoscope
April fourth week horoscope

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES